/indian-express-malayalam/media/media_files/2025/02/27/OPUITI30IXN6SWkPsgQq.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ഇന്‍സ്റ്റഗ്രാമിൽ 'സെന്‍സിറ്റീവ്, വയലന്റ്' കണ്ടന്റുകൾ കൂടുതലായി പ്രത്യക്ഷപ്പെടുന്നത് കഴിഞ്ഞ ദിവസങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ ക്ഷമാപണവുമായി എത്തിയിരിക്കുകയാണ് മെറ്റ.
സാങ്കേതിക പഴവു മൂലമാണ് സെന്‍സിറ്റീവ് കണ്ടന്റുകൾ കൂടുതലായി പ്രത്യക്ഷപ്പെട്ടതെന്നും ഇതു പരിഹരിച്ചെന്നും മെറ്റാ വക്താവ് അറിയിച്ചു. 'ചില ഉപയോക്താക്കൾ അവരുടെ ഇൻസ്റ്റാഗ്രാം ഫീഡിൽ ശുപാർശ ചെയ്യാൻ പാടില്ലാത്ത തരം ഉള്ളടക്കങ്ങൾ കാണാൻ ഇടയായി. ആ പിശക് പരിഹരിച്ചിട്ടുണ്ട്. തെറ്റിന് ക്ഷമ ചോദിക്കുന്നു,' ഇൻസ്റ്റഗ്രാം വക്താവ് പറഞ്ഞു.
"സെൻസിറ്റീവ് കണ്ടന്റ് കൺട്രോൾ" ഫീച്ചർ എനേബിള്‍ ആയിരുന്നിട്ടും സെൻസിറ്റീവ് പോസ്റ്റുകൾ കാണിച്ചതായി ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട്, ഇൻസ്റ്റഗ്രാമിലും എക്സിലും നിരവധി ഉപയോക്താക്കൾ സ്ക്രീൻ ഷോട്ട് പങ്കുവച്ചിരുന്നു.
Read More
- റീലുകൾക്ക് പ്രത്യേക ആപ്പ് പുറത്തിറക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം
- ജിയോഹോട്ട്സ്റ്റാർ 90 ദിവസം സൗജന്യമായി നേടാം; ക്രിക്കറ്റ് പ്രേമികൾക്കായി പുത്തൻ റീച്ചാർജ് പ്ലാനുമായി ജിയോ
- കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ ഇന്റർനെറ്റ് ഉപരോധം 84 തവണ; ജനാധിപത്യ രാജ്യങ്ങളിൽ ഏറ്റവും കൂടുത
- ഈ ഫീച്ചർ അറിഞ്ഞാൽ, ഗൂഗിൾ പേയിലൂടെ ഇനി ഒറ്റയ്ക്ക് ബില്ല് അടയ്ക്കേണ്ടിവരില്ല
- ഗൂഗിൾ പേയിൽ മാറ്റങ്ങൾ; ബിൽ പേയ്മെൻറുകൾക്ക് ഇനി മുതൽ കൺവീനിയൻസ് ഫീ ഈടാക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.