scorecardresearch

റസ്മിൻ തിരുമ്പി വന്താച്ച്: Bigg Boss Malayalam 6

Bigg Boss Malayalam 6: ആശുപത്രിയിൽ നിന്നും ആരോഗ്യവതിയായി തിരിച്ചെത്തിയിരിക്കുകയാണ് റസ്മിൻ

Bigg Boss Malayalam 6: ആശുപത്രിയിൽ നിന്നും ആരോഗ്യവതിയായി തിരിച്ചെത്തിയിരിക്കുകയാണ് റസ്മിൻ

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Resmin Return Bigg Boss Malayalam 6

Bigg Boss malayalam 6: വൈറൽ പനിയും ശാരീരിക അസ്വസ്ഥതകളും കാരണം തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയ രസ്മിൻ ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തി. രണ്ടു ദിവസം മുൻപാണ് ആരോഗ്യപരമായ കാരണങ്ങളാൽ മെച്ചപ്പെട്ട പരിചരണം നൽകുന്നതിനു വേണ്ടി രസ്മിനെ ആശുപത്രിയിലേക്ക് മാറ്റിയത്. 

Advertisment

മുൻപ് സഹമത്സരാർത്ഥി അസി റോക്കി കായികമായി കയ്യേറ്റം തുടർന്നതിനെ തുടർന്ന് സിജോയേയും ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ സിജോ ഇപ്പോൾ വിശ്രമത്തിലാണ്. ഇതുവരെ ഷോയിലേക്ക് തിരിച്ചെത്തിയിട്ടില്ല. സിജോ ഷോയിലേക്ക് മടങ്ങി വരുമോ ഇല്ലയോ എന്ന കാര്യത്തിൽ ബിഗ് ബോസ് ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. അതിനാൽ തന്നെ, രസ്മിനെയും ആശുപത്രിയിലേക്ക് മാറ്റിയത്  പ്രേക്ഷകരിൽ ആശങ്കയുണ്ടാക്കിയിരുന്നു. 

ബിഗ് ബോസ് വീട്ടിൽ സജീവമായ മത്സരാർത്ഥികളിൽ ഒരാളാണ് റസ്മിൻ. മൂന്നു ആഴ്ചയായി പവർ ടീമിലും റസ്മിൻ അംഗമാണ്. 

ബിഗ് ബോസ് ഷോയിലേക്ക് കോമണർ മത്സരാർത്ഥിയായിട്ടാണ്  റസ്മിൻ എത്തിയത്. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറായ രസ്മിൻ ഭായി സെന്റ് തെരേസാസ് കോളേജിലാണ് രസ്മിൻ ഭായി സേവനം അനുഷ്ഠിക്കുന്നത്.  കൊച്ചി സ്വദേശിനിയായ രസ്മിൻ ഒരു കബഡി പ്ലെയർ കൂടിയാണ്. പ്ലസ് വൺ മുതൽ കബഡി പ്രാക്റ്റീസ് ചെയ്യുന്ന രസ്മിനു സ്പോർട്സിനോടുള്ള ഇഷ്ടമാണ് ഫിസിക്കൽ എജ്യുക്കേഷൻ പഠനത്തിലേക്ക് എത്തിച്ചത്.  അവതാരക, റൈഡർ, സീ കേഡറ്റ് എന്നീ നിലകളിലും ശ്രദ്ധേയയാണ് രസ്മിൻ ഭായി. ബൈക്കുകളാണ് രസ്മിന്റെ മറ്റൊരിഷ്ടം. Bunk Mates എന്നൊരു യൂട്യൂബ് ചാനലും നടത്തുന്നുണ്ട് രസ്മിൻ. 

Advertisment

Read More Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: