scorecardresearch

ഇൻസ്റ്റഗ്രാം റീൽ ഉപയോഗിച്ച് എങ്ങനെ ടിക്‌ടോക്‌ മോഡൽ വീഡിയോസ് ചെയ്യാം

ടിക്‌ടോക് പോലെ മറ്റൊരു പ്രത്യേക ആപ്ലിക്കേഷനല്ല റീൽസ്, ഇൻസ്റ്റഗ്രാമിൽ തന്നെ ഉൾക്കൊള്ളിച്ചിരിക്കുന്ന ഒരു ഫീച്ചറാണ്

ടിക്‌ടോക് പോലെ മറ്റൊരു പ്രത്യേക ആപ്ലിക്കേഷനല്ല റീൽസ്, ഇൻസ്റ്റഗ്രാമിൽ തന്നെ ഉൾക്കൊള്ളിച്ചിരിക്കുന്ന ഒരു ഫീച്ചറാണ്

author-image
Tech Desk
New Update
instagram reels, ​​instagram reels launch, ​how to use ​instagram reels​, how to use ​instagram reels​ feature, ​​instagram reels download, instagram reels in india, how to use instagram reels, instagram new video, instagram new video format, instagram video app, instagram short video feature, instagram short video reels feature, instagram reels feature

ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം ബ്രസീൽ, ജർമ്മനി, ഫ്രാൻസ് മുതലായ രാജ്യങ്ങളിൽ കുറച്ച് നാളുകളായി പരീക്ഷിച്ച് വരുന്ന പുതിയ ഫീച്ചറാണ് ഇൻസ്റ്റഗ്രാം റീൽസ്. ടിക്‌ടോക്കിന് സമാനമായി വീഡിയോ മ്യൂസിക് റീമിക്സ് ചെയ്യുന്ന ഫീച്ചർ ഉടൻ തന്നെ ഇന്ത്യയിലെത്തുകയാണ്. ടിക്‌ടോക് അടക്കമുള്ള 59 ചൈനീസ് ആപ്ലിക്കേഷനുകൾക്ക് ഇന്ത്യയിൽ നിരോധനം നിലവിൽ വന്ന സാഹചര്യത്തിൽ ഇൻസ്റ്റഗ്രാമിനെ സംബന്ധിച്ചടുത്തോളം ഇത് തന്നെയാണ് പറ്റിയ അവസരം. ഇതുകൂടി മുന്നിൽ കണ്ടാണ് ഇന്ത്യയിലും ഫീച്ചർ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നത്.

Advertisment

Also Read: മൊബൈൽ ഫോൺ വിപണി സജീവമാക്കാൻ കമ്പനികൾ; ഇന്ത്യയിൽ ലോഞ്ചിങ്ങിനൊരുങ്ങി വൺപ്ലസ് നോഡും പോകും M2വും

ഇന്ന് രാത്രി ഇന്ത്യൻ സമയം 7.30 മുതൽ ഇൻസ്റ്റഗ്രാമിൽ റീൽ ഫീച്ചറെത്തുമെന്നാണ് റിപ്പോർട്ട്. പരീക്ഷണ അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന ഫീച്ചർ ഉപയോക്താക്കളുടെ പ്രതികരണങ്ങളും നിർദേശങ്ങളും അനുസരിച്ച് ഭാവിയിൽ കൂടുതൽ മാറ്റങ്ങളോടെ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Also Read: ടിക്ടോക് നിരോധനത്തിന് പിന്നാലെ നേട്ടമുണ്ടാക്കി ചിങ്കാരിയും മിട്രോണുമടക്കമുള്ള ഇന്ത്യൻ ആപ്ലിക്കേഷനുകൾ

Advertisment

ഇന്ത്യയിൽ ടിക്‌ടോക് നിരോധിച്ചതോടെ സ്വദേശി ആപ്ലിക്കേഷനുകളായ റൊപോസോ, മിട്രോൺ, ചിങ്കാരി, ഷെയർചാറ്റ് ഉൾപ്പടെയുള്ളവ വലിയ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ലക്ഷകണക്കിന് ആളുകളാണ് ഈ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് 200 മില്ല്യൺ വരുന്ന ടിക്‌ടോക് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാം റീൽസ് അവതരിപ്പിക്കുന്നത്.

Also Read: ലാപ്ടോപ്പിന്റെ ബാറ്ററി ലൈഫ് രണ്ട് മണിക്കൂർ വരെ കൂട്ടാം; ഗൂഗിൾ ക്രോമിന്റെ പുതിയ അപ്ഡേറ്റ്

ടിക്‌ടോക് പോലെ മറ്റൊരു പ്രത്യേക ആപ്ലിക്കേഷനല്ല റീൽസ്, ഇൻസ്റ്റഗ്രാമിൽ തന്നെ ഉൾക്കൊള്ളിച്ചിരിക്കുന്ന ഒരു ഫീച്ചറാണ്. അതുകൊണ്ട് തന്നെ നിലവിൽ ഇൻസ്റ്റഗ്രാം ഉപയോഗിച്ചുക്കൊണ്ടിരിക്കുന്ന ദശലക്ഷകണക്കിന് ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ പരീക്ഷിച്ച് നോക്കാവുന്നതാണ്.

How to use or create Instagram Reels: ഇൻസ്റ്റഗ്രാം റീൽസ് എങ്ങനെ ഉപയോഗിക്കാം

  • ഇൻസ്റ്റഗ്രാമിന്റെ പുതിയ അപ്ഡേഷൻ ഇൻസ്റ്റാൾ ചെയ്യുക. ഇതിനായി പ്ലേ സ്റ്റോറിൽ ചെന്ന് ഇൻസ്റ്റഗ്രാം സെലക്ട് ചെയ്ത് അപ്ഡേറ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ മതിയാകും.
  • ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്ത ശേഷം ഇൻസ്റ്റഗ്രാം ഓപ്പൺ ചെയ്ത് ക്യാമറ തിരഞ്ഞെടുക്കുക.
  • ബൂമേറാങ്, സൂപ്പർ സൂം എന്നീ ഓപ്ഷനുകളോടൊപ്പം റീലും ലേഔട്ടിൽ കാണാൻ സാധിക്കും.
  • റീൽ തിരഞ്ഞെടുത്ത ശേഷം ഇൻസ്റ്റഗ്രാം മ്യൂസിക് ലൈബ്രറിയിൽ നിന്ന് നിങ്ങൾക്ക് ആവശ്യമായ ഓഡിയോ അഥവ പാട്ട് തിരഞ്ഞെടുക്കു.
  • ടിക്‌ടോക്കിന് സമാനമായി ഒറിജനൽ വോയ്സ് റെക്കോർഡ് ചെയ്യാൻ ഇതിലും സാധിക്കും.
  • റീൽസിൽ ഉപഭോക്താക്കൾക്ക് ടിമ്മർ ചെയ്യാനും എആർ എഫക്ട് നൽകാനും റീ റെക്കോർഡ് ചെയ്യാനുമെല്ലാം സാധിക്കും.
  • റീൽ നിർമ്മിച്ച ശേഷം ഫോളോവേഴ്സിന് വേണ്ടി മാത്രമായോ ഇൻസ്റ്റഗ്രാമിൽ മൊത്തമായോ പോസ്റ്റ് ചെയ്യാവുന്നതാണ്.
Instagram Technology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: