/indian-express-malayalam/media/media_files/2025/03/01/Df2h7RxD5gYaEOFYQge5.jpg)
എക്സ്‌പ്രസ് ഫൊട്ടോ
Best Budget Smartphones 2025: ടെക്നോളജിയിലെ അതിവേഗ വളർച്ച ഇന്ന് സ്മാർട്ഫോൺ വിപണിയിലും കാര്യമായി പ്രകടമാണ്. മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന നിരവധി സ്മാർട്ഫോണുകൾ ഇന്ന് താങ്ങാനാവുന്ന വിലയിൽ ലഭ്യമാണ്. ഒരു ബജറ്റ് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് പരിഗണിക്കാവുന്ന പതിനായിരം രൂപയിൽ താഴെ വിലയുള്ള ചില ആൻഡ്രോയിഡ് സ്മാർട്ഫോണുകൾ ഇതാ.
മോട്ടോറോള ജി05
കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തിറക്കിയ മോട്ടറോള ജി05, ക്ലീൻ സോഫ്റ്റ്‌വെയറും പ്രീമിയം ലുക്കും കൊണ്ട് വേറിട്ടുനിൽക്കുന്ന ഒരു ബജറ്റ് ഫോണാണ്. മീഡിയടെക് ഹീലിയോ ജി81 ചിപ്‌സെറ്റ് , ബജറ്റ് ഫോണുകളിൽ അപൂർവമായ ഗൊറില്ല ഗ്ലാസ് 3, 6.67 ഇഞ്ച് HD+ എൽസിഡി സ്‌ക്രീൻ എന്നിവ മോട്ടോറോള ജി05-ന്റെ സവിശേഷതയാണ്. IP54-റേറ്റിങും ഈ മോഡലിനുണ്ട്. 50MP പ്രൈമറി ക്യാമറയും ഫോക്സ് ലെതർ ഫിനിഷും ഫോണിൽ ലഭ്യമാണ്. 18W ചാർജിങും 5,200mAh ബാറ്ററിയും ഈ മോഡൽ വാഗ്ദാനം ചെയ്യുന്നു. 6,999 രൂപയാണ് മോട്ടോറോള ജി05ന്റെ വില.
റിയൽമി സി61
പതിനായിരു രൂപയിൽ താഴെ വലയ്ക്ക് ലഭ്യമായ മറ്റൊരു മികച്ച ബജറ്റ് ആൻഡ്രോയിഡ് ഫോണാണ് റിയൽമി സി61. യൂണിസോക്ക് ടൈഗർ ടി612 ചിപ്‌സെറ്റ് കരുത്തേകുന്ന ഈ മോഡലിൽ, 90Hz റിഫ്രഷ് റേറ്റുള്ള എച്ച്ഡി+ 6.74 ഇഞ്ച് ഐപിഎസ് എൽസിഡി സ്‌ക്രീനാണ് കമ്പനി നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 14, റിയൽമി യുഐ, 32 എംപി ക്യാമറ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 15W ചാർജിങ്, 5,000mAh ബാറ്ററി, IP54-റേറ്റിങ്, 4GB റാം 64GB സ്റ്റോറേജ് എന്നിവ ഈ മോഡലിൽ ലഭ്യമാണ്. റിയൽമി സി61 അടിസ്ഥാന വേരിയന്റ് നിലവിൽ 7,699 രൂപയ്ക്ക് ലഭ്യമാണ്. 500 രൂപ അധികം നൽകിയാൽ 6GB റാം 128GB സ്റ്റോറേജ് വേരിയന്റും വാങ്ങാം.
റെഡ്മി എ4
കൂടുതൽ കാലത്തേക്ക് ഉപയോഗിക്കാവുന്ന ഭംഗിയുള്ള ഒരു റെഡ്മി ബജറ്റ് ഫോൺ തിരയുകയാണെങ്കിൽ, റെഡ്മി എ4 ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. സ്നാപ്ഡ്രാഗൺ 4എസ് ജെൻ 2 ചിപ്‌സെറ്റിനൊപ്പം 5ജിയും റെഡ്മി എ4ൽ ലഭിക്കും. HD+ റെസല്യൂഷനോടുകൂടിയ 6.88 ഇഞ്ച് 120Hz IPS എൽസിഡി സ്‌ക്രീനും ഈ മോഡലിന്റെ മറ്റൊരു സവിശേഷതയാണ്. 4GB റാം 64GB റോം, 50എംപി പ്രൈമറി ക്യാമറ, 5എംപി സെൽഫി ക്യാമറ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ആൻഡ്രോയിഡ് 14, രണ്ട് ആൻഡ്രോയിഡ് അപ്‌ഡേറ്റ് എന്നിവ റെഡ്മി എ4ൽ ഉണ്ട്. 8,499 രൂപ മുതൽ റെഡ്മി എ4 ലഭ്യമാണ്.
പോക്കോ എം6
സാമാന്യം മികച്ച ചിപ്സെറ്റും 5ജി കണക്ടിവറ്റിയും വാഗ്ദാനം ചെയ്യുന്ന ഒരു ബജറ്റ് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ പോക്കോ എം6 മികച്ച തിരഞ്ഞെടുപ്പായിരിക്കും. ഡൈമൻസിറ്റി 6100+ ചിപ്സെറ്റ്, 90Hz റിഫ്രഷ് റേറ്റ്, ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ, 6.74-ഇഞ്ച് HD+ IPS എൽസിഡി സ്‌ക്രീൻ എന്നിവ ഈ മോഡലിൽ ലഭ്യമാണ്. 50MP പ്രൈമറി ക്യാമറ, 5MP സെൽഫി ക്യാമറ, ആൻഡ്രോയിഡ് 13 , എംഐയുഐ 14, 4GB റാം 64GB സ്റ്റോറേജ്, 5,000mAh ബാറ്ററി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ തുടങ്ങി നിരവധി ഫീച്ചറുകൾ 8,499 രൂപ മുതൽ ആരംഭിക്കുന്ന പോക്കോ എം6 ഫോണിൽ ലഭ്യമാണ്.
സാംസങ് ഗാലക്സി എഫ്06
സാംസങ്ങിന്റെ എഫ് സീരീസിലെ ഏറ്റവും പുതിയ പതിപ്പാണ് ഗാലക്‌സി എഫ്06. നിലവിൽ ലഭ്യമായ ഏറ്റവും മികച്ച ബജറ്റ് 5G ഫോണുകളിൽ ഒന്നാണ് സാംസങ് ഗാലക്സി എഫ്06. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ്, 800 നിറ്റ്‌സ് ബ്രൈറ്റ്‌നസ്, 6.7 ഇഞ്ച് HD+ PLS എൽസിഡി സ്ക്രീൻ, 25W ചാർജിങ്, 5,000mAh ബാറ്ററി തുടങ്ങി നിരവധി മികച്ച സവിശേഷതകളും ഈ ഫോണിൽ ലഭ്യമാണ്.
Read More
- റീലുകൾക്ക് പ്രത്യേക ആപ്പ് പുറത്തിറക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം
- ജിയോഹോട്ട്സ്റ്റാർ 90 ദിവസം സൗജന്യമായി നേടാം; ക്രിക്കറ്റ് പ്രേമികൾക്കായി പുത്തൻ റീച്ചാർജ് പ്ലാനുമായി ജിയോ
- കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ ഇന്റർനെറ്റ് ഉപരോധം 84 തവണ; ജനാധിപത്യ രാജ്യങ്ങളിൽ ഏറ്റവും കൂടുത
- ഈ ഫീച്ചർ അറിഞ്ഞാൽ, ഗൂഗിൾ പേയിലൂടെ ഇനി ഒറ്റയ്ക്ക് ബില്ല് അടയ്ക്കേണ്ടിവരില്ല
- ഗൂഗിൾ പേയിൽ മാറ്റങ്ങൾ; ബിൽ പേയ്മെൻറുകൾക്ക് ഇനി മുതൽ കൺവീനിയൻസ് ഫീ ഈടാക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.