നിങ്ങളെപ്പോഴെങ്കിലും വാട്ട്സ്ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ (Delete for everyone) സവിശേഷത ഉപയോഗിച്ച് ഡിലീറ്റ് ചെയ്തിട്ടുണ്ടോ. ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അറിയാം സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിന് സമയപരിധി ഉണ്ടെന്ന കാര്യം. എന്നാല്‍ പുതിയ അപ്ഡേറ്റില്‍ വാട്ട്സ്ആപ്പ് ഈ സമയപരിധി നീട്ടാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ സവിശേഷതയുടെ സമയ പരിധി ഒരു മണിക്കൂറും എട്ട് മിനിറ്റും 15 സെക്കന്റുമായിരുന്നു. എന്നാല്‍ വാബീറ്റഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം പുതിയ അപ്ഡേറ്റ് ലഭിച്ചവര്‍ക്ക് രണ്ട് ദിവസവും 12 മണിക്കൂറിനുള്ളില്‍ ഈ സവിശേഷത ഉപയോഗിക്കാം. നിങ്ങള്‍ക്കും പുതിയ സവിശേഷത ലഭ്യമായൊ എന്ന് പരിശോധിക്കാവുന്നതാണ്.
എങ്ങനെ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാം
- ആദ്യം നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യേണ്ട സന്ദേശം സെലക്ട് ചെയ്യുക.
- ശേഷം ഡിലീറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
- Delete for everyone എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

ഇപ്പോള്‍ നിങ്ങള്‍ക്ക് ഈ സവിശേഷത ലഭ്യമായിട്ടില്ലെങ്കില്‍ അടുത്ത ബീറ്റ വേര്‍ഷന്‍ അപ്ഡേറ്റില്‍ ലഭിക്കും. ഇനിമുതല്‍ ഗ്രൂപ്പുകളിലെ അഡ്മിന്മാര്‍ക്കും ഡിലീറ്റ് ഫോര്‍ എവരിവണ്‍ സവിശേഷത ഉപയോഗിക്കാനുള്ള അധികാരം വാട്ട്സ്ആപ്പ് നല്‍കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.