/indian-express-malayalam/media/media_files/2025/11/01/bigg-boss-malayalam-season-7-mohanlal-2025-11-01-14-22-03.jpg)
Bigg Boss Malayalam 7: Mohanlal’s Fun Quiz Exposes Contestants’ ‘Common Sense’ in BBM7
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിക്കാൻ ഇനി ഒരാഴ്ച കൂടി മാത്രം. അനീഷ്, ഷാനവാസ്, അക്ബർ, നൂറ,​ആദില, അനുമോൾ, സാബുമോൻ, നെവിൻ എന്നിവരാണ് ഇപ്പോൾ ഷോയിൽ അവശേഷിക്കുന്ന മത്സരാർത്ഥികൾ. ഇവരിൽ ആരാവും ഷോയുടെ വിന്നർ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
Also Read: ലാലേട്ടനു മുന്നിൽ അനുമോളോടുള്ള പ്രണയം തുറന്നുപറഞ്ഞ് അനീഷ്: Bigg Boss Malayalam 7
അതിനിടിയിൽ, വാരാന്ത്യ എപ്പിസോഡിന്റെ പുതിയ പ്രൊമോയും ശ്രദ്ധ നേടുകയാണ്. കേരളപ്പിറവി ദിന സ്പെഷൽ​ എപ്പിസോഡാണ് ഇന്ന് സംപ്രേഷണം ചെയ്യുക. അതിന്റെ പ്രൊമോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
Also Read: 'ഡിവോഴ്സിന്റെ സമയത്തെ പ്രശ്നങ്ങളാവാം അനീഷിനെ ഇങ്ങനെ മാറ്റിയത്'; നൂറയോട് ഷാനവാസ്; Bigg Boss Malayalam Season 7
കേരളപ്പിറവിയെ കുറിച്ചും കേരളത്തെ കുറിച്ചുമൊക്കെയുള്ള ലാലേട്ടന്റെ ചോദ്യങ്ങൾക്കു മുന്നിൽ ബ്ബ ബ്ബ ബ്ബ അടിക്കുന്ന മത്സരാർത്ഥികളെയാണ് പ്രൊമോയിൽ കാണാനാവുക.
എന്തുകൊണ്ടാണ് നവംബർ ഒന്ന് കേരളപ്പിറവി ദിനമായി ആഘോഷിക്കുന്നത് എന്ന ചോദ്യത്തിനു നെവിന്റെ മറുപടിയിങ്ങനെ: "പരശുരാമൻ മഴു എറിഞ്ഞത് നവംബർ ഒന്നായതുകൊണ്ടാണ്". കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി ഏതെന്ന ചോദ്യത്തിന് "നെടുമുടി" എന്ന വിചിത്രമായ മറുപടിയും നിവിൻ നൽകുന്നുണ്ട്. "പ്രിയ കേരളമേ ഇവരോട് പൊറുക്കേണമേ," എന്നാണ് ലാലേട്ടന്റെ മറുപടി.
കഴിഞ്ഞ വാരാന്ത്യ എപ്പിസോഡിലും മത്സരാർത്ഥികളുടെ കോമൺ സെൻസില്ലായ്മ തെളിഞ്ഞു കാണാമായിരുന്നു. ചക്രവ്യൂഹം എന്താണ് എന്ന ലാലേട്ടന്റെ ചോദ്യത്തിന് മുൻപിൽ പകച്ച് നിൽക്കുന്ന കണ്ടസ്റ്റൻസിനെയാണ് പ്രേക്ഷകർ കണ്ടത്. സാമാന്യബുദ്ധിയുള്ള ഒരുത്തനുമില്ലേ ഇത്തവണ മത്സരാർത്ഥി ആയി? എന്ന രീതിയിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു.
Also Read: വെളുക്കാൻ ഗ്ലൂട്ടാത്തയോൺ, സ്റ്റൈലൻ ഹെയർ എക്സ്റ്റൻഷൻ; അടിമുടി മേക്കോവറിൽ രേണു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us