ലോകത്താകമാനം പടർന്ന് പിടിച്ച കോവിഡ് 19ൽ നിന്നും പൂർണമായും മുക്തി നേടിയില്ലെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ് ലോകം. നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാകത്ത മൊബൈൽ ഫോണിന്റെ വിപണിയും സജീവമാവുകയാണ്. ജൂലൈയിൽ പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ വൺപ്ലസിന്റെയും വിവോയുടെയും പോക്കോയുടെയുമെല്ലാം മോഡലുകളാണ് വിപണിയിലെത്തുന്നത്. അത്തരത്തിൽ വിപണി കീഴടക്കാൻ എത്തുന്ന ഫോണുകൾ ഏതൊക്കെയെന്ന് നോക്കാം.

വൺപ്ലസ് നോർഡ്

പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ വൺപ്ലസിന്റെ ഏറ്റവും പുതിയ മോഡലാണ് വൺപ്ലസ് നോർഡ്. ഇന്ത്യയിലും യൂറോപ്പിലുമായിരിക്കും വൺപ്ലസ് നോഡ് ആദ്യം അവതരിപ്പിക്കുക. 5ജി സപ്പോർട്ടോടെയെത്തുന്ന ഫോണിന്റെ പ്രവർത്തനം ക്യൂവൽകോം സ്‌നാപ്‌ഡ്രാഗൻ 765ജിയിലാണ്.

Also Read: Best phones under Rs 20,000: 20,000 രൂപയ്ക്ക് താഴെ വിലയുള്ള മികച്ച ഫോണുകൾ

പോകോ M2 പ്രൊ

ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇന്ത്യൻ വിപണിയിൽ ഇടംപിടിച്ച പോകോ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. പോകോ F2വിന് വേണ്ടിയായിരുന്നു ഉപയോക്താക്കൾ കാത്തിരുന്നതെങ്കിലും ജൂലൈ ഏഴിന് അവതരിപ്പിക്കാനൊരുങ്ങുന്നത് പോകോ M2വാണ്. മികച്ച ഗെയ്മിങ്ങ് അനുഭവമായിരിക്കും ഫോൺ നൽകുകയെന്ന് നിർമ്മാതക്കൾ അവകാശപ്പെടുന്നു. മികച്ച ബാറ്ററിയാണെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. അതേസമയം മറ്റ് ഫീച്ചറുകൾ ചൊവ്വാഴ്ച മാത്രമേ അറിയാൻ സാധിക്കൂ.

Also Read: ടിക്ടോക് നിരോധനത്തിന് പിന്നാലെ നേട്ടമുണ്ടാക്കി ചിങ്കാരിയും മിട്രോണുമടക്കമുള്ള ഇന്ത്യൻ ആപ്ലിക്കേഷനുകൾ

വിവോ X50 സീരിസ്

ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിലെ സ്ഥിരസാനിധ്യമായ വിവോയുടെ X50 സീരിസും ഉപഭോക്താക്കളിലെത്താൻ ഒരുങ്ങിയിരിക്കുകയാണ്. ലോഞ്ചിങ് തിയതി പ്രഖ്യാപിച്ചട്ടില്ലെങ്കിലും വൈകാതെ തന്നെ മൂന്ന് ഫോണുകളും ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവോ X50, വിവോ X50 പ്രോ, വിവോ X50 പ്രോ പ്ലസ് എന്നീ മോഡലുകൾ ഇതിനോടകം തന്നെ ചൈനയിൽ അവതരിപ്പിച്ചു കഴിഞ്ഞു.

റിയൽമീ 6s

റിയൽമീയുടെ ഏറ്റവും പുതിയ മോഡലായ 6sഉം ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുകയാണ്. ഈ മാസം തന്നെയാണ് ഫോണിന്റെ ലോഞ്ചും പ്രതീക്ഷിക്കുന്നത്. 6.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയുള്ള ഫോണിന്റെ പ്രവർത്തനം മീഡിയടെക് ഹീലിയോ G90T സോക്കിലാണ്. 4300 mAh ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്.

സാംസങ് ഗ്യാലക്സി M10s

പ്രമുള മൊബൈൽ ഫോൺ നിർമ്മാതാക്കളായ സാംസങ്ങിന്റെ പുതിയ മോഡലും ഉടൻ ഇന്ത്യയിലെത്തും. 10000 രൂപയിൽ താഴെ വില വരുന്ന ഏറ്റവും പുതിയ മോഡലാണ് സാംസങ് ഗ്യാലക്സി M10s.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook