/indian-express-malayalam/media/media_files/2025/10/03/aalorukkam-ott-2025-10-03-11-26-13.jpg)
Aalorukkam Now Streaming on OTT
Aalorukkam OTT Release Date & Platform: ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിക്കൊടുത്ത 'ആളൊരുക്കം' ഒടിടിയിലെത്തി. സാമൂഹ്യ പ്രസക്തിക്കുള്ള ദേശീയ പുരസ്‌കാരവും ചിത്രം നേടിയിരുന്നു. മാധ്യമ പ്രവര്‍ത്തകനായ വി.സി. അഭിലാഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ഓട്ടന്‍തുള്ളല്‍ കലാകാരനായ പപ്പു പിഷാരടിയുടെ വേഷത്തിലാണ് ഇന്ദ്രന്‍സ് എത്തിയത്.
Also Read: ആദ്യചിത്രത്തിന് പ്രതിഫലം 2 കോടി, പിന്നാലെ കരാറായത് 16 ചിത്രങ്ങൾ: താരമായി സായ് അഭ്യങ്കർ
16 വര്‍ഷങ്ങള്‍ക്കു മുമ്പ് നാടുവിട്ടു പോയ മകനെ തേടിയുള്ള അച്ഛന്റെ യാത്രയാണ് ചിത്രം. ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്ക് മകനെ അന്വേഷിച്ചിറങ്ങുന്ന പപ്പു പിഷാരടിയുടെ കാഴ്ചകളും അയാള്‍ കണ്ടുമുട്ടുന്ന മനുഷ്യരിലൂടെയും കഥ മുന്നോട്ട് പോകുന്നു. തിരച്ചിലുകള്‍ക്കൊടുവില്‍ പപ്പു പിഷാരടി ശാന്തിനികേതന്‍ ചാരിറ്റബിള്‍ ഹോസ്പിറ്റലില്‍ എത്തിപ്പെടുമ്പോള്‍ കഥ പുതിയൊരു ദിശയിലേക്ക് ട്രാക്ക് മാറ്റി ചവിട്ടുന്നു.
Also Read: ബിഗ് ബോസിൽ നിന്നും നേടിയത് ആറര കോടി; എല്ലാ കണ്ണുകളും ഈ 25കാരിയിലേക്ക്
കലാമണ്ഡലം നിഖിലിന്റെ കീഴില്‍ ഓട്ടന്‍തുള്ളലില്‍ പ്രത്യേക പരിശീലനം നേടി ശേഷമാണ് ഇന്ദ്രന്‍സ് തുള്ളല്‍ കലാകാരനായി വേഷപകര്‍ച്ച നടത്തിയത്. ജോളിവുഡ് മൂവിസിന്റെ ബാനറില്‍ ജോളി ലോനപ്പനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ദ്രന്‍സിനു പുറമേ കൊച്ചിയിലെ അഭിനയ കളരിയായ ആക്ട് ലാബില്‍ നിന്നുള്ള പത്തോളം കലാകാരന്‍മാരും ആളൊരുക്കത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ബേബി ത്രയ, ശ്രീകാന്ത് മേനോന്‍, അലിയാര്‍, വിഷ്ണു അഗസ്ത്യ, സീത ബാല, ഷാജി ജോണ്‍, കലാഭവന്‍ നാരായണന്‍കുട്ടി എന്നിവരും ചിത്രത്തിലുണ്ട്. റോണി റാഫേല്‍ സംഗീതം നല്‍കിയ ചിത്രത്തില്‍ ഏറെകാലത്തെ ഇടവേളക്കു ശേഷം സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഒരു ഗാനം ആലപ്പിച്ചിട്ടുണ്ട്. സാംലാല്‍ പി തോമസ് ഛായാഗ്രഹണവും വിഷ്ണു കല്യാണി എഡിറ്റിങും നിർവ്വഹിച്ചു.
Also Read: വൃത്തികേട് പറയരുത് സാർ; തരൂരിന്റെ ഇംഗ്ലീഷിന് മുന്നിൽ പതറി ബേസിൽ, വീഡിയോ
മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇപ്പോൾ മനോരമ മാക്സിൽ കാണാം.
Also Read: എന്റെ ജീവിതം നശിപ്പിച്ച, ഒരിക്കലും കാണരുതെന്ന് ആഗ്രഹിച്ച ആളാണ് കൈ തന്നിട്ട് പോയത്: ജീവനെ കുറിച്ച് അനുമോൾ: Bigg Bossmalayalam 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.