scorecardresearch

Bigg Boss Malayalam 6: അവസാനനിമിഷം ട്വിസ്റ്റ്; ആര് അകത്തേക്ക്? ആര് പുറത്തേക്ക്?

Bigg Boss Malayalam Season 6: ആരൊക്കെയാണ് ഫൈനൽ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്?

Bigg Boss Malayalam Season 6: ആരൊക്കെയാണ് ഫൈനൽ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്?

author-image
Television Desk
New Update
Bigg Boss Malayalam 6

Bigg Boss Malayalam Season 6

Bigg Boss malayalam Season 6: ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.  മലയാളം ബിഗ് ബോസിന്റെ  ആറാം സീസൺ ആരംഭിക്കാൻ ഇനി ഒരു ദിവസം മാത്രം ബാക്കി. ഏവരും ഉറ്റുനോക്കുന്നത് ആരൊക്കെയാണ് ഈ വർഷം മത്സരിക്കാനെത്തുന്നത് എന്നറിയാനാണ്. അമ്പതോളം പേരുകൾ പല പ്രെഡിക്ഷൻ ലിസ്റ്റുകളിലായി ഉയർന്നു കേട്ടിരുന്നു. എന്നാൽ, അവസാന നിമിഷം പ്രെഡിക്ഷൻ ലിസ്റ്റിനെ ഒന്നാകെ അട്ടിമറിച്ചുകൊണ്ട് ചില പുതിയ പേരുകൾ ഉയർന്നു കേൾക്കുകയാണ് ഇപ്പോൾ.

Advertisment

ആരൊക്കെയാണ് ഫൈനൽ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്?

സീരിയൽ താരം ശരണ്യ ആനന്ദ്, സെലിബ്രിറ്റി ഫിറ്റ്നെസ്സ് ട്രെയിനർ ജിന്റോ, സീരിയൽ താരം യമുന റാണി, ഡാൻസറും സീരിയൽ താരവുമായ ഋഷി കുമാർ (ഉപ്പും മുളകും താരം), യൂട്യൂബർ സിജോ ടോക്സ്, സീരിയൽ താരം അപ്സര ആൽബി, മേക്കപ്പ് ആർട്ടിസ്റ്റായ ജാൻമണി, നടൻ ഗബ്രി ജോസ്, കോമണർ മത്സരാർത്ഥികളായി എത്തുന്ന റസ്മിൻ, നിഷാന, സീരിയൽ താരം ശ്രീതു കൃഷ്ണ, നടി അൻസിബ എന്നിവർക്കൊപ്പം അർജുൻ ഷാ, സുരേഷ് മേനോൻ എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. ഇവരൊക്കെയാണ് ഈ സീസണിൽ മത്സരിക്കാനെത്തുന്നത് എന്ന റിപ്പോർട്ടുകളാണ് വരുന്നത്. എന്നാൽ ഇക്കാര്യത്തിൽ തീർച്ച വരണമെങ്കിൽ ഗ്രാൻഡ് ലോഞ്ച് വരെ കാത്തിരിക്കണം.

നടൻ കൃഷ്ണ, ഡാൻസർ നയനാ ജോൺസൺ, യാദിലിൻ ഇക്ബാൽ (സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ), ജീവ നമ്പ്യാർ(സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ), ബ്യൂട്ടി ബ്ലോഗർ ജാസ്മിൻ ജാഫർ, അവതാരക പൂജാ കൃഷ്ണ, സിദ്ധാർത്ഥ് പ്രഭു(തട്ടീം മുട്ടീം താരം, ആക്ടിവിസ്റ്റ്  ശ്രീലക്ഷ്മി അറയ്ക്കൽ, സീരിയൽ താരം അഖിൽ ആനന്ദ്, റൈഡർ ഗേൾ അനീഷ നായർ, ട്രാൻസ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് അമേയ പ്രസാദ്, സീക്രട്ട് ഏജന്റ് എന്ന പേരിൽ അറിയപ്പെടുന്ന യുട്യൂബർ സായ് കൃഷ്ണ, റോബിൻ രാധാകൃഷ്ണനെതിരെ രംഗത്തെത്തിയ സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാട്, നടിയും ബിസിനസ്സ് വുമണും മോഡലുമായ ലിയാൻട്ര മരിയ, മല്ലു ജെഡി എന്നറിയപ്പെടുന്ന വ്ളോഗർ മുകേഷ് നായർ  എന്നിവരൊക്കെയാണ് ഇതുവരെ പ്രെഡിക്ഷൻ ലിസ്റ്റിൽ നിറഞ്ഞുനിന്ന മറ്റുപേരുകൾ. 

ബിഗ് ബോസ് മലയാളം ആറാം സീസൺ ഗ്രാൻഡ് ലോഞ്ച് എപ്പിസോഡ് മാർച്ച് 10ന് വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും.

Advertisment

Read More Television Stories Here

Mohanlal Reality Show Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: