ലോകത്താകമാനം ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു വെബ് ബ്രൗസറാണ് ഗൂഗിൾ ക്രോം. എന്നാൽ നിങ്ങളുടെ ലാപ്ടോപ്പിലെ വലിയൊരു ശതമാനം റാം സ്പെയിസ് ഉപയോഗിക്കുന്നതോടൊപ്പം തന്നെ അതിലെ ബാറ്ററിയും വലിയ രീതിയിൽ വലിക്കാറുണ്ട്. ഇപ്പോൾ ആ പ്രശ്നത്തിന് പരിഹാരം കാണുകയാണ് ടെക് ഭീമന്മാരായ ഗൂഗിൾ. ക്രോമിന്റെ പുതിയ അപ്ഡേഷൻ നിലവിൽ വരുന്നതോടെ നിങ്ങളുടെ ലാപ്ടോപ്പിന്റെ ബാറ്ററി ലൈഫ് രണ്ട് മണിക്കൂർ വരെ വർധിപ്പിക്കാൻ സാധിക്കുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം.
Also Read: മൊബൈൽ ഫോൺ വിപണി സജീവമാക്കാൻ കമ്പനികൾ; ഇന്ത്യയിൽ ലോഞ്ചിങ്ങിനൊരുങ്ങി വൺപ്ലസ് നോഡും പോകും M2വും
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓഫീസുകളിൽ നിന്ന് വർക്ക് ഫ്രം ഹോമിലേക്ക് മാറിയതോടെ ക്രോമിന്റെ പുതിയ അപ്ഡേറ്റ് ഉപഭോക്താക്കൾക്ക് ഏറെ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: ടിക്ടോക് നിരോധനത്തിന് പിന്നാലെ നേട്ടമുണ്ടാക്കി ചിങ്കാരിയും മിട്രോണുമടക്കമുള്ള ഇന്ത്യൻ ആപ്ലിക്കേഷനുകൾ
ദി വിൻഡോസ് ക്ലബ്ബിന്റെ റിപ്പോർട്ട് അനുസരിച്ച്, ബാക്ക്ഗ്രൗണ്ട് ടാബിന്റെ അനാവശ്യ ജാവ സ്ക്രിപ്റ്റ് ടൈമറുകളും ട്രാക്കറുകളും ഷട്ട്ഡൗൺ ചെയ്യുന്നതോടെ ക്രോമിലെ ഊർജ്ജ ഉപഭോഗം കുറയ്ക്കും. പരീക്ഷണ ഘട്ടത്തിൽ 36 ബാക്ക്ഗ്രൗണ്ട് ടാബുകളാണ് പുതിയ ഒരു ടാബിനൊപ്പം റൺ ചെയ്യിച്ചത്. അടുത്ത അപ്ഡേറ്റിൽ മാറ്റം ഉപഭോക്താക്കൾക്ക് മനസിലാകുമെന്നാണ് കരുതുന്നത്.
Also Read: കേരളത്തനിമയുള്ള ഇമോജികളും മലയാളം കീബോര്ഡുമായി ബോബ്ബ്ള് എഐ ആപ്പ്
വെബ് ബ്രൗസറിന്റെ അടുത്ത അപ്ഡേറ്റിൽ മറ്റൊരു പ്രധാന മാറ്റം കൂടി പ്രതീക്ഷിക്കുന്നുണ്ട്. പെട്ടെന്നുള്ള പേയ്മെന്റുകൾക്കായി, ബയോമെട്രിക് ഒതന്റിക്കേഷനാണത്. ആൺഡ്രോയ്ഡ് സ്മാർട്ഫോണും ടാബ്ലെറ്റുകളിലും ഈ ഫീച്ചർ ലഭ്യമാകുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ വളരെ വേഗത്തിൽ തന്നെ ഓൺലൈൻ ട്രാൻസാക്ഷനുകളും പേയ്മെന്റുകളും നടത്താൻ സാധിക്കും.