/indian-express-malayalam/media/media_files/T0NIXUS4atM4ZwSAURDN.jpg)
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായിരുന്ന അശ്വതി ഫ്‌ളവേഴ്‌സ് ഒരുക്കിയ ' കോമഡി സൂപ്പര്‍ നൈറ്റ്' എന്ന ഷോയിലൂടെയാണ് ശ്രദ്ധ നേടുന്നത്. കുറച്ചുകാലമായി താൻ നേരിടുന്ന ഒരു ഓട്ടോ ഇമ്യൂൺ കണ്ടീഷനെ കുറിച്ച് തുറന്നു പറയുകയാണ് അശ്വതി.
തന്റെ മുഖത്ത് വന്ന മാറ്റത്തെ കുറിച്ച പലരും ചൂണ്ടികാണിക്കാറുണ്ടെന്നും അതിനാലാണ് ഇക്കാര്യം എല്ലാവരോടുമായി തുറന്നുപറയാമെന്നു കരുതിയതെന്നും അശ്വതി കൂട്ടിച്ചേർത്തു. പെട്ടെന്നൊരു ദിവസം അധികം വെയിൽ കൊണ്ടതിനെ തുടർന്ന് തന്റെ മുഖത്ത് നിറവ്യത്യാസം പ്രത്യക്ഷപ്പെട്ടെന്നും ആദ്യം ടാൻ ആണെന്നു കരുതിയെങ്കിലും പിന്നീടാണ് ചാരം പൂശിയതു പോലുള്ള ആ നിറം ഒരു ഓട്ടോ ഇമ്യൂൺ കണ്ടീഷന്റെ ഭാഗമായി വന്നതാണെന്ന് തിരിച്ചറിഞ്ഞതെന്നും അശ്വതി പറയുന്നു.
"അഞ്ച് വർഷം മുൻപെ നടന്ന കാര്യമാണ്. ഒരു ദിവസം ഞാൻ കുറച്ചധികം വെയിൽ കൊണ്ടു. തിരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് മുഖത്തെ കരുവാളിപ്പ് ശ്രദ്ധിച്ചത്. പൊതുവിൽ ഇത്തരം കരിവാളിപ്പ് ഒരാഴ്ച, കൂടിപ്പോയാൽ പത്ത് ദിവസം ആകുമ്പോഴേക്കും തനിയെ പോവും. പക്ഷേ എന്റെ മുഖത്തെ ഈ കരിവാളിപ്പ് പോകുന്നില്ല. കഴുത്തിന് താഴേക്ക് യാതൊരു പ്രശ്നവുമില്ല. മുഖത്തു മാത്രമാണിത്. എന്താണ് പ്രശ്നമെന്നറിയാൻ ഡോക്ടറെ കാണിച്ചു."
"ഡോക്ടർമാർക്കും ആദ്യം കൃത്യമായി മനസ്സിലായില്ല. ചിലപ്പോൾ തീക്ഷ്ണമായ രീതിയിൽ ടാൻ വന്നതാകും എന്നവർ പറഞ്ഞു. പുറമെ പുരട്ടാനുള്ള ക്രീമുകളൊക്കെ തന്നു. പക്ഷേ ഒരു മാറ്റവുമില്ല. ദുബായിലെയും നാട്ടിലെയും പല ഡോക്ടർമാരെ കണ്ടു. അവർ പറഞ്ഞ പല ടെസ്റ്റുകളും നടത്തി. പക്ഷേ എന്താണ് പ്രശ്‌നമെന്ന് കണ്ടെത്താനായില്ല."
"കൂടുതൽ ഡോക്ടേഴ്സും ഒടുവിൽ എത്തിയത് ഇതൊരു ഓട്ടോ ഇമ്യൂൺ കണ്ടീഷനാണെന്ന നിഗമനത്തിലാണ്. അത് ട്രിഗർ ചെയ്യാനുള്ള എന്തോ ഒന്ന് എന്റെ ചുറ്റിലുണ്ട്. ആദ്യം മേക്കപ്പ് ആവുമോ കാരണമെന്നായിരുന്നു സംശയം. എന്റെ പ്രൊഫഷൻ ഇതായത് കൊണ്ട് മേക്കപ്പ് വേണമല്ലോ. പക്ഷേ അതല്ലെന്നു മനസ്സിലായി. നിത്യജീവിതത്തിൽ മേക്കപ്പ് ഉപയോഗിക്കാത്ത ആളായിരുന്നു ഞാൻ. പക്ഷേ ഇതോടെ മേക്കപ്പ് ഇല്ലാതെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. ആദ്യത്തെ കുറച്ചുകാലം ഇതെനിക്കുണ്ടാക്കിയ മാനസിക പ്രശ്‌നം ചില്ലറയല്ല. മുഴുവൻ ശരീരവും അങ്ങനെ ആയിരുന്നെങ്കിൽ അത് അക്‌സപ്റ്റ് ചെയ്യാമായിരുന്നു. ഇതുപക്ഷേ മുഖം മാത്രം ഇങ്ങനെ. കാണുന്നവരൊക്കെ ഇതിനെ കുറിച്ച് ചോദിക്കുകയും ഓരോ നാട്ടുവൈദ്യങ്ങളും ടിപ്സുമൊക്കെ പറയുകയും ചെയ്യും. എന്നെ കൊണ്ട് പറ്റുന്നതെല്ലാം ഞാൻ ചെയ്തു. "
"ഇതിപ്പോൾ പറയാൻ കാരണം, ഇങ്ങനത്തെ കണ്ടീഷനുള്ള പലരും ഉണ്ടെന്ന് ഡോക്ടേഴ്‌സ് പറഞ്ഞ് എനിക്കിപ്പോൾ അറിയാം. മറ്റുള്ളവർക്ക് കൂടി പ്രചോദനം ആകട്ടെ എന്നോർത്തിട്ടാണ്. മാത്രമല്ല, ഇനിയെങ്കിലും ആളുകളുടെ അന്വേഷണങ്ങളില്ലാതെ കുറച്ചുകൂടി ലൈറ്റായി എനിക്കു നടക്കാമല്ലോ,"അശ്വതി പറയുന്നു.
അവതാരികയായ അശ്വതി ഗാനരചന, അഭിനയം എന്നീ മേഖലകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കുഞ്ഞെല്‍ദോ എന്ന ചിത്രത്തിലെ 'പെണ്‍പൂവേ', ഫെയര്‍വെല്‍ സോങ്' എന്നിവ രചിച്ചത് അശ്വതിയാണ്. ചക്കപ്പഴം എന്ന സീരിയലില്‍ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന അശ്വതിയെ തേടി സംസ്ഥാന അവാര്‍ഡും എത്തിയിരുന്നു.
Read More Entertainment Stories Here
- Bigg Boss malayalam Season 6: ആ വൈറൽ വീഡിയോയിലെ ടീച്ചർമാരിൽ ഒരാൾ: ബിഗ് ബോസ് മത്സരാർത്ഥി രസ്മിൻ ഭായിയെ കുറിച്ച് കൂടുതലറിയാം
- Bigg Boss Malayalam Season 6: ബിഗ്ഗ് ബോസ്സ് സീസൺ 6ൽ ഇവരുമുണ്ടാകും
- Bigg Boss Malayalam Season 6: ബീന ആന്റണി ബിഗ് ബോസിലേക്കോ?
- ചില മനുഷ്യരോട് എങ്ങനെയൊക്കെ നന്ദി പറഞ്ഞാലാണ് കടപ്പാട് തീരുക: സന്തോഷം പങ്കിട്ട് ജുനൈസ്
- 30 വർഷത്തെ കഷ്ടപ്പാട്, നല്ല വേഷത്തിനായി പലരോടും കെഞ്ചി, കളിയാക്കലുകൾ കേട്ടു, ഒടുവിൽ ഒരു മലയാളി വേണ്ടി വന്നു: കരച്ചിലടക്കാനാവാതെ തമിഴ് നടൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.