വാട്സാപിന്റെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നാണ് ഇന്ത്യ. ജനസംഖ്യയുടെ വലിയ ഒരു വിഭാഗമാണ് ഇന്ത്യയിൽ വാട്സാപ് ഉപയോഗിക്കുന്നത്. വ്യക്തികളുമായുള്ള ചാറ്റുകളിലേറെ ഗ്രൂപ്പ് ചാറ്റുകളാണ് ഇപ്പോൾ ഏറെയും. സാഹചര്യങ്ങൾക്കും സന്ദർഭങ്ങൾക്കുമനുസരിച്ച് പുതിയ ഗ്രൂപ്പുകളുടെ എണ്ണം പൊരുകികൊണ്ടിരിക്കും. ഉപയോക്താവിന് അറിയുന്നവർക്കും അറിയാത്തവർക്കുമെല്ലാം ഇത്തരം ഗ്രൂപ്പുകളിലേക്ക് ഉപയോക്താവിനെ ആഡ് ചെയ്യാൻ സാധിക്കുമായിരുന്നു. എന്നാൽ ഇനി അത് സാധിക്കില്ല.

വാട്സാപിന്റെ പുതിയ അപ്ഡേഷനിൽ ഇനി ആർക്കൊക്കെ തന്നെ പുതിയ ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യാൻ സാധിക്കുമെന്ന് ഉപയോക്താവിന് തീരുമാനിക്കാം. നിരവധി ഉപയോക്താക്കളുടെ ആവശ്യത്തെത്തുടർന്നാണ് പുതിയ പരിഷ്കരണമെന്ന് കമ്പനി വ്യക്തമാക്കി. പുതിയ നീക്കത്തോടെ അനാവശ്യ സന്ദേശങ്ങൾ ഒഴിവാക്കാനും ഗ്രൂപ്പുകളുടെ ഭാഗമാകുന്നതിൽനിന്ന് ഒഴിവാകാനും ഓരോ ഉപയോക്താവിനും സാധിക്കും.

പുതിയ ഫീച്ചർ ഉപയോഗിക്കാൻ വാട്സാപ് സെറ്റിങ്സിലെ അക്കൗണ്ടിൽ ക്ലിക്ക് ചെയ്താൽ പ്രൈവസി ഓപ്ഷൻ കാണാം. അതിൽ ഗ്രൂപ്പിൽ ക്ലിക്ക് ചെയ്യുമ്പോൾ എവരിവൺ (എല്ലാവരും), മൈ കോൺടാക്റ്റ്സ് (എന്റെ കോൺടാക്റ്റ്സ് ലിസ്റ്റിലുള്ളവർ), മൈ കോൺടാക്റ്റ്സ് എക്സപ്റ്റ് ( എന്റെ കോൺടാക്റ്റ്സിലുള്ളവർ ഒഴിച്ച്) എന്നീ ഓപ്ഷനുകൾ വരികയും ഉപയോക്താവിന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ സാധിക്കുകയും ചെയ്യും.

Also Read: 18000 രൂപയ്ക്ക് വാങ്ങാൻ സാധിക്കുന്ന മികച്ച ഫോണുകൾ

സ്റ്റെപ്: Settings > Account > Privacy > Groups, where they will be asked to choose between three options: “Everyone,” “My Contacts,” or “My Contacts Except.”

വാട്​സ്​ആപ്പ്​ പേയ്‌മെന്റ് സർവീസ് ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് പറഞ്ഞിരുന്നു. വാട്സ്ആപ്പ് വഴി നേരിട്ട് പണമയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും സഹായിക്കുന്നതാണ് പേയ്‌മെന്റ് ഫീച്ചർ. ഇതുസംബന്ധിച്ച ടെസ്റ്റുകൾ പുരോഗമിക്കുകയാണെന്നും എത്രയും വേഗം തന്നെ ഇന്ത്യയിൽ പേമെന്റ് അവതരിപ്പിക്കുമെന്നും സുക്കർബർഗ് പറഞ്ഞു.

Also Read: വാട്സ്ആപ്പ് പേയ്‌മെന്റ് ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും: മാർക്ക് സുക്കർബർഗ്

നാഷണല്‍ പേയ്‌മെന്റ് കോർപറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് വാട്സ്ആപ്പ് പദ്ധതി നടപ്പിലാക്കുന്നത്. എച്ച്ഡിഎഫ്സി, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളുമായി സഹകരിച്ചാണെന്നും വാർത്തകളുണ്ട്. യുപിഐ അടിസ്ഥാനമാക്കിയ പേയ്‌മെന്റ്​ സേവനമാണ്​ വാട്​സ്​ആപ്പ്​ ഇന്ത്യയിൽ പുറത്തിറക്കുന്നത്​.

Also Read; 108MP ക്യാമറ, 52060 mAh ബാറ്ററി; മൊബൈൽ ഫോൺ വിപണി കീഴടക്കാൻ ഷവോമി എംഐ നോട്ട് 10

ബീറ്റ മോഡിലാണ് ഇപ്പോൾ വാട്സ്ആപ്പ് പേയ്മെന്ര്. ഇത് സർക്കാരിന്റെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സൂക്ഷമ പരിശോധനയിലുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook