ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി വാട്ട്സ്ആപ്പ് നിരവധി സവിശേഷതകളാണ് അടുത്തിടയായി അവതരിപ്പിക്കുന്നത്. മെറ്റയുടെ കീഴിലുള്ള കമ്പനി ഇന്‍സ്റ്റഗ്രാമിനും ഫെയ്സ്ബുക്കിനും സമാനമായി അവതാറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് വാബീറ്റഇന്‍ഫൊ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആന്‍ഡ്രോയിഡിനുള്ള വാട്ട്സ്ആപ്പ് ബിറ്റ വേര്‍ഷന്‍ 2.22.15.5 അപ്ഡേറ്റിലായിരിക്കും അവതാറുകള്‍ ലഭ്യമാകുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അവതാറുകള്‍ വരുന്നതോട് കൂടി സന്ദേശങ്ങള്‍ അയക്കുന്നത് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ കഴിയും. സ്റ്റിക്കറായും വീഡിയോ കോള്‍ ചെയ്യുമ്പോഴുമെല്ലാം അവതാറുകള്‍ ഉപയോഗിക്കാന്‍ സാധിക്കും.

അവതാറുകള്‍ എങ്ങനെ ഉണ്ടാക്കാമെന്ന് പരിശോധിക്കാം. ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും പ്രൊഫൈല്‍ സെക്ഷനിലാണ് അവതാര്‍ ഉണ്ടാക്കാനുള്ള ഓപ്ഷന്. വാട്ട്സ്ആപ്പിലും ഇതിന് സമാനമായി തന്നെയായിരിക്കാം. അവതാര്‍ ഓപ്ഷന് തിരഞ്ഞെടുത്തതിന് ശേഷം നിങ്ങള്‍ക്ക് ഇഷ്ടമുള്ള സവിശേഷതകള്‍ ഉപയോഗിച്ച് അവതാര്‍ സൃഷ്ടിക്കാവുന്നതാണ്.
റിയാക്ഷന് സവിശേഷത വാട്ട്സ്ആപ്പ് സ്റ്റാറ്റസിലേക്കും എത്തിക്കാനുള്ള ശ്രമങ്ങള്‍ കമ്പനി നടത്തുവെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു.നേരത്തെ മെസേജുകള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധിയും വാട്ട്സ്ആപ്പ് നീട്ടിയിരുന്നു. രണ്ട് ദിവസത്തിന് ശേഷവും ഇനിമുതല്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ സവിശേഷത ഉപയോഗിക്കാം.