/indian-express-malayalam/media/media_files/uploads/2019/11/vivo-u10.jpg)
മൊബൈൽ ഫോൺ രംഗത്ത് ചുരുങ്ങിയ സമയം കൊണ്ട് തന്നെ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയ ബ്രാൻഡാണ് വിവോ. ഓരോ മാസവും പുതിയ മോഡലുകൾ വിപണിയിലെത്തിച്ച് ഉപഭോക്താക്കൾക്കിടയിൽ സജീവമാണ് വിവോ. കമ്പനി സെപ്റ്റംബറിൽ അവതരിപ്പിച്ച മൂന്ന് ഫോണുകളിൽ ഒന്നാണ് വിവോ U10. ബജറ്റ് ഫോണുകളുടെ ശ്രേണിയിൽ അവതരിപ്പിച്ചിരിക്കുന്ന വിവോ U10 മികച്ച ഫീച്ചറുകളോടെയാണെത്തുന്നത്.
Also Read: ഇൻസ്റ്റഗ്രാമിൽ ഇനി ലൈക്കുകളുടെ എണ്ണം കാണാൻ പറ്റില്ല; കാരണം ഇതാണ്
മൊബൈൽ ഗെയിമിങ് ഇഷ്ടപ്പെടുന്ന ഉപഭോക്താക്കൾക്ക് വാങ്ങാവുന്ന ഫോണാണ് വിവോ U10. വലിയ ബാറ്ററിയും വേഗതയേറിയ പ്രൊസസറുമെല്ലാം ഗെയിമിങ് ഉപയോഗത്തിന് ഏറെ സഹായകമാണ്.
Also Read:ഫ്ലിപ്കാർട്ടിൽ മൊബൈൽ ബൊണാൻസ സെയിൽ; ഐഫോണും റെഡ്മിയും റിയണിയും വമ്പൻ ഡിസ്ക്കൗണ്ടിൽ
5000mAhന്റെ ബാറ്ററിയാണ് വിവോ U10 ന്റേത്. 15 മണിക്കൂർ സോഷ്യൽ മീഡിയ ഉപഭോഗവും 12 മണിക്കൂർ യൂട്യൂബ് ഉപഭോഗവും 7 മണിക്കൂർ പബ്ജി ഗെയിമിങ് ഉപഭോഗവുമാണ് കമ്പനി അവകാശപ്പെടുന്നത്. 18W ന്റെ ഫാസ്റ്റ് ചാർജിങ്ങാണ് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത. അതിവേഗം ചാർജ് ചെയ്യാവുന്ന ഫോൺ 10 മിനിറ്റ് പോയിന്റിൽ കണക്ട് ചെയ്താൽ 4.5 മണിക്കൂർ സംസാരിക്കാൻ സാധിക്കുമെന്നും വിവോ അവകാശപ്പെടുന്നു.
Also Read:മികച്ച ക്യാമറ മുതൽ ബാറ്ററി വരെ; 10000 രൂപയ്ക്ക് സ്വന്തമാക്കാം മികച്ച ഫോണുകൾ
ക്വുവൽകോം സ്‌നാപ്ഡ്രാഗൻ 665 പ്രൊസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 2.0GHz വേഗതയിൽ കുതിക്കാൻ സഹായിക്കുന്ന ഒക്ടാ-കോർ ചിപ്‌സെറ്റാണിത്.
Also Read: 'ഇനി അത് പറ്റില്ല'; പുതിയ പരിഷ്കരണവുമായി വാട്സാപ്
അൾട്ര ഗെയിമിങ് മോഡാണ് ഫോണിന്റെ മറ്റൊരു സവിശേഷത. ഈ മോഡിൽ 4D വൈബ്രേഷൻ, ഗെയിം കൗണ്ട് ടൗൺ, വോയ്സ് ചേഞ്ചർ എന്നീ ഫീച്ചറുകൾ മൊബൈൽ ഗെയിമിങ്ങിന്റെ ഭാഗമായി ആസ്വദിക്കാൻ സാധിക്കും.
Also Read: 'ഇതെന്ത് പണിയാ വാട്സാപ്പേ?'; അപ്ഡേഷനിൽ പണികിട്ടി ഉപയോക്താക്കൾ
ട്രിപ്പൾ ക്യാമറയാണ് ഫോണിനുള്ളത്. 13 MPയുടെ നോർമൽ യൂണിറ്റിനൊപ്പം 8MPയുടെ വൈഡ് ആംഗിൾ ലെൻസും 2MPയുടെ ഡെപ്ത് സെൻസറുമടങ്ങുന്നതാണ് ട്രിപ്പിൾ ക്യാമറ.
മൂന്ന് വ്യത്യസ്ത മെമ്മറി പാക്കേജുകളിലാണ് ഫോണെത്തുന്നത്. 3GB RAM/ 32GB ഇന്രേണൽ സ്റ്റോറേജുമുള്ള ഫോണിന് 8,990 രൂപയും 3GB RAM / 64GB ഇന്രേണൽ സ്റ്റോറേജുമുള്ള ഫോണിന് 9,990 രൂപയും 4GB RAM / 64GB ഇന്രേണൽ സ്റ്റോറേജുമുള്ള ഫോണിന് 10,990 രൂപയുമാണ് വില.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.