/indian-express-malayalam/media/media_files/uploads/2021/12/WhatsApp.jpg)
വാട്സ്ആപ്പിൽ ഓൺലൈനിൽ ഉള്ളത് ആരും അറിയരുതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ഇനി മുതൽ ആ ആഗ്രഹം നടക്കും. അതിനായി 'ലാസ്റ്റ് സീനിൽ' പുതിയ പരിഷ്‌കാരം കൊണ്ടുവരാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. പുതിയ ആൻഡ്രോയിഡ് അപ്‌ഡേറ്റിൽ ഓൺലൈൻ സ്റ്റാറ്റസ് മറച്ചുവയ്ക്കാനുള്ള ഫീച്ചർ വാട്ആപ്പ് അവതരിപ്പിക്കുമെന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ഐഒഎസിന്റെ ബീറ്റ അപ്‌ഡേറ്റിൽ ഈ ഫീച്ചർ കണ്ടെത്തിയിരുന്നു.
ആൻഡ്രോയിഡിനായുള്ള വാട്സ്ആപ്പ് ബീറ്റയുടെ 2.22.16.12 അപ്‌ഡേറ്റിൽ ഈ ഫീച്ചർ കണ്ടതായി വാബീറ്റഇൻഫോ പറയുന്നു. വാട്സ്ആപ്പ് സെറ്റിങ്സിലെ പ്രൈവസി ഫീച്ചറിലെ ലാസ്റ്റ് സീൻ ഓപ്‌ഷനിൽ മാറ്റം വരുത്തിയാണ് പുതിയ അപ്‌ഡേറ്റ്. ലാസ്റ്റ് സീനിനൊപ്പം 'ഓൺലൈൻ' എന്നൊരു ഓപ്‌ഷനും വാട്സ്ആപ്പ് ഉൾപ്പെടുത്തുന്നു. അതായത് 'ലാസ്റ്റ് സീൻ' ക്രമീകരിക്കുന്നതിനൊപ്പം താൻ ഓൺലൈനിൽ ഉള്ളത് ആർക്കൊക്കെ കാണാമെന്ന് ഉപയോക്താക്കൾക്ക് തീരുമാനിക്കാം.
/indian-express-malayalam/media/media_files/uploads/2022/07/WA_LAST_SEEN_ONLINE_5F6A_ANDROID-scaled-1.jpg)
ഇതിനായി 'നോബഡി', 'മൈ കോൺടാക്ട്', 'മൈ കോൺടാക്ട് എക്സെപ്റ്റ്' എന്നതിനോടൊപ്പം ഓൺലൈൻ സ്റ്റാറ്റസും അതിന് സമാനമായി ക്രമീകരിക്കാൻ 'സെയിം ആസ് ലാസ്റ്റ് സീൻ' (same as last seen) എന്നൊരു ഓപ്‌ഷനും അല്ലാതെ എവരിവൺ എന്ന ഓപ്‌ഷനും നൽകും.
📝 WhatsApp beta for Android 2.22.16.12: what's new?
— WABetaInfo (@WABetaInfo) July 21, 2022
WhatsApp is working on the ability to hide the online status, for a future update of the app!https://t.co/e58b2vz8nUpic.twitter.com/DGBzCWrFe5
നിലവിൽ വാട്സ്ആപ്പ് ഈ ഫീച്ചറിന്റെ നിർമാണത്തിലാണ് വരാനിരിക്കുന്ന അപ്‌ഡേറ്റുകളിൽ ഈ ഫീച്ചർ പ്രതീക്ഷിക്കാവുന്നതാണ്.
ഇതുകൂടാതെ ഇന്‍സ്റ്റഗ്രാമിനും ഫെയ്സ്ബുക്കിനും സമാനമായി അവതാറുകള്‍ അവതരിപ്പിക്കാനും വാട്സപ്പ് ഒരുങ്ങുന്നു എന്ന റിപ്പോർട്ട് ഉണ്ട്. ആന്‍ഡ്രോയിഡിനുള്ള വാട്ട്സ്ആപ്പ് ബിറ്റ വേര്‍ഷന്‍ 2.22.15.5 അപ്ഡേറ്റിലായിരിക്കും അവതാറുകള്‍ ലഭ്യമാകുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അവതാറുകള്‍ വരുന്നതോട് കൂടി സന്ദേശങ്ങള്‍ അയക്കുന്നത് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ കഴിയും. സ്റ്റിക്കറായും വീഡിയോ കോള്‍ ചെയ്യുമ്പോഴുമെല്ലാം അവതാറുകള്‍ ഉപയോഗിക്കാന്‍ സാധിക്കും.
Also Read:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.