/indian-express-malayalam/media/media_files/8Y1EeAIfbuwIfGVKMCwc.jpg)
Bigg Boss malayalam Season 6: ബിഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥികളിൽ ഒരാളാണ് പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ജാൻമണി ദാസ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദക്ഷിണേന്ത്യൻ സിനിമാലോകത്തിന് പരിചിതയാണ് ജാൻമണി. നിരവധി സിനിമാതാരങ്ങളുടെയും സെലിബ്രിറ്റികളുടെയും പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാൾ കൂടിയാണ് ജാൻമണി.
പൂർണിമ ഇന്ദ്രജിത്ത്, മഞ്ജു വാര്യർ എന്നിവരുടെയെല്ലാം പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റാണ് ജാൻമണി ഇന്ന്. മഞ്ജുവിന്റെ നിരവധി ഫോട്ടോഷൂട്ടുകൾക്കും ഇവന്റുകൾക്കുമെല്ലാം ജാന്മണി മഞ്ജുവിന് മേക്കപ്പ് ചെയ്തിട്ടുണ്ട്. എന്നാൽ പരിചയപ്പെടുന്ന കാലത്ത് തനിക്ക് മഞ്ജുവാര്യർ ആരാണെന്ന് അറിയില്ലായിരുന്നു എന്നാണ് ജാൻമണി ഒരിക്കൽ ജെബി ജംഗ്ഷനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
"ഞാൻ കേരളത്തിൽ വന്നിട്ട് അധിക നാളായിട്ടില്ല. ഒരു ദിവസം പൂർണിമ ചേച്ചി വിളിച്ചു പറഞ്ഞു, എന്റെയൊരു ഫ്രണ്ടാണ്, മേക്കപ്പ് ചെയ്തുകൊടുക്കണം എന്ന്. ഞാൻ മേക്കപ്പ് ചെയ്തു കൊടുത്തു. അതുകഴിഞ്ഞ് ആ ഫോട്ടോഷൂട്ട് റിലീസായി. പുലർച്ചെ സമയത്ത്, ഒരു ലേഡി എന്നെ യുകെയിൽ നിന്നു വിളിച്ചു. 'ഞാൻ ഒരു കാര്യം പറയട്ടെ, 14 വർഷങ്ങൾക്കു ശേഷം മഞ്ജുവാര്യർ തിരിച്ചെത്തുകയാണ്. പക്ഷേ രണ്ടുദിവസം മുൻപുപോയതു പോലെ തോന്നുന്നു. അത്രയും ബ്യൂട്ടിഫുൾ ആയിരിക്കുന്നു' എന്ന് പറഞ്ഞു. അവർ മഞ്ജു ചേച്ചിയുടെ വലിയ ഫാനായിരുന്നു. ഇതെന്താണ് പറയുന്നതെന്ന് എനിക്ക് സംശയമായി. ഞാൻ അപ്പോൾ തന്നെ പൂർണിമ ചേച്ചിയെ വിളിച്ചു. "മഞ്ജു ചേച്ചി മുൻപ് സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ?" എന്നു ചോദിച്ചു. 'നീ ഉറങ്ങിയില്ല, എന്റെയുറക്കവും കളഞ്ഞു, നിനക്ക് അറിയില്ലേ മഞ്ജുവിനെ? അവർ ലേഡി സൂപ്പർസ്റ്റാർ ആണ്" എന്നായിരുന്നു പൂർണിമ ചേച്ചിയുടെ മറുപടി. പിന്നെ പിന്നെ മഞ്ജു ചേച്ചിയോട് കൂട്ടായി, നിരവധി വർക്കുകൾ ചെയ്തു," ജാൻമണിയുടെ വാക്കുകളിങ്ങനെ.
സിനിമയ്ക്ക് പുറമേ നിരവധി ടിവി ഷോകളിലും പരസ്യ ചിത്രങ്ങളിലും മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണത്തിനായി അസമിലെത്തിയ നിർമ്മാതാവ് ടി എം റഫീഖും സംവിധായകൻ എബ്രിഡ് ഷൈനുമാണ് ജാൻമണിയെ ചലച്ചിത്രതാരം അമലാ പോളിന് പരിചയപ്പെടുത്തി നൽകിയത്. പിന്നീട് മലയാള സിനിമ മേഖലയിലേക്കും ജാൻമണിയെത്തി.
മേക്കപ്പ് ആർട്ടിസ്റ്റ് എന്നതിനു പുറമേ ഡാൻസർ കൂടിയായ ജാൻമണി, സത്രിയ, ഭരതനാട്യം എന്നിവയിൽ ബിരുദധാരിയാണ്. അസം സ്വദേശിയായ ജാൻമണി എൽജിബിടിക്യു കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്ന ട്രാൻസ്‌വുമൺ മത്സരാർത്ഥിയാണ്.
Read More Stories Here
- Bigg Boss Malayalam 6: ആരും എന്റെ കളി കളിക്കരുത്, എനിക്ക് തെറ്റുപറ്റി: ബിഗ് ബോസ് ഹൗസിൽ നിന്നും പടിയിറങ്ങി രതീഷ്
- പ്രെഷർ ഉണ്ടെങ്കിൽ വീട്ടിലിരിക്കണം; രതീഷിനോട് പൊട്ടിത്തെറിച്ച് ലാലേട്ടൻ
- അർജുൻ അർഹതപ്പെടാത്ത ക്യാപ്റ്റൻസിയുമായാണ് നിൽക്കുന്നത്: ഫിറോസ് ഖാൻ
- ആദ്യം ചായ ഉണ്ടാക്കാൻ പഠിക്ക്, എന്നിട്ട് ഇണ്ടാക്ക് നിലയും വിലയും: ട്രോൾമഴയിൽ നനഞ്ഞ് ബിഗ് ബോസ്
- Bigg Boss Malayalam 6: ഇവിടെ അതിജീവനം ഇത്തിരി കടുപ്പമാണ്; ഇതുവരെ കാണാത്ത നിയമങ്ങളുമായി ബിഗ് ബോസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us