scorecardresearch

ടെലഗ്രാം ഗ്രൂപ്പുകളിലൂടെ ട്രേഡിങ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പൊലീസ്

സമൂഹമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലൂടെയുള്ള ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകളിൽ ജാഗ്രത വേണമെന്ന് പൊലീസ്

സമൂഹമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലൂടെയുള്ള ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകളിൽ ജാഗ്രത വേണമെന്ന് പൊലീസ്

author-image
Tech Desk
New Update
Cyber Crime, Online Scam, phishing, cyber scam

ഫയൽ ഫൊട്ടോ

ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്ന സംഭവങ്ങൾ രാജ്യത്ത് ദിനംപ്രതി വർധിച്ചുവരികയാണ്. കോടിക്കണക്കിന് രൂപയാണ് ഓരോ വർഷവും തട്ടിപ്പുകാർ കൈക്കലാക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട്, കേരളത്തിൽ നിന്നുള്ള കണക്കുകളും ഞെട്ടിക്കുന്നതാണ്. സാധാരണക്കാർ മുതൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥർ വരെ സംസ്ഥാനത്ത് തട്ടിപ്പിനിരയായിട്ടുണ്ട്.

Advertisment

തട്ടിപ്പുകാർക്കെതിരെ ജാഗ്രതാ നിർദേശവുമായെത്തിയിരിക്കുകയാണ് കേരള പൊലീസ്. സമൂഹമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലൂടെയുള്ള ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകളിൽ ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടെലഗ്രാമിലൂടെ ഇത്തരം തട്ടിപ്പുകൾ സജീവമായി നടക്കുന്നതായും പൊലീസ് അറിയിച്ചു.

സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം 1930 എന്ന നമ്പരിൽ പൊലീസിനെ വിവരം അറിയിക്കാനും നിർദേശമുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലാണ് കേരള പൊലീസ് മുന്നറിയിപ്പ് നൽകിയത്.

Advertisment

"സമൂഹമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും വരുന്ന പരസ്യങ്ങളിൽ ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം നേടാമെന്ന മോഹന വാഗ്ദാനങ്ങളാണ് തട്ടിപ്പുകാർ നൽകുന്നത്. ടെലഗ്രാം ഗ്രൂപ്പുകളിലും ഇത്തരം തട്ടിപ്പുകാർ സജീവമാണ്. ട്രേഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന ആപ്ലിക്കേഷനുകളെയും വെബ്സൈറ്റുകളെയും പറ്റി വ്യക്തമായി അന്വേഷിച്ചതിനു ശേഷം മാത്രം പണം ഇൻവെസ്റ്റ് ചെയ്യുക. സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം 1930 എന്ന നമ്പരിൽ പോലീസിനെ അറിയിക്കുക," നിർദേശം ഇങ്ങനെ.

വാഹനത്തിന് പിഴയുണ്ടെന്ന തരത്തിൽ മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ നിരവധി ആളുകൾക്ക് വ്യാജ സന്ദേശം ലഭിക്കുന്നതായും ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത വേണമെന്നും അടുത്തിടെ പൊലീസ് നിർദേശം നൽകിയിരുന്നു. 

Read More

Police Cyber Crime Cyber Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: