/indian-express-malayalam/media/media_files/jNWnUXNODFNh2vMd6gfU.jpg)
Bigg Boss Malayalam 6
Bigg Boss malayalam 6: ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ നാലാഴ്ച പിന്നിട്ടിരിക്കുകയാണ്. 19 മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിൽ നിന്നും രതീഷ് കുമാർ, നിഷാന, റോക്കി, സുരേഷ് എന്നിവരെല്ലാം ഇതിനകം തന്നെ പുറത്തേക്ക് പോയി കഴിഞ്ഞു. പരുക്കിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ സിജോ ഇപ്പോൾ വിശ്രമത്തിലാണ്, ഷോയിലേക്ക് സിജോ തിരിച്ചെത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ആറോളം വൈൽഡ് കാർഡ് എൻട്രികൾ ഈ ആഴ്ച ബിഗ് ബോസ് വീടിനകത്തേക്ക് പ്രവേശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതിനാൽ തന്നെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ വാരാന്ത്യ എപ്പിസോഡിനായി കാത്തിരിക്കുന്നത്.
അതിനിടയിൽ പുറത്തുവന്ന പ്രമോ ബിഗ് ബോസ് പ്രേക്ഷകരെ ഒന്നടക്കം അമ്പരപ്പിക്കുന്നതാണ്. സ്പോട്ട് എവിക്ഷനിൽ ജിന്റോയും ഗബ്രിയും പുറത്തേക്ക് പോവുന്നതാണ് പ്രമോയിൽ കാണിക്കുന്നത്.
വീടിനകത്ത് അസംഭ്യ വാക്കുകൾ ഉപയോഗിക്കുന്ന ഒരാളുടെ കഴുത്തിൽ 18 പ്ലസ് എന്ന് ലോക്കറ്റിലെഴുതിയ ചെയിൻ കൊണ്ടിടാൻ മത്സരാർത്ഥികളോട് മോഹൻലാൽ ആവശ്യപ്പെടുന്നതു കാണാം. മത്സരാർത്ഥികളിൽ നിന്നും ഏറ്റവും കൂടുതൽ ചെയിനുകൾ കിട്ടിയത് ഗബ്രിയ്ക്കും ജിന്റോയ്ക്കുമാണ്.
"എന്റെ ഇഷ്ടപ്രകാരം ഈ രണ്ടുപേരെയും ഈ വീട്ടിൽ നിന്നും ഞാൻ പുറത്താക്കുകയാണ് ബിഗ് ബോസ്," എന്ന് മോഹൻലാൽ പറയുന്നതും ഇരുവരും വീടിനകത്തു നിന്ന് പുറത്തേക്ക് പോവുന്നതും കാണാം.
ഇരുവരെയും സീക്രട്ട് ഗ്രൂപ്പിലേക്ക് മാറ്റിയതാണോ എന്നാണ് പ്രമോ കണ്ട ഒരുവിഭാഗം പ്രേക്ഷകർ സംശയമുന്നയിക്കുന്നത്. അതേസമയം, "ഇത് ബിഗ് ബോസിന്റെ പ്രാങ്ക് അല്ലെങ്കിൽ ഏറ്റവും മികച്ച തീരുമാനം," എന്നാണ് മറ്റൊരു വിഭാഗം പ്രേക്ഷകർ കമന്റു ചെയ്യുന്നത്. എന്താണ് ബിഗ് ബോസ് വീടിനകത്ത് സംഭവിച്ചത് എന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
Read More Stories Here
- ഗ്യാസ് ഓഫ് ചെയ്യാതെ പോയത് ജാസ്മിനോ? തെളിവ് നിരത്തി മോഹൻലാൽ: Bigg Boss Malayalam 6
- സത്യത്തിൽ നിങ്ങളാരാണ് ജിന്റോ, മണ്ടനോ അതിബുദ്ധിമാനോ? പ്രേക്ഷകർ ചോദിക്കുന്നു
- ജാസ്മിൻ നല്ല ഗെയിമാണോ കളിച്ചത്?; പൊട്ടിത്തെറിച്ച് മോഹൻലാൽ
- പ്രെഷർ ഉണ്ടെങ്കിൽ വീട്ടിലിരിക്കണം; രതീഷിനോട് പൊട്ടിത്തെറിച്ച് ലാലേട്ടൻ
- അർജുൻ അർഹതപ്പെടാത്ത ക്യാപ്റ്റൻസിയുമായാണ് നിൽക്കുന്നത്: ഫിറോസ് ഖാൻ
- ആദ്യം ചായ ഉണ്ടാക്കാൻ പഠിക്ക്, എന്നിട്ട് ഇണ്ടാക്ക് നിലയും വിലയും: ട്രോൾമഴയിൽ നനഞ്ഞ് ബിഗ് ബോസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.