ബിഎസ്എൻഎൽ മൂന്നു പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ചതായി റിപ്പോർട്ട്. 35 രൂപയുടെ പ്ലാനിൽ 5 ജിബി ഡാറ്റയും 53 രൂപയുടെ പ്ലാനിൽ 8 ജിബിയും 395 രൂപയുടെ പ്ലാനിൽ ദിനം പ്രതി 2 ജിബിയും ലഭിക്കുന്ന തരത്തിലാണ് പ്ലാനുകൾ പരിഷ്കരിച്ചതെന്ന് ടെലികോം ടോക് റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ 35 രൂപയുടെ പ്ലാനിൽ 5 ദിവസത്തെ കാലാവധിയിൽ 200 എംബിയാണ് ഉപയോക്താക്കൾക്ക് ലഭിച്ചിരുന്നത്. ഇപ്പോൾ 5 ജിബി വരെയാണ് നീട്ടിയിരിക്കുന്നത്. 53 രൂപയുടെ പ്ലാനിൽ ഡാറ്റ കൂട്ടിയപ്പോൾ പ്ലാനിന്റെ കാലാവധി കുറച്ചു. 21 ദിവസത്തെ കാലാവധിയിൽ 250 എംബിയാണ് നേരത്തെ ലഭിച്ചിരുന്നത്. ഇപ്പോൾ 14 ദിവസത്തെ കാലാവധിയിൽ 8 ജിബി കിട്ടും.

ബിഎസ്എൻഎല്ലിന്റെ 395 രൂപ പ്ലാനിന്റെ കാലാവധി 71 ദിവസമാണ്. ഈ പ്ലാനിൽ ദിനംപ്രതി 2 ജിബിയാണ് ലഭിച്ചിരുന്നത്. വോയിസ് കോളിങ് 3,000 മിനിറ്റും ഓഫ് നെറ്റ് വോയിസ് കോളിങ് 1,800 മിനിറ്റും ലഭിച്ചിരുന്നു. പരിഷ്കരിച്ച പ്ലാനിലും 2 ജിബിയാണ് ലഭിക്കുക. എന്നാൽ അൺലിമിറ്റഡ് വോയിസ് കോളിങ്ങും നാഷണൽ​ റോമിങ്ങും ( മുംബൈ, ഡൽഹി സർക്കിൾ ഒഴികെ) ലഭിക്കും.

Read: Airtel vs Reliance Jio vs Vodafone: 500 രൂപയ്ക്ക് താഴെയുളള മികച്ച പ്ലാനുകൾ

ജിയോ, എയർടെൽ, വോഡഫോൺ കമ്പനികളെ ലക്ഷ്യമിട്ടാണ് ബിഎസ്എൻഎൽ 395 രൂപയുടെ പ്ലാൻ പരിഷ്കരിച്ചിരിക്കുന്നത്. ജിയോയുടെ 399 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്ങിനൊപ്പം ദിനവും 1.5 ജിബി 4 ജി ഡാറ്റയും ലഭിക്കും. 84 ദിവസമാണ് പ്ലാനിന്റെ കാലാവധി. ഇതിനൊപ്പം ജിയോ ആപ്പുകളും സൗജന്യമായി ലഭിക്കും.

വോഡഫോണിന്റെ 399 രൂപയുടെ പ്ലാനിൽ ദിനവും 1 ജിബിയുടെ 4 ജി ഡാറ്റയാണ് കിട്ടുക. ഇതിനൊപ്പം അൺലിമിറ്റഡ് കോളിങ്ങും ദിനവും 100 എസ്എംഎസും ലഭിക്കും. 84 ദിവസമാണ് പ്ലാനിന്റെ കാലാവധി. എയർടെലിന്റെ 399 രൂപ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, ദിനവും 100 എസ്എംഎസ് എന്നിവ 84 ദിവസത്തെ കാലാവധിയിൽ ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook