scorecardresearch

വണ്ടികളുടെ ഇഎംഐ മാത്രം ഒന്നരലക്ഷം വരും; ഒരുമാസം ജീവിക്കാൻ മൂന്നര ലക്ഷം വേണം: അഖിൽ മാരാർ

"ഒരു മാസം ജീവിച്ച് പോകണമെങ്കിൽ ചുരുങ്ങിയത് 3-3.5 ലക്ഷം രൂപയെങ്കിലും വേണം," എന്ന അഖിലിന്റെ വാക്കുകൾ അടുത്തിടെ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു. ട്രോളുകൾക്ക് മറുപടി പറയുകയാണ് അഖിൽ മാരാർ

"ഒരു മാസം ജീവിച്ച് പോകണമെങ്കിൽ ചുരുങ്ങിയത് 3-3.5 ലക്ഷം രൂപയെങ്കിലും വേണം," എന്ന അഖിലിന്റെ വാക്കുകൾ അടുത്തിടെ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു. ട്രോളുകൾക്ക് മറുപടി പറയുകയാണ് അഖിൽ മാരാർ

author-image
Television Desk
New Update
Akhil Marar EMI

ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ വിജയിയായിരുന്നു  സംവിധായകൻ അഖിൽ മാരാർ. ഒരുമാസത്തെ തന്റെ ജീവിതച്ചെലവിനെ  കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ അഖിൽ പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു.

Advertisment

Also Read: New OTT Release: ഈ ആഴ്ച ഒടിടിയിലെത്തിയ 10 പുതിയ ചിത്രങ്ങളിതാ

"സത്യം പറഞ്ഞാൽ ജീവിത ചിലവ് ഇപ്പോ വളരെ കൂടുതലാണ്. ഒരു മാസം ജീവിച്ച് പോകണമെങ്കിൽ ചുരുങ്ങിയത് 3-3.5 ലക്ഷം രൂപയെങ്കിലും വേണം," എന്നായിരുന്നു അഭിമുഖത്തിനിടെ അഖിൽ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് വന്ന ട്രോളുകൾക്കെല്ലാം മറുപടി നൽകുകയാണ് അഖിൽ. 

അഖിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം 


എത്രയാണ് ചേട്ടാ ഒരു മാസം അടയ്ക്കുന്ന ഇഎംഐ എന്നൊരു അവതാരകൻ ചോദിച്ചാൽ അതിന് സത്യസന്ധമായ മറുപടി പറയുമ്പോൾ ആ മറുപടി വാർത്ത ആയി മാറുന്നു. ട്രോൾ ആയി മാറുന്നു. പലർക്കും അതൊരു തള്ളായി മാറുന്നു.

നമ്മൾ മറ്റൊരാളെ എതിർക്കുന്നത് അയാൾ ആയി തീരുന്നതോടെ അവസാനിക്കും. 
പാവപെട്ടവന് പണക്കാരനോടുള്ള പുച്ഛം അവസാനിക്കാൻ അവൻ പണക്കാരൻ ആയാൽ മതി.
ആരും അറിയാത്തവന് പ്രശസ്തി ഉള്ളവനെ എതിർക്കുന്നത് അവസാനിക്കാൻ അവനും പ്രശസ്തൻ ആയാൽ മതി.
ഒന്നുകിൽ നിങ്ങൾ എന്നെ പരിഹസിക്കുക അല്ലെങ്കിൽ ഞാൻ എത്തിച്ചേർന്ന അവസ്ഥയിലേക്ക് എത്തി മറ്റുള്ളവരുടെ പരിഹാസം കേൾക്കാൻ തയ്യാറാവുക.

Advertisment

Also Read: രണ്ട് കുട്ടികൾ വേണം; ഒരു കുഞ്ഞിനെ ദത്തെടുക്കും; ഒരു കുഞ്ഞിനെ പ്രഗ്നൻസിയിലൂടെയും: ആദില ; Bigg Bossmalayalam Season 7

2017 ഷെയർ മാർക്കറ്റിൽ  ഉണ്ടായ നഷ്ടം നികത്താൻ കാർഷിക വായ്പ രണ്ടര ലക്ഷം എടുത്തു. പിന്നീട് 2018 അവസാനത്തോടെ മൊബൈൽ ടവറിന് ഡീസൽ അടിക്കാൻ ഒരു പിക് അപ്പ്‌, ജീറ്റോ രണ്ട് വാഹനങ്ങൾ കടം വാങ്ങി എടുത്തു. നാല് മാസങ്ങൾക്ക് ശേഷം കോൺട്രാക്റ്റ് നഷ്ടപ്പെട്ടു. വരുമാനം എല്ലാം നിലച്ചു വലിയ കടത്തിൽ ആയി കിട്ടിയ വിലയ്ക് വാഹനങ്ങൾ വിറ്റു. കാറിന്റെ ലോൺ അടയ്ക്കാൻ പറ്റാത്ത അവസ്ഥയായി. നാട്ടുകാരുടെ മുന്നിൽ, വീട്ടുകാരുടെ മുന്നിൽ അഭിമാനം പണയം വെയ്ക്കാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥ വന്നു തുടങ്ങി.

150 രൂപ മകളുടെ അസുഖത്തിന് ഡോക്ടർക്ക് ഫീസ് നൽകാൻ കഴിയാത്ത അവസ്ഥ വന്നു. ഭാര്യ വീട്ടിൽ അവരുടെ ചിലവിൽ കഴിയുന്ന ഒരു ഗതിയും ഇല്ലാത്ത ഒരുവന് അവസാനം വീട് വിട്ടു ഇറങ്ങേണ്ടി വന്നു. ആരുമില്ലാതെ ഞാൻ കാറിൽ ഇരുന്ന് കരഞ്ഞു. വീഴാൻ ഞാൻ തയ്യാറല്ലാത്തത് കൊണ്ടും എന്നെ നയിക്കാൻ ഒരു ശക്തി എനിക്കൊപ്പം ഉള്ളത് കൊണ്ടും ഞാൻ മുന്നോട്ട് പോയി. വണ്ടിയുടെ സിസി മുടങ്ങി, മാസം 800രൂപ പലിശ അടയ്ക്കാൻ കഴിയാതെ വന്നു. 

Also Read: വീട്ടിൽ കയറ്റിയില്ലെങ്കിൽ സിറ്റ്ഔട്ടിൽ ഇരിക്കാം; മുറിപ്പെടുത്തുന്ന തമാശ ; Bigg Boss Malayalam Season 7

എല്ലാം നഷ്ടപ്പെട്ടു എന്ന അവസ്ഥയിൽ സിനിമയ്ക്കു തിരക്കഥ എഴുതി. പല നിർമാതാക്കളെ കണ്ടു. അവസാനം യോഹന്നാൻ സാർ ദൈവമായി അവതരിച്ചു.  അദ്ദേഹത്തിനു ഇഷ്ട്ടപെട്ട സിനിമ എഴുതണം. അദ്ദേഹം പറയുന്ന ബഡ്ജറ്റിൽ ചെയ്യണം.
ഭാര്യയെയും മക്കളെയും അച്ഛനെയും അമ്മയെയും നാടും ഉപേക്ഷിച്ചു മരണം മാത്രം മുന്നിൽ കണ്ട് ജീവിക്കുന്ന ഞാൻ മുന്നോട്ട് പോകാനുള്ള മാർഗമായി എനിക്ക് ലഭിച്ച അവസരത്തെ കണ്ടു.

സിനിമ  പരാജയം ആയിരിക്കാം, പക്ഷെ എന്റെ നിശ്ചയദാർഢ്യം, കഠിന പരിശ്രമം, പ്രതിസന്ധികൾ അതിജീവിച്ച മനസ്‌ ഇതൊന്നും ഒരിക്കലും പരാജയപ്പെട്ടിട്ടില്ല.
ഷോർട് ഫിലിം പോലും നീ എടുക്കില്ല എന്ന് പറഞ്ഞവർക്ക് മുന്നിൽ ഇന്നും പലരും ചർച്ച ചെയ്യുന്ന പലരും പറയാൻ മടിക്കുന്ന ഒരു സിനിമ ഞാൻ തീയേറ്ററിൽ എത്തിച്ചു. 
വണ്ടിയുടെ സിസി അടയ്ക്കാൻ ഗതി ഇല്ലാതിരുന്ന ഞാൻ കഴിഞ്ഞ രണ്ട് വർഷമായി വാഹനങ്ങളുടെ ഇഎംഐ അടയ്ക്കുന്നത് 1.27 ലക്ഷം രൂപയാണ്.
ഇഎംഐ ഇല്ലാത്ത കാറുകൾ വേറെയും ഉണ്ട്.
കാർഷിക വായ്പ രണ്ടര ലക്ഷം രൂപ പിന്നീട് റെവന്യു റിക്കവറി ആയി അഞ്ചെമുക്കാൽ ലക്ഷം അടച്ചു ഞാൻ ലോൺ ക്ലോസ് ചെയ്തു. 
2013ഇൽ 8000 രൂപ പെന്റിങ് ആയി കിടന്ന മുത്തൂറ്റിന്റെ ലോൺ പിന്നീട് ഒരു ലക്ഷത്തി നാൽപതിനായിരം അവർ ആവശ്യപ്പെട്ടു. അതും ഞാൻ ക്ലോസ് ചെയ്തു.
സിബിൽ സ്കോർ ഇല്ലാത്തത് കൊണ്ട് ഒരു മൊബൈൽ പോലും വാങ്ങാൻ പറ്റാത്ത എനിക്ക് കഴിഞ്ഞ മാസം 20 ലക്ഷം പ്രീ അപ്രൂവ്ഡ് ഓഡി, 15ലക്ഷം പേർസണൽ പ്രീ അപ്രൂവ്ഡ് ലോൺ ഒക്കെ പാസ്സായി കിടപ്പുണ്ട്. 
ഹോം ലോൺ 24000 (കൊച്ചിയിൽ ഒരു 3BHK ഫ്ലാറ്റ് വാങ്ങി ഫുൾ ആയി ഫർണിഷ് ചെയ്യാൻ എത്ര ആകും ഇഎംഐ പ്രകാരം എത്ര ലോൺ ഉണ്ടെന്ന് മനസ്സിലാക്കുക. ആ ലോണിൽ 5 ലക്ഷം ഫിക്സഡ് ഡിപ്പോസിറ്റുമാണ്)
ഇപ്പോൾ ആകെ ഇഎംഐ ഒന്നര ലക്ഷം
ചിട്ടി- 15000(15 ലക്ഷം)
എന്റെ എല്ലാ ലോണും ആകെ മുതലിന്റെ 20% മാത്രമാണ്. 
മൂന്നരലക്ഷം അല്ല പത്തു ലക്ഷം ചിലവ് വരട്ടെ അത് അടയ്ക്കാനുള്ള ശേഷി ഉണ്ടാക്കി എടുക്കാൻ ആണ് പരിശ്രമിക്കുന്നത്.
എവിടെയെങ്കിലും ആരെങ്കിലും പടച്ചു വിടുന്ന വാർത്തകളിൽ നിങ്ങൾ മനസ്സിലാക്കിയ അഖിൽ അല്ല ഞാൻ എന്ന് ബിഗ് ബോസ് കണ്ട പ്രേക്ഷകരോട് ചോദിക്കൂ. അവർക്കറിയാം ഞാൻ ആരാണെന്നും എന്റെ മനസ്സിന്റെ നന്മ എന്താണെന്നും എനിക്കുള്ള കഴിവുകൾ എന്താണെന്നും."

കൊട്ടാരക്കര കോട്ടാത്തല സ്വദേശിയായ അഖിൽ ഡോക്ടർ ബിജു സംവിധാനം ചെയ്ത 'പേരറിയാത്തവര്‍'  എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് സിനിമയിലെത്തിയത്. 2021ല്‍ 'ഒരു താത്വിക അവലോകനം' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം  ഒരുക്കിയതും അഖിലായിരുന്നു. ജോജു ജോര്‍ജ്, നിരരഞ്ജ്, ഷമ്മി തിലകന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Also Read: ഭാര്യയുടെ അടി കൊള്ളുകയും വേണം, ഭാര്യയെ തല്ലി എന്നു കേൾക്കുകയും വേണം; വീഡിയോയുമായി അഖിൽ

ലിഫ്റ്റ്, ബിസൈഡ്‌സ് എന്നിങ്ങനെ രണ്ട് ഷോര്‍ട്ട് ഫിലിമികളും അഖിൽ സംവിധാനം ചെയ്തിട്ടുണ്ട്. അവശേഷിപ്പുകള്‍ എന്നൊരു പുസ്തകവും അഖിലിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

അടുത്തിടെ, അഖിൽ നായകനായ 'മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി' തിയേറ്ററുകളിലെത്തിയിരുന്നു. ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ല. ചിത്രത്തിന്റെയും സംവിധായകന്റെയും പരാജയം തന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാരോപിച്ച് അഖിൽ മാരാർ ഫേസ്ബുക്കിൽ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 

Also Read: ആദ്യം സൂപ്പർസ്റ്റാർ എന്ന് പുകഴ്ത്തി, ഇപ്പോൾ പരാജയം എൻ്റെ തലയിൽ കെട്ടിവയ്ക്കുന്നു: അഖിൽ മാരാർ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: