ഇ-കോമേഴ്സ് വമ്പന്മാരായ ഫ്ലിപ്കാർട്ടിൽ ഇപ്പോൾ മൊബൈൽ ബൊണാൻസ സെയിൽ പുരോഗമിക്കുകയാണ്. പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ ആപ്പിൾ, സാംസങ്, റിയൽമി, ഷവോമി കമ്പനികളുടെ ഫോണുകൾ വമ്പൻ ഡിസ്ക്കൗണ്ടിൽ ഉപഭോക്താക്കളിലൂടെ എത്തിക്കുകയാണ് ഫ്ലിപ്കാർട്ട്. നവംബർ 18 വരെയാണ് സ്‌പെഷ്യൽ സെയിൽ.

ഡിസ്ക്കൗണ്ടിന് പുറമെ നോ കോസ്റ്റ് ഇഎംഐ, പ്രീപെയ്ഡ് ഡിസ്ക്കൗണ്ട്, എക്‌സ്ചേഞ്ച് ഉൾപ്പടെയുള്ള ഓഫറുകളും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നുണ്ട്.

ആപ്പിളിന്റെ ഐഫോൺ 7ന് 5000 രൂപയുടെ ഡിസ്ക്കൗണ്ടാണ് കമ്പനി ഓഫർ ചെയ്യുന്നത്. 29,900 രൂപയുടെ ഫോണിന്, 24,999 രൂപയാണ് ഫ്ലിപ്കാർട്ട് മൊബൈൽ ബൊണാൻസയിൽ വില. ഇതിന് പുറമെ കമ്പനിയുടെ ഏറ്റവും പുതിയ ഫോണുകളായ ഐഫോൺ 11, ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്സ് എന്നിവയ്ക്ക് ഇഎംഐ ഓഫറും ലഭിക്കും.

സാംസങ് ഫോണുകൾക്കും വലിയ വിലക്കുറവാണ് ഫ്ലിപ്കാർട്ട് മൊബൈൽ ബൊണാൻസ സെയിലിലുള്ളത്. സാംസങ് ഗാലക്സി S9 27,999 രൂപയ്ക്കും സാംസങ് ഗ്യാലക്സി S9+ 34999 രൂപയ്ക്കും സാംസങ് ഗ്യാലക്സി A50ക്ക് 14,999 രൂപയ്ക്കും ലഭിക്കും.

ചുരുങ്ങയ സമയംകൊണ്ട് തന്നെ മൊബൈൽ ഫോൺ വിപണിയിൽ തങ്ങളുടെ സാനിധ്യമറിയിച്ച റിയൽമിയും ഫ്ലിപ്കാർട്ട് ബൊണാൻസ സെയിലിൽ അവരുടെ വിവിധ മോഡലുകൾക്ക് ഡിസ്ക്കൗണ്ട് നൽകുന്നുണ്ട്.

റിയൽമി 5 – 8,999
റിയൽമി 3 പ്രോ – 9,999
റിയൽമി XT – 15,999
റിയൽമി 3 – 7,999
റിയൽമി 5 പ്രോ – 12,999
റിയൽമി 3i – 7,499
റിയൽമി 2 പ്രോ – 8,999
റിയൽമി X – 15,999

മോട്ടോറോളയുടെ മോട്ടോ E6s 6,999 രൂപയ്ക്കും മോട്ടോറോള വൺ ആക്ഷൻ 10,999 രൂപയ്ക്കും ലഭിക്കുമ്പോൾ നോക്കിയ 6.1 8,999 രൂപയ്ക്കാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ഹോണർ 20ക്ക് 24,999 രൂപയാണ് വില.

ഗൂഗിളിന്റെ ഫോണുകൾക്കും ഡിസ്ക്കൗണ്ട് ഓഫറുണ്ട്. 10000 രൂപയുടെ ഡിസ്ക്കൗണ്ടാണ് കമ്പനി ഓഫർ ചെയ്യുന്നത്.

ഗൂഗിൾ പിക്സൽ 3a – 29,999
ഗൂഗിൾ പിക്സൽ 3a XL – 34,999

ബഡ്ജറ്റ് ഫോണുകളിൽ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാൻഡായ റെഡ്മിയാണ് മൊബൈൽ ബൊണാൻസ സെയിലിലെ ശ്രദ്ധേയ സാനിധ്യം.

റെഡ്മി K20 – 25,999
റെഡ്മി 8A – 5499
റെഡ്മി 7A – 5799
പോക്കോ F1 – 14,999

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook