/indian-express-malayalam/media/media_files/zjiuXNmiiYPklJE7dwKW.jpg)
ഫയൽ ഫൊട്ടോ
ഏപ്രിൽ 1 മുതൽ പ്രവർത്തനരഹിതമായ മൊബൈൽ നമ്പറുകളുമായി ലിങ്ക് ചെയ്തിട്ടുള്ള യുപിഐ ഐഡികൾ വിച്ഛേദിക്കുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഗൂഗിൾ പേ, ഫോൺ പേ തുടങ്ങി എല്ലാ യുപിഐ സേവനങ്ങൾക്കും തീരുമാനം ബാധകമാണ്.
യുപിഐ ഇടപാടിനായി പ്രവർത്തനരഹിതമായ മൊബൈൽ നമ്പരുമായി ലിങ്കു ചെയ്ത യുപിഐ ഐഡിയാണ് ഉപയോഗിക്കുന്നതെങ്കിൽ ഏപ്രിൽ 1 മുതൽ ഈ അക്കൗണ്ടുകൾ നഷ്ടമാകാം. മൊബൈൽ നമ്പർ ദീർഘകാലത്തേക്ക് പ്രവർത്തനരഹിതമാണെങ്കിൽ, ബാങ്കുകൾക്ക് അക്കൗണ്ട് രേഖകളിൽ നിന്ന് നമ്പർ നീക്കം ചെയ്യാനും നിങ്ങളുടെ യുപിഐ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനും കഴിയുമെന്ന് എൻപിസിഐയു പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.
പ്രവർത്തനരഹിതമായ ചില മൊബൈൽ നമ്പറുകൾ ബാങ്കിങ്, യുപിഐ സംവിധാനങ്ങളിൽ സാങ്കേതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനാലാണ് തീരുമാനമെന്ന് എൻപിസിഐ അറിയിച്ചു. യുപിഐ സംവിധാനങ്ങളിലെ പ്രവർത്തനരഹിതമായ നമ്പറുകൾ മൂലമുണ്ടാകുന്ന സൈബർ തട്ടിപ്പ് ഭീഷണി കുറയ്ക്കാനും ഈ നീക്കം സഹായിക്കുമെന്ന് എൻപിസിഐ കൂട്ടിച്ചേർത്തു.
യുപിഐ ഐഡികൾ വിച്ഛേദിക്കപ്പെടുന്നത് ഒഴിവാക്കാനായി, ഏപ്രിൽ 1 ന് മുമ്പായി ബാങ്ക് രേഖകൾ നിങ്ങളുടെ നിലവിലെ മൊബൈൽ നമ്പർ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യണം. ബാങ്ക് അക്കൗണ്ട് പഴയ നമ്പറുമായോ നിലവിൽ സജീവമല്ലാത്ത നമ്പറുമായോ ലിങ്ക് ചെയ്തിട്ടുള്ളവർക്കായിരിക്കും പുതിയ മാറ്റം ബാധകമാകൂ.
Read More
- വാഹനത്തിന് പിഴയുണ്ടെന്ന് വാട്സ്ആപ്പ് സന്ദേശം ലഭിച്ചോ? വ്യാജനാണ്, പെട്ടു പോകരുതെന്ന് എംവിഡിയും പൊലീസും
- ലോകത്തിലെ ആദ്യ പറക്കും കാർ; പരീക്ഷണം നടത്തി യുഎസ് കമ്പനി; വീഡിയോ
- റീലുകൾക്ക് പ്രത്യേക ആപ്പ് പുറത്തിറക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം
- ജിയോഹോട്ട്സ്റ്റാർ 90 ദിവസം സൗജന്യമായി നേടാം; ക്രിക്കറ്റ് പ്രേമികൾക്കായി പുത്തൻ റീച്ചാർജ് പ്ലാനുമായി ജിയോ
- കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ ഇന്റർനെറ്റ് ഉപരോധം 84 തവണ; ജനാധിപത്യ രാജ്യങ്ങളിൽ ഏറ്റവും കൂടുത
- ഈ ഫീച്ചർ അറിഞ്ഞാൽ, ഗൂഗിൾ പേയിലൂടെ ഇനി ഒറ്റയ്ക്ക് ബില്ല് അടയ്ക്കേണ്ടിവരില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.