/indian-express-malayalam/media/media_files/2025/03/17/PxKCcw9uXea7LizE9YsH.jpg)
Jio Unlimited Offer
Jio Unlimited Offer: 299 രൂപയ്ക്ക് മുകളിലുള്ള എല്ലാ റീചാർജ് പ്ലാനുകളിലും അൺലിമിറ്റഡ് ഓഫർ അവതരിപ്പിച്ച് റിലയൻസ് ജിയോ. പരിധിയില്ലാത്ത 5ജി ഡാറ്റ, 90 ദിവസത്തേക്ക് ജിയോ ഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷൻ, 50 ദിവസത്തേക്ക് സൗജന്യ ഹോം വൈഫൈ ട്രയൽ എന്നിവയാണ് ഓഫറിൽ കമ്പനി ഒരുക്കിയിരിക്കുന്നത്.
മാർച്ച് 17 മുതൽ 299 രൂപയോ അതിൽ കൂടുതലോ വിലയുള്ള പ്ലാനുകൾ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് മുകളിൽ പറഞ്ഞ എല്ലാ ആനുകൂല്യങ്ങളും ബോണസായി ലഭിക്കും. നിലവിൽ പ്ലാൻ ചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് 100 രൂപ ആഡ്-ഓൺ പ്ലാൻ റീചാർജ് ചെയ്തുകൊണ്ട് ഈ ആനുകൂല്യങ്ങൾ ഉപയോഗിക്കാം. മൊബൈല്‍, ഗാര്‍ഹിക ഉപയോക്താക്കള്‍ക്കായാണ് ഓഫര്‍.
എല്ലാ ജിയോ സിം ഉപയോക്താക്കൾക്കും പ്ലാൻ ബാധകമാണ്. സ്മാർട്ട്‌ഫോണിലോ ടെലിവിഷനിലോ 4കെ റെസല്യൂഷനിൽ ഐപിഎൽ അടക്കമുള്ള സ്പോർട്സ് പരിപാടികൾ കാണാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് പുതിയ പ്ലാൻ കൂടുതൽ സ്വീകാര്യമാകും. മൂന്നു മാസത്തെ ജിയോ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷന് മാത്രമായി 499 രൂപ ചെലവാകുന്ന സാഹചര്യത്തിൽ, ഐപിഎൽ 2025 ലൈവ് സ്ട്രീം ചെയ്യുന്നവർക്ക് ജിയോയുടെ അൺലിമിറ്റഡ് ഓഫർ തിരഞ്ഞെടുക്കാം.
299 രൂപയുടെ അടിസ്ഥാന പ്ലാനിലൂടെ പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കും. ഈ പ്ലാൻ ഐപിഎല്ലിന്റെ ഉദ്ഘാടന ദിവസമായ 2025 മാർച്ച് 22-ന് മുൻപായി റീച്ചാർജ് ചെയ്യേണ്ടതുണ്ട്. ജിയോ നിലവിൽ ജിയോ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനോടുകൂടിയ നിരവധി റീചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപയോക്താക്കൾക്ക് 100 രൂപ അടച്ച് മൂന്നു മാസത്തെ ജിയോ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും 5 ജിബി മൊബൈൽ ഡാറ്റയും ലഭിക്കും. അല്ലെങ്കിൽ മൊബൈലിലും ടിവിയിലും ആക്‌സസ് ചെയ്യാവുന്ന 15 ജിബി ഡാറ്റയും ജിയോ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും ഉൾപ്പെടുന്ന 195 രൂപ റീചാർജ് പ്ലാൻ തിരഞ്ഞെടുക്കാം.
Read More
- ലോകത്തിലെ ആദ്യ പറക്കും കാർ; പരീക്ഷണം നടത്തി യുഎസ് കമ്പനി; വീഡിയോ
- റീലുകൾക്ക് പ്രത്യേക ആപ്പ് പുറത്തിറക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം
- ജിയോഹോട്ട്സ്റ്റാർ 90 ദിവസം സൗജന്യമായി നേടാം; ക്രിക്കറ്റ് പ്രേമികൾക്കായി പുത്തൻ റീച്ചാർജ് പ്ലാനുമായി ജിയോ
- കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ ഇന്റർനെറ്റ് ഉപരോധം 84 തവണ; ജനാധിപത്യ രാജ്യങ്ങളിൽ ഏറ്റവും കൂടുത
- ഈ ഫീച്ചർ അറിഞ്ഞാൽ, ഗൂഗിൾ പേയിലൂടെ ഇനി ഒറ്റയ്ക്ക് ബില്ല് അടയ്ക്കേണ്ടിവരില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.