scorecardresearch

Google I/O 2025: ഗൂഗിളിന്റെ വാർഷിക ഡെവലപ്പർ കോണ്‍ഫറൻസിന് ഇന്ന് തുടക്കം; പ്രതീക്ഷയോടെ ടെക് ലോകം

Google I/O 2025: ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സുപ്രധാന പ്രഖ്യാപനങ്ങൾ ഗൂഗിൾ കഴിഞ്ഞയാഴ്ച പൂർത്തിയാക്കിയതിനാൽ ഇവന്റിലെ മുഖ്യ ആകർഷണം എഐ ആയിരിക്കും

Google I/O 2025: ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സുപ്രധാന പ്രഖ്യാപനങ്ങൾ ഗൂഗിൾ കഴിഞ്ഞയാഴ്ച പൂർത്തിയാക്കിയതിനാൽ ഇവന്റിലെ മുഖ്യ ആകർഷണം എഐ ആയിരിക്കും

author-image
Tech Desk
New Update
Google IO

ചിത്രം: ഗൂഗിൾ

Google I/O 2025 Event Updates: ഗൂഗിളിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസിന് ഇന്ന് തുടക്കം. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ ചൊവ്വാഴ്ച രാത്രി 10:30 ഓടെയാണ് കമ്പനിയുടെ വാർഷിക ഐ/ഒ ഡെവലപ്പർ കോൺഫറൻസിന് തുടക്കമാവുക. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സുപ്രധാന പ്രഖ്യാപനങ്ങൾ ഗൂഗിൾ കഴിഞ്ഞയാഴ്ച പൂർത്തിയാക്കിയതിനാൽ ഇവന്റിലെ മുഖ്യ ആകർഷണം എഐ ആയിരിക്കുമെന്നാണ് ടെക് ലോകത്തിന്റെ പ്രതീക്ഷ.

Advertisment

കഴിഞ്ഞ രണ്ടു വർഷക്കാലമായി, ഗൂഗിളിന്റെ ജെമിനി ആണ് പരിപാടിയിലെ ശ്രദ്ധാകേന്ദ്രം. ഓപ്പൺ എഐ, മെറ്റ, മൈക്രോസോഫ്റ്റ് എന്നിവയുമായി കടുത്ത മത്സരത്തിനാണ് കമ്പനി തയ്യാറെടുക്കുന്നത്. അതുകൊണ്ടു തന്നെ ഇവന്റിലെ മുഖ്യ ആകർഷണം എഐ ആയിരിക്കുമെന്നാണ് സൂചന.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നവീകരിച്ച എഐ മോഡൽ, ജെമിനി 2.5 പ്രോ, പുതിയ ജെമിനി ഫീച്ചേഴ്സ്, ഗൂഗിൾ ഡീപ്മൈൻഡിന്റെ പ്രൊജക്ട് അസ്ത്ര, LearnLM എന്നിവയുടെ സുപ്രധാന അപ്‌ഡേറ്റുകൾ കമ്പനി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. 

അതേസമയം, ഗൂഗിൾ ഐ/ഒ 2025 എഐ-യെ കുറിച്ച് മാത്രമായിരിക്കില്ല. കാരണം പ്രോജക്റ്റ് മൂഹൻ എന്ന കോഡ് നാമത്തിലുള്ള സാംസങ്ങിന്റെ ആൻഡ്രോയിഡ് XR ഹെഡ്‌സെറ്റിന്റെ ലഘുചിത്രവും പുറത്തുവിട്ടേക്കാം. ഡെവലപ്പർ കോൺഫറൻസ് രണ്ടു ദിവസം നീണ്ടുനിൽക്കുമെങ്കിലും, ചൊവ്വാഴ്ച രാത്രി നടക്കുന്ന ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെയും മറ്റു കമ്പനി എക്സിക്യൂട്ടീവുകളുടെയും ഉദ്ഘാടന മുഖ്യപ്രഭാഷണമാണ് പ്രധാന പരിപാടി. 

Advertisment

Read More

Google

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: