/indian-express-malayalam/media/media_files/x9wb3sMj9SlcqAdlVWLL.jpg)
Bigg Boss Malayalam Season 6 Grand Launch Episode
Bigg Boss malayalam Season 6 Grand Launch: ലോകമെമ്പാടും നിരവധി ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളം ബിഗ് ബോസിന്റെ ആറാം സീസണിനു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കാൻ ഇനി 9 നാളുകൾ കൂടി ബാക്കി. മാർച്ച് 10 ഞായറാഴ്ച രാത്രി ഏഴു മണിക്കാണ് ലോഞ്ച് എപ്പിസോഡ് സംപ്രേഷണം ചെയ്യുക.
സീസൺ അടുക്കുന്തോറും ബിഗ് ബോസ് മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുകയാണ്. സിനിമ, സീരിയൽ, സ്പോർട്സ്, മ്യൂസിക്, സോഷ്യൽ മീഡിയ എന്നീ മേഖലകളിൽ പ്രശസ്തരായവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. മത്സരാർത്ഥികൾ ആരൊക്കയാണെന്ന് പ്രവചിച്ചുകൊണ്ടുള്ള പ്രെഡിക്ഷൻ ലിസ്റ്റുകളും വൈറലാവുകയാണ്.
എന്തൊക്കെയാണ് ഈ സീസണിന്റെ പ്രധാന സവിശേഷതകൾ എന്നു നോക്കാം
ലൊക്കേഷനിൽ മാറ്റം
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ചെന്നൈ ആണ് ഇത്തവണ ബിഗ് ബോസിനു വേദിയാവുന്നത് എന്നാണ് റിപ്പോർട്ട്. രണ്ടും മൂന്നും സീസണുകൾ ചിത്രീകരിച്ചതും ചെന്നൈയിലെ ലൊക്കേഷനിലായിരുന്നു. ബാക്കിയെല്ലാ സീസണുകളിലും ബിഗ് ബോസ് ഹൗസൊരുക്കിയത് ബോംബെയിൽ ആയിരുന്നു.
ഷോയുടെ ഘടനയിൽ മാറ്റം
നിരവധി മാറ്റങ്ങളോടെയും ട്വിസ്റ്റുകളോടെയുമാണ് ഈ സീസൺ എത്തുന്നത് എന്ന സൂചനയാണ് പ്രമോ നൽകുന്നത്. ആറാം സീസണിന്റെ ഘടനയില്‍ തന്നെ മാറ്റമുണ്ടെന്നാണ് പ്രൊമോ സൂചിപ്പിക്കുന്നത്. ഈ സീസണിൽ, നാലു ബെഡ് റൂമുകളുണ്ടാവുമെന്ന് പ്രൊമോ വീഡിയോയിൽ മോഹൻലാൽ വ്യക്തമാക്കുന്നുണ്ട്.
മറ്റു ഭാഷകളിലുള്ള ബിഗ് ബോസിൽ ഒന്നിലധികം ബെഡ് റൂമുകളും രണ്ട് വീടുമെല്ലാം പ്രേക്ഷകർ കണ്ട് പരിചരിച്ചതാണ്. എന്നാൽ മലയാളത്തില്‍ ഇതുവരേയും ഒരു വീടും ഒരു ബെഡ് റൂമുമായിരുന്നു മത്സരാർത്ഥികൾക്ക് ഉണ്ടായിരുന്നത്. അതിനാൽ തന്നെ, ബിഗ് ബോസ് വീടിനകത്തെ നാല് ബെഡ് റൂം എന്ന കൺസെപ്റ്റ് ഷോയെ എത്രത്തോളം നാടകീയമാക്കും എന്നറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
അതീവ രഹസ്യ സ്വഭാവത്തോടെയുള്ള പ്ലാനിംഗ്
മുൻ സീസണുകൾ ആരംഭിക്കും മുൻപു തന്നെ പ്രെഡിക്ഷൻ ലിസ്റ്റിലൂടെ ആരൊക്കെയാണ് മത്സരാർത്ഥികൾ എന്ന ധാരണയിൽ നല്ലൊരു ശതമാനം പ്രേക്ഷകരും എത്തിയിരുന്നു. എന്നാൽ ഇത്തവണ, പ്രെഡിക്ഷൻ ലിസ്റ്റുകൾ പ്രചരിക്കുന്നുണ്ടെങ്കിലും ആരൊക്കെയാണ് മത്സരാർത്ഥികൾ എന്ന കാര്യത്തിൽ ആർക്കും തീർച്ച പറയാനാവാത്ത അവസ്ഥയാണ്. അതീവ രഹസ്യ സ്വഭാവത്തോടെയാണ് ഇത്തവണ ബിഗ് ബോസ് അണിയറപ്രവർത്തകർ മുന്നൊരുക്കങ്ങൾ നടത്തുന്നത്.
Read More Television Stories Here
- ഒരാൾ ചൊറിയുന്നു, മറ്റേയാൾ മാന്തുന്നു; ബിഗ് ബോസ് തുടങ്ങും മുൻപ് പുറത്ത് ഏറ്റുമുട്ടി അഖിലും ഫിറോസും
- ബിഗ് ബോസ് സീസൺ അഞ്ച് മോശമാണെന്നു പറയുന്നവരോട് അഖിലിനു പറയാനുള്ളത്: വൈറലായി വീഡിയോ
- കാർ ഇടിച്ചിട്ട്, ഉരുണ്ടുവീണ്, കെട്ടി വലിച്ച്, ചോരയിൽ കുളിച്ച്...; ഷൂട്ടിംഗ് അത്ര എളുപ്പമല്ലാട്ടോ
- നിലു ബേബി പാടി ഹിറ്റാക്കിയ 'അടുത്താതു അംബുജ'ത്തിന്റെ ഒർജിനൽ നിങ്ങൾ കണ്ടിട്ടുണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.