scorecardresearch

നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ; പ്രാർത്ഥനയോടെ സഹപ്രവർത്തകർ

ഹൃദയാഘാതം സംഭവിച്ച രാജേഷിനെ ആൻജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കി. ആരോഗ്യസ്ഥിതി മോശമായതോടെ  വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. രാജേഷ് തിരിച്ചുവരാനുള്ള പ്രാർത്ഥനയിലാണ് പ്രിയപ്പെട്ടവർ

ഹൃദയാഘാതം സംഭവിച്ച രാജേഷിനെ ആൻജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കി. ആരോഗ്യസ്ഥിതി മോശമായതോടെ  വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. രാജേഷ് തിരിച്ചുവരാനുള്ള പ്രാർത്ഥനയിലാണ് പ്രിയപ്പെട്ടവർ

author-image
Entertainment Desk
New Update
Rajesh Keshav

നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. ഞായറാഴ്ച്ച രാത്രി കൊച്ചിയിലെ ഹോട്ടലിൽ നടന്ന പരിപാടിക്കു ശേഷം തളർന്ന വീണ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ്. 

Advertisment

Also Read: അച്ഛനെ അപ്രതീക്ഷിതമായി സ്‌ക്രീനില്‍ കണ്ടപ്പോൾ കരച്ചിൽ അടക്കാനാവാതെ ആര്യ; വീഡിയോ

ഹൃദയാഘാതം സംഭവിച്ച രാജേഷിനെ ആൻജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കി. ആരോഗ്യസ്ഥിതി മോശമായതോടെ  വെന്റിലേറ്ററിലേക്ക് മാറ്റി. താരങ്ങളും സഹപ്രവർത്തകരുമെല്ലാം രാജേഷിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനകൾ പങ്കിടുകയാണ്.

Also Read: തെറ്റായ വ്യാഖ്യാനങ്ങൾ ഉണ്ടാക്കരുത്, ഞങ്ങൾ സന്തോഷത്തോടെയാണ് മുന്നോട്ടു പോവുന്നത്: വാർത്തകളോട് പ്രതികരിച്ച് ഷംന കാസിമിന്റെ ഭർത്താവ്

Advertisment

"പ്രിയ കൂട്ടുകാരൻ രാജേഷ്  ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാനം തളർന്നു വീണതിനെ തുടർന്ന് ഏകദേശം 15-20 മിനിറ്റിനുള്ളിൽ  കൊച്ചി ലേക് ഷോർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.  പക്ഷെ വീണപ്പോൾ തന്നെ കാർഡിയാക് അറസ്റ്റ് ഉണ്ടായതായി ഡോക്ടർമാർ പറയുന്നു. തുടർന്ന് ആൻജിയോപ്ലാസ്റ്റി ചെയ്തു. അപ്പോൾ  മുതൽ വെന്റിലേറ്റർ സഹായത്തോടെ ജീവിക്കുന്ന അവൻ ഇത് വരെയും പ്രതികരിച്ചിട്ടില്ല (ഇടയ്ക്ക് ചെറിയ അനക്കങ്ങൾ കണ്ടതൊഴിച്ചാൽ ) തലച്ചോറിനെയും ചെറിയ രീതിയിൽ ഈ അവസ്ഥ ബാധിച്ചതായി ഡോക്ടമാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട് . ജീവിതത്തിലേക്ക് അവനു തിരിച്ചു വരാൻ ഇനി വേണ്ടത് സ്നേഹമുള്ളവരുടെ പ്രാർത്ഥന കൂടി ആണ  സ്റ്റേജിൽ തകർത്തു പെർഫോമൻസ് ചെയ്യുന്ന അവന് ഇങ്ങിനെ വെന്റിലേറ്റർ ബലത്തിൽ കിടക്കാൻ കഴിയില്ല. 
നമ്മളൊക്കെ ഒത്തു പിടിച്ചാൽ അവൻ എണീറ്റു വരും.. 

Also Read: ഇതുപോലൊരു കഥ ചെയ്യാൻ ധൈര്യമുള്ളവർ ഇന്ന് ഇല്ല: മോഹൻലാൽ

പഴയ പോലെ സ്റ്റേജിൽ നിറഞ്ഞാടുന്ന  നമ്മുടെ സുഹൃത്തിനു വേണ്ടി ശക്തമായ പ്രാർത്ഥനയും സ്നേഹവും ഉണ്ടാവണം.. കൂടുതലൊന്നും പറയാൻ ഇപ്പോൾ പറ്റുന്നില്ല... അവൻ തിരിച്ചു വരും.. വന്നേ പറ്റൂ... രാജേഷിനു വേണ്ടി ആത്മാർത്ഥമായ പ്രാർത്ഥനകൾ," സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. 

Also Read: New OTT Releases: ഈ മാസം ഒടിടിയിലെത്തിയ ഏറ്റവും പുതിയ 21 ചിത്രങ്ങൾ

Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: