അനുദിനം വളരുന്ന സ്മാർട്ഫോൺ വിപണിയിൽ വിവിധ വിലകളിലും വ്യത്യസ്ത ഫീച്ചറുകളിലുമായി നിരവധി ഫോണുകളാണ് എത്തുന്നത്. ഒരു മാസം ഒരേ കമ്പനി തന്നെ ഇത്തരത്തിൽ ഒന്നിലധികം മോഡലുകൾ പുതിയതായി വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്. ഉപയോക്താവ് ഇഷ്ടമുള്ള ഫീച്ചറുകളോടുകൂടിയ ബജറ്റിലൊതുങ്ങുന്ന ഫോണുകൾ തിരഞ്ഞെടുത്താൽ മാത്രം മതിയാകും. 10000 രൂപയ്ക്കുള്ളിലുള്ള ഫോണാണ് നിങ്ങൾ തിരയുന്നതെങ്കിൽ മികച്ച മോഡലുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഡ്യുവൽ ക്യാമറ മുതൽ ക്വാഡ് ക്യാമറ വരെ, ഫുൾ എച്ച്ഡി ഡിസ്പ്ലേ, ഫിംഗർ പ്രിന്റ് സെൻസർ എന്നിങ്ങനെ നിലവിൽ ലഭ്യമായ എല്ലാവിധ മികച്ച ഫീച്ചറുകളും ഉൾപ്പെടുന്ന ഫോണുകളും 10000 രൂപ വിലയിൽ നമുക്ക് ലഭിക്കും. അത്തരത്തിലുള്ള ഫോണുകളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിൽ.
XIAOMI REDMI NOTE 8: ഷവോമി റെഡ്മി നോട്ട് 8
ബജറ്റ് ഫോണുകളിൽ ഏറ്റവും ജനപ്രീതിയുള്ള ബ്രാൻഡാണ് ഷവോമിയുടെ റെഡ്മി. പലപ്പോഴും മറ്റു കമ്പനികളേക്കാൾ താരതമ്യേന കുറഞ്ഞ വിലയ്ക്കാണ് റെഡ്മി അവരുടെ മോഡലുകൾ വിപണിയിലെത്തിക്കാറുള്ളത്. 10000 രൂപയ്ക്കുള്ളിൽ റെഡ്മി നൽകുന്ന ഏറ്റവും മികച്ച ഫോണാണ് നോട്ട് 8. പിന്നിലെ ക്വാഡ് ക്യാമറ സെറ്റപ്പാണ് ഫോണിന്റെ പ്രധാന സവിശേഷത. 48MPയുടെ പ്രൈമറി സെൻസർ, 8MPയുടെ അൾട്ര-വൈഡ് ലെൻസ്, 2MPയുടെ മാക്രോ ലെൻസും ഡെപ്ത് സെൻസറും ഉൾപ്പെടുന്നതാണ് ക്വാഡ് ക്യാമറ. സ്നാപ്ഡ്രാഗൻ 665 ഒക്ടാകോർ പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം.
Screen Size : 6.3″ (1080 X 2340) Camera : 48+8+2+2 | 13 MP
RAM : 6 GB
Internal Memory : 64 GB
Battery : 4000 mAh
Operating system : Android
Soc : Qualcomm Snapdragon 665 Processor : octa
REALME 5: റിയൽമി 5
അതിവേഗം വളരുന്ന സ്മാർട്ഫോൺ വിപണിയിൽ അതിവേഗം വളരുന്ന ബ്രാൻഡാണ് റിയൽമി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇന്ത്യൻ ഉപയോക്താക്കളുടെയിടയിലും വലിയ പ്രീതിയും ഇഷ്ടവും നേടാൻ റീയൽമി ഫോണുകൾക്കായിട്ടുണ്ട്. റിയൽമി 3യുടെ അപ്ഗ്രേഡഡ് വേർഷനായി കമ്പനി അവതരിപ്പിച്ച റിയൽമി 5 ആണ് 10000 രൂപയ്ക്കുള്ളിൽ വാങ്ങാൻ സാധിക്കുന്ന മറ്റൊരു ഫോൺ. 6.5 ഇഞ്ച് സ്ക്രീൻ സൈസുമായി എത്തുന്ന റിയൽമി 5ന്റെ പ്രവർത്തനം സ്നാപ്ഡ്രാഗൻ 665 പ്രൊസസറിലാണ്. ക്വാഡ് ക്യാമറ തന്നെയാണ് റിയൽമി 5ന്റെയും എടുത്ത് പറയേണ്ട സവിശേഷത. എന്നാൽ പ്രൈമറി ലെൻസ് 12 MP മാത്രമാണ്.
Screen Size : 6.5″ (720 x 1600) Camera : 12 + 8 + 2 + 2 | 13 MP RAM : 4 GB
Internal Memory : 64 GB
Battery : 5000 mAh
Operating system : Android
Soc : Qualcomm Snapdragon 665 Processor : Octa
REDMI NOTE 7 S: റെഡ്മി നോട്ട് 7 S
ചൈനീസ് വമ്പന്മാരായ ഷവോമിയുടെ മറ്റൊരു മികച്ച മോഡലാണ് റെഡ്മി നോട്ട് 7 S. 10000 രൂപയ്ക്ക് താഴേ കമ്പനി മുന്നോട്ട് വയ്ക്കുന്ന മോഡലുകളിൽ മുൻനിരയിൽ തന്നെയാണ് റെഡ്മി നോട്ട് 7 Sന്റെയും സ്ഥാനം. 48 MPയുടെ പിൻക്യാമറയാണ് ഫോണിന്റേത്. സ്നാഡ്രാഗൻ 660 പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം.
Screen Size : 6.3″ (1080 X 2340) Camera : 48 | 13 MP
RAM : 3GB
Battery : 4000 mAh
Operating system : Android
Soc : Qualcomm Snapdragon 660 Processor : octa
MOTOROLA ONE MACRO: മോട്ടറോള വൺ മാക്രോ
പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ മോട്ടോറോളയും 10000 രൂപ വില ശ്രേണിയിൽ മികച്ച ഫോണുകൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. മികച്ച ക്യാമറയും മികവുറ്റ ബാറ്ററിയുമായി എത്തുന്ന മോട്ടോറോള വൺ മാക്രോ സ്റ്റൈലിഷ് ലുക്കുമാണ്.
Screen Size : 6.1″ (720 X 1560) Camera : 13 + 2 + 2 | 8 MP
RAM : 3 GB
Battery : 4000 mAh
Operating system : Android
Soc : Mediatek MT6771 Helio P60 (12 nm)
Processor : Octa
VIVO U10 : വിവോ U10
ബഡ്ജറ്റ് ശ്രേണിയിൽ വിവോ അവതരിപ്പിക്കുന്ന ഫോണാണ് വിവോ U10. സ്ഥിരതയാർന്ന പ്രവർത്തനം ഉറപ്പുവരുത്തുന്ന സ്നാപ്ഡ്രാഗൻ 665ലാണ് ഫോണിന്റെ പ്രവർത്തനം.
Screen Size : 6.35″ (720 x 1544) Camera : 13 + 8 + 2 | NA
RAM : 4 GB
Battery : 5000 mAh
Operating system : Android
Soc : Qualcomm Snapdragon 665
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook