/indian-express-malayalam/media/media_files/Ls0Nkxp9yV8lH94fi2Ym.jpg)
Bigg Boss Season 6 (ചിത്രം: സ്ക്രീൻഗ്രാബ്)
ഏറെ ആരാധകരുള്ള റിയാലിറ്റിഷോയാണ് ബിഗ് ബോസ്. പ്രിയതാരം മോഹൻലാൽ മലയാളത്തിൽ അവതരിപ്പിക്കുന്ന ഷോയുടെ ആറാം സീസൺ ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിന്റെ ഏറ്റവും പുതിയ പ്രമോയാണ് ചാനൽ പുറത്തുവിട്ടിരിക്കുന്നത്. പരിപാടി അടിമുടി മാറാനൊരുങ്ങുകയാണെന്ന സൂചനയോടെയാണ് പ്രമോ പങ്കുവച്ചിരിക്കുന്നത്.
മാർച്ച് ആദ്യ വാര്യത്തോടെയാകും ഷോ ആരംഭിക്കുക. ഇതിനു പിന്നാലെയാണ് ആറാം സീസൺ 'ഒന്നു മാറ്റിപ്പിടിച്ചാലോ' എന്ന ക്യാപ്ഷനോടെ പ്രമോ വീഡിയോ ഇറക്കിയിരിക്കുന്നത്. മത്സരം കൂടുതൽ കഠിനവും രസകരവുമാക്കാൻ, മത്സരാർത്ഥികളെ കാത്തിരിക്കുന്നത്, പരിചയമില്ലാത്ത മേഖലകളുമായി ബന്ധപ്പെട്ട ടാസ്കുകളാവുമെന്ന സൂചനയാണ് വീഡിയോ നൽകുന്നത്.
ശനിയാഴ്ച പുറത്തുവിട്ട വീഡിയോയിൽ, 'നമുക്കൊന്ന് മാറ്റിപ്പിടിച്ചാലോ' എന്നു പറയുന്ന മോഹൻലൽ, കലാകാരിയെ കൊണ്ട് കേസ് വാദിപ്പിച്ചാലോ എന്നും കലിപ്പനെ കൊണ്ട് കച്ചേരി പാടിപ്പിച്ചാലോ എന്നും പറയുന്നുണ്ട്.' വീഡിയോ പുറത്തുവന്നതോടെ ആറാം സീസൺ അടിമുടി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ബിഗ് ബോസ് ആറാം സീസണിൽ ആരംഭിക്കുകയാണെന്ന വാർത്തകൾ പുറത്തുവന്നത് മുതൽ, മത്സരാർത്ഥികൾ ആരൊക്കയാണെന്ന അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്. സോഷ്യൽ മീഡിയയിൽ വൈറലാവുന്ന പ്രെഡിക്ഷൻ ലിസ്റ്റുകളിലെ മത്സരാർത്ഥികൾ ആരെന്നു നോക്കാം
- നടി ബീന ആന്റണി
- സീക്രട്ട് ഏജന്റ് എന്ന പേരിൽ അറിയപ്പെടുന്ന യുട്യൂബർ സായ് കൃഷ്ണ
- റോബിൻ രാധാകൃഷ്ണനെതിരെ രംഗത്തെത്തിയ സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാട്
- ബ്യൂട്ടി ബ്ലോഗർ ജാസ്മിൻ ജാഫർ
- ട്രാൻസ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് അമേയ പ്രസാദ്
- സീരിയൽ താരം അഖിൽ ആനന്ദ്
- നടിയും ബിസിനസ്സ് വുമണും മോഡലുമായ ലിയാൻട്ര മരിയ
- ഫുഡ് വ്ളോഗറായ കേരള ഫുഡി
- ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ
- റൈഡർ ഗേൾ അനീഷ നായർ
- സീരിയൽ താരം ബിനോയ് വർഗീസ്
- സീരിയൽ താരവും ഡാൻസറുമായ ഋഷി എസ് കുമാർ
- നടിയും അവതാരകയുമായ ഡയാന ഹമീദ്
- നടൻ കലാഭവൻ നവാസ്
- ആർട്ടിസ്റ്റ് ബിനീഷ് ബാസ്റ്റിൻ
- സോഷ്യൽ മീഡിയ താരം ഹെലൻ ഓഫ് സ്പാർട്ട (ധന്യ എസ് രാഗേഷ്)
- അവതാരക പൂജ കൃഷ്ണ
- ഫുഡ് വ്ളോഗർ മുകേഷ് നായർ
ഇതിൽ ആരൊക്കെയാണ് ഇത്തവണ ഷോയിലെത്തുക എന്നറിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി.
Read More Entertainment Stories Here
- നിലു ബേബി പാടി ഹിറ്റാക്കിയ 'അടുത്താതു അംബുജ'ത്തിന്റെ ഒർജിനൽ നിങ്ങൾ കണ്ടിട്ടുണ്ടോ?
- ലേലത്തിൽ ഇഷ്ടനമ്പർ പിടിക്കാനാവാതെ പൃഥ്വി
- 500 കോടി വാരിക്കൂട്ടിയ തിയേറ്റർ തേരോട്ടം കഴിഞ്ഞു 'ഡുങ്കി' നെറ്റ്ഫ്ലിക്സിൽ
- ഫോട്ടോയിലെ പഞ്ചപാവം കുട്ടി, അഭിനയത്തിൽ പുലിക്കുട്ടി; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.