/indian-express-malayalam/media/media_files/diFlOM3iSY4ThfgkJARX.jpg)
Bigg Boss Malayalam 6
Bigg Boss malayalam 6: ബിഗ് ബോസ് വീടിനകത്ത് ആദ്യദിവസങ്ങളിൽ കണ്ട സ്വഭാവത്തിൽ നിന്നും തീർത്തും വ്യത്യസ്തയായി മാറികൊണ്ടിരിക്കുകയാണ് ജാന്മണി ദാസിന്റെ സ്വഭാവവും പ്രകടനവും. വഴക്കുകൾക്കൊടുവിൽ സഹമത്സരാർത്ഥികളോട് പലപ്പോഴും ഭീഷണി മുഴക്കുന്ന ജാൻമണിയുടെ പെരുമാറ്റം സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ വിമർശനങ്ങൾ ഇടയാക്കുന്നുണ്ട്. "കാണിച്ച് തരും ഞാൻ, ജീവിതം നശിപ്പിച്ച് കളയും," എന്നൊക്കെയാണ് പലപ്പോഴും ജാൻമണിയുടെ ഭീഷണി.
പല സന്ദർഭങ്ങളിലും വളരെ അപക്വമായാണ് ജാൻമണിയുടെ പെരുമാറ്റവും സംസാരവുമൊക്കെ. കഴിഞ്ഞ ദിവസം, നോറയുമായുള്ള വഴക്കിനിടെ "നിന്റെ തേർഡ് ക്ലാസ് ഡ്രാമ എന്നോട് എടുക്കരുത് " എന്നാണ് ജാൻമണി പറിഞ്ഞത്.
മത്സരാർത്ഥികളെ ക്ലാസ് തിരിച്ചു കാണുന്ന ജാന്മണിയെയാണ് ഇപ്പോൾ പ്രേക്ഷകർ കാണുന്നത്. കോമണർ മത്സരാർത്ഥി തനിക്ക് തുല്യയല്ലെന്നുള്ള പരാമർശവും ഇടയ്ക്ക് ജാൻമണി നടത്തിയിരുന്നു. ജാൻമണിയുടെ ഈ ക്ലാസ്സ് തിരിക്കുന്ന സ്വഭാവമാണ് ഇപ്പോൾ രൂക്ഷ വിമർശനങ്ങൾക്ക് ഇടയാവുന്നത്.
സഹമത്സരാർത്ഥികളുടെ ചെറിയ വിമർശനങ്ങളെ പോലും ഗൗരവമായിട്ടാണ് ജാൻമണി എടുക്കുന്നത്. സിഗരറ്റിനെ കുറിച്ച് വീട്ടിൽ ആരു സംസാരിച്ചാലും ജാൻമണി അതിൽ കയറി ഇടപ്പെടും. കഴിഞ്ഞ ദിവസം, ജാസ്മിൻ ജാൻ എന്നു വിളിച്ചതിന് ഞാൻ നിന്നേക്കാൾ മൂത്തതാണ് ചേച്ചീ എന്നു വിളിച്ച് ബഹുമാനിക്കണം എന്നായിരുന്നു ജാൻമണിയുടെ മറുപടി. ക്യാപ്റ്റനെ ഭരിക്കാൻ പവർ ടീമിനു അധികാരമില്ലെന്നു പറഞ്ഞ് ഇടയ്ക്ക് വീടിനകത്ത് നിരാഹാര സമരവും ജാൻമണി നടത്തി. എന്തായാലും ബിഗ് ബോസ് വീടിനകത്തെ സമ്മർദ്ദങ്ങൾ, ജാൻമണിയെന്ന മത്സരാർത്ഥിയെ വലിയ രീതിയിൽ പ്രേക്ഷകർക്കു മുന്നിൽ എക്സ്പോസ്ഡ് ചെയ്തിട്ടുണ്ട്.
Read More Stories Here
- സത്യത്തിൽ നിങ്ങളാരാണ് ജിന്റോ, മണ്ടനോ അതിബുദ്ധിമാനോ? പ്രേക്ഷകർ ചോദിക്കുന്നു
- ജാസ്മിൻ നല്ല ഗെയിമാണോ കളിച്ചത്?; പൊട്ടിത്തെറിച്ച് മോഹൻലാൽ
- പ്രെഷർ ഉണ്ടെങ്കിൽ വീട്ടിലിരിക്കണം; രതീഷിനോട് പൊട്ടിത്തെറിച്ച് ലാലേട്ടൻ
- അർജുൻ അർഹതപ്പെടാത്ത ക്യാപ്റ്റൻസിയുമായാണ് നിൽക്കുന്നത്: ഫിറോസ് ഖാൻ
- ആദ്യം ചായ ഉണ്ടാക്കാൻ പഠിക്ക്, എന്നിട്ട് ഇണ്ടാക്ക് നിലയും വിലയും: ട്രോൾമഴയിൽ നനഞ്ഞ് ബിഗ് ബോസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us