scorecardresearch

ഇനി എഐയുടെ 'പവർ'; പേടിഎമ്മുമായി സഹകരിക്കാൻ പെര്‍പ്ലെക്‌സിറ്റി

ഉപയോക്താക്കള്‍ക്ക് സ്വന്തം ഭാഷയില്‍ ചോദ്യങ്ങള്‍ ചോദിക്കാനും വിവരങ്ങള്‍ അന്വേഷിക്കാനും ഇതിലൂടെ സാധിക്കുമെന്ന് കമ്പനി പറഞ്ഞു

ഉപയോക്താക്കള്‍ക്ക് സ്വന്തം ഭാഷയില്‍ ചോദ്യങ്ങള്‍ ചോദിക്കാനും വിവരങ്ങള്‍ അന്വേഷിക്കാനും ഇതിലൂടെ സാധിക്കുമെന്ന് കമ്പനി പറഞ്ഞു

author-image
Tech Desk
New Update
Pay tm Nw

ഫയൽ ഫൊട്ടോ

എഐ പിന്തുണയുള്ള സെർച്ച് പ്ലാറ്റ്‌ഫോമായ പെർപ്ലെക്സിറ്റിയുമായുള്ള സഹകരണം പ്രഖ്യാപിച്ചത് പേയ്‌മെന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ പേടിഎം. ലോകത്തിലെ ആദ്യത്തെ ആന്‍സര്‍ എഞ്ചിനായ പെര്‍പ്ലെക്‌സിറ്റിയുമായി സഹകരിക്കുന്നതായി കമ്പനി അറിയിച്ചു. തത്സമയം അതിവേഗം വ്യക്തമായ ഉത്തരങ്ങള്‍ നല്‍കുന്ന എഐ ആന്‍സര്‍ എഞ്ചിനാണ് പെര്‍പ്ലെക്‌സിറ്റി. 

Advertisment

മൊബൈല്‍ പേയ്‌മെന്റുകളില്‍ എഐ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തുന്നതില്‍ വലിയ മുന്നേറ്റമായാണ് ഈ സഹകരണം കണക്കാക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഇതിലൂടെ പേടിഎം ആപ്പില്‍ തത്സമയ ഫിനാന്‍ഷ്യല്‍ സഹായം ഉപയോക്താക്കള്‍ക്ക് ലഭിക്കും.

ഉപയോക്താക്കള്‍ക്ക് സ്വന്തം ഭാഷയില്‍ ചോദ്യങ്ങള്‍ ചോദിക്കാനും വിവരങ്ങള്‍ അന്വേഷിക്കാനും ഫിനാന്‍ഷ്യല്‍ കാര്യങ്ങളില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാനും ഇതിലൂടെ സാധിക്കും. 'ഉയോക്താക്കൾക്ക് സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിലും, വിപണി പ്രവണതകൾ പര്യവേക്ഷണം ചെയ്യുന്നതിലും, ദൈനംദിന തിരഞ്ഞെടുപ്പുകൾ നടത്തുന്നതിലും ഉടനടി വിശ്വസനീയവുമായ വിവരങ്ങൾ ആവശ്യമാണെന്ന് തോന്നിയതിനാലാണ് ഈ സഹകരണം ഏറ്റെടുത്തതെന്ന്' കമ്പനി പറഞ്ഞു.

'പെർപ്ലക്സിറ്റിയിലൂടെ, ദശലക്ഷക്കണക്കിന് ഇന്ത്യൻ ഉപഭോക്താക്കൾക്ക് അറിവും സാമ്പത്തിക സേവനങ്ങളും കൂടുതൽ സുഗമമായി മാറ്റിക്കൊണ്ട് ഞങ്ങൾ എഐയുടെ ശക്തി എത്തിക്കുന്നു എന്ന്,' പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖർ ശർമ്മ പറഞ്ഞു. പേടിഎം ആപ്പിൽ, ഹോം പേജിലെ ഫ്രീ ടൂൾസിൽ പെർപ്ലെക്സിറ്റിയുടെ എഐ സെർച്ച് ലഭ്യമാകും.

Read More

Advertisment
Paytm AI

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: