/indian-express-malayalam/media/media_files/uploads/2019/02/Samsung.jpg)
പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ സാംസങ് ഇന്ത്യയിൽ സ്പെഷ്യൽ ഓഫറിൽ ഫോണുകൾ വിൽക്കുന്നു. സാംസങ് ഗ്യാലക്സി എ, സാംസങ് ഗ്യാലക്സി എം സീരിസുകളിലുള്ള ഫോണുകൾക്കാണ് കമ്പനി സ്പെഷ്യൽ ഓഫർ നൽകുന്നത്. എ സീരിസിലുള്ള ഫോണുകൾ കടകളിലും ലഭിക്കുമെങ്കിലും എം സീരിസ് ഫോണുകൾ ഓൺലൈനിൽ മാത്രമാണ് വിൽക്കുന്നത്. ആമസോണിന്റെയും സാംസങിന്റെയും ഓൺലൈൻ സ്റ്റോറുകളിലാകും ഫോൺ ലഭിക്കുക.
Samsung Galaxy A series offers - സാംസങ് ഗ്യാലക്സി എ സീരിസ് ഓഫറുകൾ
സാംസങ്ങിന്റെ എ സീരിസിലുള്ള ഗ്യാലക്സി എ 30 എന്ന സ്മാർട്ഫോണിന് 1500 രൂപയുടെ ഡിസ്ക്കൗണ്ടാണ് കമ്പനി നൽകുന്നത്. 16990 രൂപയുടെ ഫോൺ സ്പെഷ്യൽ ഓഫറിൽ 15490 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. സാംസങ് ഗ്യാലക്സി എ 20 ഫോണിനും കമ്പനി സ്പെഷ്യൽ ഓഫർ ബാധകമാണ്. 1000 രൂപയാണ് എ 20 ഫോണിന് കമ്പനി നൽകുന്ന ഡിസ്ക്കൗണ്ട്. 12490 രൂപ വിലയുള്ള ഫോൺ 11490 രൂപയ്ക്ക് ലഭിക്കും.
Also Read: ഇന്ന് ലോക പാസ്‌വേഡ് ദിനം: ഹാക്കിങില്‍ നിന്നും രക്ഷപ്പെടാനുള്ള ലളിതമായ മാര്‍ഗ്ഗങ്ങള്‍
സാംസങ് ഗ്യാലക്സി എ 10 ഫോണിന് കമ്പനി നൽകുന്നത് 500 രൂപയുടെ ഡിസ്ക്കൗണ്ടാണ്. 8490 രൂപയുടെ ഫോൺ 7990 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാകും. റെക്കോർഡ് വിറ്റുവരവാണ് ഗ്യാലക്സി എ സീരിസിലുള്ള ഫോണുകൾക്ക് രാജ്യത്തുണ്ടായതെന്ന് കമ്പനി അവകാശപ്പെടുന്നു. 40 ദിവസത്തിനുള്ളിൽ 2 മില്ല്യൺ സാംസങ് ഗ്യാലക്സി എ സീരിസ് സ്മാർട്ഫോണുകൾ ഇന്ത്യയിൽ വിറ്റു. അതായത് ഏകദേശം 500 മില്ല്യൺ ഡോളറിന്റെ വിറ്റുവരവ്.
സാംസങ് ഗ്യാലക്സി എ 30 എത്തുന്നത് 6.4 ഇഞ്ച് എച്ച്ഡി പ്ലസ് ഇൻഫിനിറ്റി യൂ സൂപ്പർ അമോൾഡ് ഡിസ്‌പ്ലേയോട് കൂടിയാണ്. 16 എം പിയുടെയും 5 എംപിയുടെയും ഡ്യൂവൽ ബാക്ക് ക്യാമറയാണ് ഫോണിനുള്ളത്. 4,000 എംഎഎച്ച് ആണ് ബാറ്ററി.
Also Read: ബിഎസ്എൻഎൽ 35, 53, 395 രൂപ പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ചതായി റിപ്പോർട്ട്
സാംസങ് ഗ്യാലക്സി എ20 യുടേത് 6.4 ഇഞ്ച് എച്ച്ഡി പ്ലസ് ഇൻഫിനിറ്റി വി സൂപ്പർ അമോൾഡ് ഡിസ്‌പ്ലേയാണ്. പിന്നിൽ ഇരട്ട ക്യാമറയാണ്. പ്രൈമറി ക്യാമറ 13 എംപിയാണ്. ഒക്ട കോർ എക്സിനോസ് 7884 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 32 ജിബിയാണ് ഇന്റേണൽ സ്റ്റോറേജ്. 4,000 എംഎഎച്ച് ആണ് ബാറ്ററി.
സാംസങ് ഗ്യാലക്സി എ10 ന് 6.2 ഇഞ്ച് എച്ച്ഡി പ്ലസ് ഇൻഫിനിറ്റി വി ഡിസ്‌പ്ലേയാണുളളത്. എക്സിനോസ് 7884 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. മുന്നിൽ 5 മെഗാപിക്സൽ ക്യാമറയാണ്. പുറകിൽ 13 മെഗാപിക്സൽ ക്യാമറയാണ് ഫോണിനുളളത്. 32 ജിബിയാണ് സ്റ്റോറേജ്. 512 ജിബിയുടെ മൈക്രോ എസ്ഡി സ്ലോട്ടുമുണ്ട്. 3,4000 എംഎഎച്ച് ആണ് ബാറ്ററി.
Samsung Galaxy M offers on Amazon India- സാംസങ് ഗ്യാലക്സി എം സീരിസ് ഓഫറുകൾ
ആമസോണുമായി സഹകരിച്ച് സാംസങ് ഗ്യാലക്സി എം സീരിസിലുള്ള ഫോണുകൾക്കും കമ്പനി ഓഫർ നൽകുന്നുണ്ട്. സാംസങ് ഗ്യാലക്സി എം 2 ഫോണിന് 1000 രൂപയുടെ ഡിസ്ക്കൗണ്ടാണ് കമ്പനി നൽകുന്നത്. 3ജിബി റാമും 32 ജിബി ഇന്റേണ. മെമ്മറിയോടും കൂടിയ 9990 രൂപ വിലവരുന്ന ഫോണിന് 8990 രൂപ മാത്രം ചെലവാക്കിയാൽ മതിയാകും. 11990 രൂപ വിലവരുന്ന 4 ജിബി റാമും 64 ജിബി ഇന്റേണൽ മെമ്മറിയുമുള്ള ഇതോ ഫോണിന് 10990 രൂപ മാത്രമായിരിക്കും വില.
ഇതിന് പുറമെ ഗ്യാലക്സി എം സീരിസിലെ മറ്റ് ഫോണുകളായ ഗ്യാലക്സി എം 10, ഗ്യാലക്സി എം 20 എന്നീ ഫോണുകൾ എസ്ബിഐയുടെ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിയാൽ പത്ത് ശതമാനം ക്യാഷ് ബാക്കും ലഭിക്കും. ആമസോണിന്റെ സമ്മർ സെയ്ൽ അവസാനിക്കുന്നത് വരെയാകും ഈ ഓഫർ.
Congratulations @MIPaltan on a fine win! Time to celebrate with a fun contest. Which Mumbai Indians player do you think was as agile & powerful as #GalaxyA70’s Octa-Core processor and why? Answer & win match tickets for 5th May. #ReadyAction#BuiltfortheEraofLive <1> pic.twitter.com/DDWPOVLMg6
— Samsung Mobile India (@SamsungMobileIN) May 3, 2019
സാംസങ് ഗ്യാലക്സി എം 30 ഫോണിന്റേത് 6.4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോൾഡ് ഡിസ്‌പ്ലേയാണ്. ടോപ്പിൽ യു ഷേപ് നോച്ച് ആണുളളത്. ട്രിപ്പിൾ ക്യാമറയാണ് ഫോണിന്റെ സവിശേഷത. 13 മെഗാപിക്സലാണ് പ്രൈമറി ക്യാമറ. സെൽഫിക്കായി മുന്നിൽ 16 മെഗാപിക്സലിന്റെ ക്യാമറയുണ്ട്. 5000 എംഎഎച്ച് ആണ് ബാറ്ററി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us