/indian-express-malayalam/media/media_files/2024/12/03/gcgSZWIqNIihkvizCYlQ.jpg)
ചിത്രം: പിക്സബെ
ഗൂഗിൾ ക്രോം വെബ് ബ്രൗസറിലെ സുരക്ഷാ പിഴവുകളിൽ മുന്നറിയിപ്പുമായി രാജ്യത്തെ നോഡൽ സൈബർ സുരക്ഷാ ഏജൻസിയായി പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In). ഗൂഗിൾ ക്രോമിൽ ഒന്നിലധികം പിഴവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഹാക്കർമാരുടെ ആക്രമണത്തിനിരയാകാന്‍ സാധ്യതയുണ്ടെന്നും അടിയന്തര ഉപദേശത്തിൽ ഏജൻസി പറഞ്ഞു.
വിൻഡോസ്, മാക് എന്നിവയിലെ 136.0.7103.113/.114 ന് മുമ്പുള്ള ഗൂഗിൾ ക്രോം പതിപ്പുകളിലും ലിനക്സിന് 136.0.7103.113 ന് മുമ്പുള്ള ഗൂഗിൾ ക്രോം പതിപ്പുകളിലും ഗുരുതരമായ സുരക്ഷാ അപകടസാധ്യതകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സിസ്റ്റങ്ങളിൽ വിട്ടുവീഴ്ച വരുത്തുന്നതിനും സെൻസിറ്റീവ് വിവരങ്ങൾ മോഷ്ടിക്കുന്നതിനും ഗൂഗിൾ ക്രോമിലെ ചില പിഴവുകൾ ഹാക്കർമാർ ചൂഷണം ചെയ്യുന്നുണ്ടെന്ന് ഏജൻസി ചൂണ്ടിക്കാട്ടി.
ഹാക്കർമാർക്ക് ഇരയെ പ്രത്യേകം തയ്യാറാക്കിയ ഒരു വെബ് പേജ് സന്ദർശിക്കാൻ പ്രേരിപ്പിച്ച് ക്രോമിലെ പിഴവുകൾ ചൂഷണം ചെയ്യാൻ സാധിക്കും. ഇതിലൂടെ സിസ്റ്റത്തിൽ അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാനും സാധിക്കുമെന്ന്, ഏജൻസി പറഞ്ഞു. സുരക്ഷാ പിഴവുകൾ പരിഹരിക്കാൻ ഉപയോക്താക്കൾ ഉടൻ തന്നെ ബ്രൗസർ അപ്‌ഡേറ്റ് ചെയ്യണമെന്നും നിർദേശമുണ്ട്.
നിങ്ങളുടെ കമ്പ്യൂട്ടർ എങ്ങനെ സംരക്ഷിക്കാം?
സുരക്ഷ ഉറപ്പാക്കാനായി, എല്ലാ ഉപയോക്താക്കളും ഗൂഗിൾ ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപേഡേറ്റ് ചെയ്യണം. നാലു സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ച് മെയ് 14 ന് പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയതായി ഗൂഗിൾ അറിയിച്ചിട്ടുണ്ട്. ഇതിനായി നിങ്ങളുടെ കമ്പ്യൂട്ടറിൽ ഗൂഗിൾ ക്രോം തുറക്കുക. മുകളിൽ വലത് കോണിലെ മൂന്നു ഡോട്ടിൽ ക്ലിക്ക് ചെയ്യുക. "Help" തുറന്ന് "About Chrome" തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങൾക്ക് അപ്ഡേറ്റ് കാണാനാകും. അപ്‌ഡേറ്റ് ലഭിക്കാനായി ചിലപ്പോൾ ക്രോം റീ സ്റ്റാർട്ട് ചെയ്യേണ്ടി വന്നേക്കാം.
Read More
- നിങ്ങളുടെ സ്മാർട്ഫോണിന്റെ ബാറ്ററി ലൈഫ് കൂട്ടാൻ അഞ്ച് വഴികൾ
- സൗജന്യ കെ ഫോണ്‍ കണക്ഷന്, ബിപിഎല്‍ വിഭാഗങ്ങളുടെ ഡാറ്റ ലിമിറ്റില്‍ വര്‍ധന
- വാഹനത്തിന് പിഴയുണ്ടെന്ന് വാട്സ്ആപ്പ് സന്ദേശം ലഭിച്ചോ? വ്യാജനാണ്, പെട്ടു പോകരുതെന്ന് എംവിഡിയും പൊലീസും
- ലോകത്തിലെ ആദ്യ പറക്കും കാർ; പരീക്ഷണം നടത്തി യുഎസ് കമ്പനി; വീഡിയോ
- റീലുകൾക്ക് പ്രത്യേക ആപ്പ് പുറത്തിറക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം
- ജിയോഹോട്ട്സ്റ്റാർ 90 ദിവസം സൗജന്യമായി നേടാം; ക്രിക്കറ്റ് പ്രേമികൾക്കായി പുത്തൻ റീച്ചാർജ് പ്ലാനുമായി ജിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.