/indian-express-malayalam/media/media_files/2025/08/26/shamna-kasim-shanid-asif-ali-2025-08-26-15-15-12.jpg)
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഷംന കാസിം. ജെബി ഗ്രൂപ്പ് ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയെ ആണ് ഷംന വിവാഹം ചെയ്തിരിക്കുന്നത്. ആസിഫ് അലി ഇന്നലെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു.
Also Read: New malayalam OTT Releases: പോയ വാരം ഒടിടിയിലെത്തിയ 5 മലയാളചിത്രങ്ങൾ
"45 ദിവസങ്ങൾ… ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസങ്ങൾ.
ഒറ്റപ്പെടലിന്റെ നിശ്ശബ്ദത,
ഓർമ്മകളിൽ കഴിച്ചുകൂട്ടിയ രാത്രികൾ,
പ്രാർത്ഥനകളിൽ കരഞ്ഞു കഴിച്ച പുലരികൾ…
ഈ 45 ദിവസങ്ങൾ എന്നെ പഠിപ്പിച്ചു –
സ്നേഹമെന്നത് എത്ര വലിയൊരു ശക്തിയാണെന്ന്,
ജീവിതത്തിലെ യഥാർത്ഥ അനുഗ്രഹം നമ്മോടൊപ്പം ഉണ്ടാകുന്നവർ തന്നെയാണെന്ന്.
ഇന്നിവിടെ, എന്റെ ഏറ്റവും വിലപ്പെട്ട അനുഗ്രഹം –
എന്റെ ഭാര്യ – വീണ്ടും എന്റെ അരികിൽ.
നീണ്ട കാത്തിരിപ്പിന് ശേഷം കിട്ടിയ ഈ പുനർമിലനം
സന്തോഷത്തിന്റെ കണ്ണീർ മാത്രമാണ്.
ഇനി വീണ്ടും നമ്മൾ ഒരുമിച്ച്,
ഒരേ സ്വപ്നങ്ങളുമായി, ഒരേ പ്രാർത്ഥനകളോടെ," എന്നു തുടങ്ങുന്ന ഷാനിദിന്റെ കുറിപ്പ് പെട്ടെന്ന് തന്നെ ചർച്ചയായി.
Also Read: Onam Release: ഓണം കളറാക്കാൻ തിയേറ്ററിലേക്ക്; കല്യാണിയ്ക്ക് ഇത് ഡബിൾ ധമാക്ക!
ഷംനയ്ക്ക് എന്തുപറ്റി, നിങ്ങൾ പിരിഞ്ഞു താമസിക്കുകയാണോ? തുടങ്ങി നിരവധി ചോദ്യങ്ങളെയും ഷാനിദിനു നേരിടേണ്ടി വന്നു. ഇപ്പോഴിതാ, മറ്റൊരു കുറിപ്പിലൂടെ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് ഷാനിദ്.
"പ്രിയ സുഹൃത്തുക്കളേ,
എന്റെ ഭാര്യ ജയിലർ 2 സിനിമയുടെ ഷൂട്ടിംഗിനായി 20 ദിവസം ചെന്നൈയിലും, പിന്നെ 15 ദിവസം മലപ്പുറത്തും വീട്ടിലുമൊക്കെ ആയതിനാൽ, ആകെ 45 ദിവസത്തെ അവധിയായിരുന്നു. ഞങ്ങൾ വിവാഹിതരായി 3 വർഷം കഴിഞ്ഞിട്ടുണ്ടെങ്കിലും, ഇത്രയും നീണ്ട ദിവസങ്ങൾ ഞങ്ങൾ ഒരുമിച്ചില്ലാതെ കഴിഞ്ഞിട്ടില്ല. ആ ദിവസങ്ങളെയൊക്കെയാണ് ഞാൻ എന്റെ പോസ്റ്റിൽ പങ്കുവച്ചത്. ദയവായി തെറ്റായ വ്യാഖ്യാനങ്ങൾ ഉണ്ടാക്കാതെ... അല്ലാഹുവിന്റെ അനുഗ്രഹത്താൽ സന്തോഷം നിറഞ്ഞ ജീവിതത്തോടെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്," എന്നാണ് ഷാനിദ് കുറിച്ചത്.
Also Read: ജാസ്മിന്റെ റീല്‍ വിവാദം; ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ പുണ്യാഹം നടത്താൻ ഒരുങ്ങി ദേവസ്വം
Also Read: ഇതുപോലൊരു കഥ ചെയ്യാൻ ധൈര്യമുള്ളവർ ഇന്ന് ഇല്ല: മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us