scorecardresearch

ISRO Rocket Launch: ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹം; സിഎംഎസ് 03 വിക്ഷേപണം വിജയം

ISRO LVM3–M5 CMS-03 Rocket Launch: ഇന്ത്യയിൽ നിന്നും വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹമാണ് 4410 കിലോഗ്രാം ഭാരമുള്ള സിഎംഎസ് 03

ISRO LVM3–M5 CMS-03 Rocket Launch: ഇന്ത്യയിൽ നിന്നും വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹമാണ് 4410 കിലോഗ്രാം ഭാരമുള്ള സിഎംഎസ് 03

author-image
WebDesk
New Update
ISRO Rocket Launch

ചിത്രം: എക്സ്/ഐഎസ്ആർഒ

ISRO Rocket Launch Updates: ഹൈദരബാദ്: ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് 03 (ജിസാറ്റ് 7 ആർ) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെസ് സെന്ററിൽ നിന്നാണ് സിഎംഎസ് 03 -ന്റെ വിക്ഷേപണം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയത്. വൈകിട്ട് 5.26 നാണ് വിക്ഷേപണം നടന്നത്. എൽവിഎം 3 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്.

Advertisment

ഇന്ത്യയിൽ നിന്നും വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹമാണ് 4410 കിലോഗ്രാം ഭാരമുള്ള സിഎംഎസ് 03. മൾട്ടി-ബാൻഡ് വാർത്താവിനിമയ ഉപഗ്രഹമാണ് സിഎംഎസ് -03 അഥവാ ജിസാറ്റ് 7ആർ.  ജിസാറ്റ് 7 അഥവാ രുഗ്മിണി ഉപഗ്രഹത്തിന് പകരമായാണ് സിഎംഎസ് -03 വിക്ഷേപണം. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ വിവരങ്ങൾ ഐഎസ്ആർഒ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.

Also Read: 'നാളെ എന്തു സംഭവിക്കുമെന്ന് ട്രംപിനു പോലും അറിയില്ല': ഭാവിയിലെ ഭീഷണികൾ പ്രവചനാതീതമെന്ന് കരസേനാ മേധാവി

നാവികസേനയുടെ കപ്പലുകൾ, അന്തർവാഹിനികൾ, വിമാനങ്ങൾ, കരയിലെ കമാൻഡ് സെന്ററുകൾ എന്നിവ തമ്മിൽ തത്സമയവും സുരക്ഷിതവുമായ ആശയവിനിമയ ലിങ്കുകൾ സ്ഥാപിക്കാൻ ഈ ഉപഗ്രഹം സഹായിക്കും. 2025ലെ ഐഎസ്ആർഒയുടെ നാലാമത്തെ വിക്ഷേപണ ദൗത്യമാണ് എൽവിഎം3 എം5.

Advertisment

Also Read:ലോവർ ബെർത്ത് ടിക്കറ്റ് നിയമങ്ങളിലെ മാറ്റങ്ങൾ; ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ ഉപഗ്രഹത്തിന്റെ ചിത്രങ്ങളോ, കൂടുതൽ വിശദാംശങ്ങളോ ഐഎസ്ആർഒ ഇക്കുറി പുറത്തുവിട്ടിട്ടില്ല. അമേരിക്കയും ചൈനയും സമാന നിലപാട് മുമ്പേ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഐഎസ്ആർഓ ഒരു വിക്ഷേപണം ഇത്രയും രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുന്നത് ഇതാദ്യമായാണ്. 2025ലെ ഐഎസ്ആർഒയുടെ നാലാമത്തെ വിക്ഷേപണമാണിത്.

Read More: തെരുവ് നായ പ്രശ്‌നം; രൂക്ഷവിമർശനവുമായി സുപ്രീം കോടതി, ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണം

Isro Rocket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: