/indian-express-malayalam/media/media_files/uploads/2020/08/Poco-X2-main-smartphone.jpg)
Five Best Alternatives to Samsung Galaxy M31s in India- Best Phones Under Rs 25,000: സാംസങ് അടുത്തിടെയാണ് ഗാലക്‌സി എം 31എസ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. വിലയും സവിശേഷതകളും കണക്കിലെടുക്കുമ്പോൾ ഫോൺ ആകർഷകമാണ്. എന്നാൽ, ഗാലക്സി എം 31എസ് മാത്രമല്ല ഇന്ത്യൻ വിപണിയിൽ ലഭ്യമായ നല്ല മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ. 25,000 രൂപയിൽ താഴെയുള്ള മികച്ച മിഡ് റേഞ്ച് ഫോണുകൾ ഏതെല്ലാമെന്ന് അറിയാം.
/indian-express-malayalam/media/post_attachments/iNd6azCJgKsEVmVoLnuP.jpg) Poco X2 sports a 64MP quad rear camera setup and a 20MP dual-camera setup on the front. (Express Photo)
 Poco X2 sports a 64MP quad rear camera setup and a 20MP dual-camera setup on the front. (Express Photo)Poco X2- പോക്കോ എക്സ് 2
Poco X2: പോക്കോ എക്സ് 2 മോഡലിന്റെ 6 ജിബി റാം / 64 ജിബി സ്റ്റോറേജ് (6GB RAM/64GB storage) അടിസ്ഥാന വേരിയന്റിന് 17,499 രൂപയ്ക്ക് ലഭ്യമാവും. 6 ജിബി റാം / 128 ജിബി സ്റ്റോറേജ് (6GB RAM/128GB storage) വേരിയന്റ് 18,499 രൂപയ്ക്കും 8 ജിബി റാം / 256 ജിബി (8GB RAM/128GB storage) സ്റ്റോറേജ് വേരിയന്റ് 21,499 രൂപയ്ക്കും ലഭിക്കും.
120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയുണ്ട് ഈ ഫോണിന്. സ്‌നാപ്ഡ്രാഗൺ 730 ജി (Snapdragon 730G ) പ്രോസസറാണ് ഇതിന്റെ കരുത്ത്. ആൻഡ്രോയ്ഡ് 10 (Android 10) ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഈ ഉപകരണത്തിന് 27വാട്ട് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന് 4,500എംഎച്ച് ബാറ്ററിയുണ്ട്. 64 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പും മുൻവശത്ത് 20 എംപി ഡ്യുവൽ ക്യാമറ സെറ്റപ്പും ഇതിലുണ്ട്.
/indian-express-malayalam/media/post_attachments/7QJaYOovvNv2L2soerNe.jpg) Motorola One Fusion+ runs Google’s Android 10 operating system in its stock configuration. (Image: Flipkart)
 Motorola One Fusion+ runs Google’s Android 10 operating system in its stock configuration. (Image: Flipkart)Motorola One Fusion+ മോട്ടറോള വൺ ഫ്യൂഷൻ +
Motorola One Fusion+: 6 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റ് മാത്രമാണ് ഈ ഫോണിന്. 17,499 രൂപയ്ക്ക് ഫോൺ ലഭ്യമാവും. ഈ ലിസ്റ്റിലെ മറ്റ് ഫോണുകളിൽ നിന്ന് വ്യത്യസ്തമായി പഞ്ച്-ഹോൾ ഡിസ്പ്ലേയല്ല മോട്ടറോള വൺ ഫ്യൂഷൻ + മോഡലിന്. പകരം, ഇത് ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത കാഴ്ച അനുഭവം ഉറപ്പാക്കുന്നതിന് ഒരു മോട്ടറൈസ്ഡ് പോപ്പ്-അപ്പ് സെൽഫി ക്യാമറ മൊഡ്യൂൾ ഉപയോഗിക്കുന്നു.
19.5.9 വ്യൂ റേഷ്യോ ഉള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് ഇതിവ്. സ്‌നാപ്ഡ്രാഗൺ 730 ജി പ്രോസസറും ഒരു അഡ്രിനോ 618 ജിപിയുവും ഉപകരണത്തിന് കരുത്തേകുന്നു. മോട്ടോ ആക്ഷൻസ് പോലുള്ള കുറച്ച് ചെറിയ കൂട്ടിച്ചേർക്കലുകളുള്ളത് മാറ്റിനിർത്തിയാൽ ഇത് സ്റ്റോക്ക് ആൻഡ്രോയ്ഡ് അനുഭവം നൽകുന്നു. ആൻഡ്രോയ്ഡ് 10 ആണ് ഒഎസ്. 18വാട്ട് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്.
64 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവ അടങ്ങിയ ക്വാഡ് ക്യാമറ സെറ്റപ്പ് പിന്നിലുണ്ട്. മുൻവശത്ത് 16 എംപി സെൻസറാണ് സെൽഫി ക്യാമറയ്ക്ക്.
/indian-express-malayalam/media/post_attachments/sbrgnUClqvz8qEOCDQ8G.jpg) Asus ZenFone 5Z sports a dual-camera setup on the back, consisting of a 12MP primary sensor and an 8MP ultra wide-angle lens. (Express Photo)
 Asus ZenFone 5Z sports a dual-camera setup on the back, consisting of a 12MP primary sensor and an 8MP ultra wide-angle lens. (Express Photo)Asus Zenfone 5Z- അസൂസ് സെൻഫോൺ 5 ഇസെഡ്
Asus Zenfone 5Z: അസൂസ് സെൻഫോൺ 5 ഇസെഡ് 2018 ൽ ഒരു ഫ്ലാഗ്ഷിപ്പ് മോഡലായിട്ടാണ് ലോഞ്ച് ചെയ്തത്. മികച്ച സവിശേഷതകൾ കാരണം മിക്ക മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളെയും മറികടക്കുന്നുണ്ട് ഈ ഫോൺ.
നോച്ചുള്ള ഡിസ്‌പ്ലേയും പിന്നിലെ ഡ്യുവൽ ക്യാമറകളും നോക്കിയാൽ കാലഹരണപ്പെട്ടതായി തോന്നാമെങ്കിലും ഉപകരണം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. നിലവിൽ 6 ജിബി റാം / 64 ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയും 6 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയും 8 ജിബി റാം / 256 ജിബി സ്റ്റോറേജ് വേരിയന്റിന് 21,999 രൂപയുമാണ് വില.
2246 × 1080 പിക്‌സൽ റെസല്യൂഷനുള്ള 6.2 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ ഐപിഎസ് + ഡിസ്‌പ്ലേയാണ് ഈ ഉപകരണത്തിന്റെ സവിശേഷത.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 845 പ്രോസസറിലും അഡ്രിനോ 630 ജിപിയുവിലും പ്രവർത്തിക്കുന്ന ഫോണാണിത്. ആൻഡ്രോയ്ഡ് 10 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. എന്നാൽ തുടർന്നുള്ള സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ ഈ ഫോണിന് ലഭിക്കില്ല എന്നവ പ്രശ്നമുണ്ട്. 2018ൽ പുറത്തിറങ്ങിയ ഫോണാണ് എന്നതിനാലാണിത്. ആൻഡ്രോയ്ഡ് 11 വെർഷനിലേക്ക് ഈ ഫോൺ അപ്ഡേറ്റ് ചെയ്യാൻ കഴിയില്ല. ശ്രദ്ധിക്കുക, സെൻഫോൺ 5 ഇസെഡിന് ലഭിക്കുന്ന അവസാനത്തെ പ്രധാന അപ്‌ഡേറ്റാണിത്.
ക്വാൽകോം ക്വിക്ക് ചാർജ് 3.0 സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന 3,300 എംഎഎച്ച് ബാറ്ററിയാണ് ഈ മോഡലിന്.
12 എംപി പ്രൈമറി സെൻസറും 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും അടങ്ങുന്ന ഡ്യുവൽ ക്യാമറ സെറ്റപ്പാണ് പിറകിൽ. മുൻവശത്ത് സെൽഫികൾക്കായി 8 എംപി സെൻസറുമുണ്ട്.
/indian-express-malayalam/media/post_attachments/baJDVmvEh3JQTkXdrgvW.jpg) Redmi Note 9 Pro Max is powered by the Qualcomm Snapdragon 720G processor. (Express Photo: Shruti Dhapola)
 Redmi Note 9 Pro Max is powered by the Qualcomm Snapdragon 720G processor. (Express Photo: Shruti Dhapola)Redmi Note 9 Pro Max- റെഡ്മി നോട്ട് 9 പ്രോ മാക്സ്
Redmi Note 9 Pro Max: റെഡ്മി നോട്ട് 9 പ്രോ മാക്സ് 6 ജിബി റാം / 64 ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയും 6 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റിന് 18,499 രൂപയും 8 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയുമാണ് വില.
2400 × 1080 പിക്‌സൽ റെസല്യൂഷനുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഐപിഎസ് ഡിസ്‌പ്ലേയുണ്ട് ഉപകരണത്തിന്.
Read More: Redmi 9 Prime First Look: ഷവോമി റെഡ്മി 9 പ്രൈം ഫസ്റ്റ് ലുക്ക്
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറിലാണ് ഇത് പ്രവർത്തിക്കുന്നത്. കമ്പനിയുടെ സ്വന്തം മി യുഐ 12 (MIUI 12) സ്കിന്നോടു കൂടെ ആൻഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഫോൺ പ്രവർത്തിപ്പിക്കുന്നു. 33വാട്ട് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,020എംഎത്ത് ബാറ്ററിയാണ് ഉപകരണത്തിന്.
64 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവ അടങ്ങിയ ക്വാഡ് ക്യാമറ സജ്ജീകരണമാണ് പറികിൽ. മുൻവശത്ത്, സെൽഫികൾ എടുക്കുന്നതിന് 32 എംപി സെൻസർ അവതരിപ്പിക്കുന്നു.
/indian-express-malayalam/media/post_attachments/89B2KVIEsZgJOv7rUT94.jpg) Realme X2 sports a quad-camera setup consisting of a 64MP primary sensor paired with an 8MP super wide-angle lens, a 2MP macro lens, and a 2MP depth sensor. (Express Photo)
 Realme X2 sports a quad-camera setup consisting of a 64MP primary sensor paired with an 8MP super wide-angle lens, a 2MP macro lens, and a 2MP depth sensor. (Express Photo)Realme X2- റിയൽമീ എക്സ് 2
Realme X2: റിയൽമീ എക്സ് 2 മോഡലിന്റെ 4 ജിബി റാം / 64 ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയും 8 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റിന് 20,999 രൂപയും 8 ജിബി റാം / 256 ജിബി സ്റ്റോറേജ് വേരിയന്റിന് 22,999 രൂപയുമാണ് വില.
6.4 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന്. മപകളിൽ വാട്ടർഡ്രോപ്പ് സ്റ്റൈൽ നോച്ചിലാണ് സെൽഫി ക്യാമറ.
Read More: Best phones under Rs 15,000: ചെറിയ വിലയിൽ മികച്ച ഫീച്ചറുകളുമായി സ്മാർട്ഫോണുകൾ
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ആണ് പ്രോസസർ. അഡ്രിനോ 618 ജിപിയുവുമുണ്ട്. കമ്പനിയുടെ സ്വന്തം റിയൽമെ യുഐ സ്കിന്നോട് കൂടി ആൻഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റതിതലാണ് പ്രവർത്തിപ്പിക്കുന്നച്.
30വാട്ട് വിഒഒസി 4.0 ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യയ്ക്കുള്ള പിന്തുണയുള്ള 4,000 എംഎച്ച് ബാറ്ററിയാണ് ഫോണിന്.
8 എംപി സൂപ്പർ വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയും 64 എംപി പ്രൈമറി സെൻസറുമാണ് പിറകിലെ ക്വാഡ് ക്യാമറ സെറ്റപ്പിൽ. മുൻവശത്ത് എടുക്കുന്നതിന് 32 എംപി സെൻസറാണ് സെൽഫി ക്യാമറയിൽ.
Read More: The five best alternatives to the Samsung Galaxy M31s in India
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us