കോവിഡ് വ്യാപനത്തിന് ഇടയിലും മൊബൈൽ ഫോൺ വിപണിയിൽ ഇപ്പോഴും ഉണർവും ചലനവുമുണ്ട്. വേണമെങ്കിൽ കോവിഡ് വ്യാപനം മൊബൈൽ ഫോൺ വിപണി കൂടുതൽ സജീവമാക്കിയെന്നും പറയാം. രോഗം വ്യാപിച്ചതോടെ വിവിധ വർക്ക് ഫ്രം ഹോമിലേക്ക് മാറിയതോടെ ഫോണിന്റെ ഉപയോഗം വർധിച്ചു. ഇതോടൊപ്പം നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയുടെ ഉപയോഗവും വർധിച്ചതോടെ മികച്ച ഫീച്ചറുകളോട് കൂടിയ ഫോണുകൾക്ക് ആവശ്യക്കാർ ഏറെയാണ്.

10000 മുതൽ 15000 രൂപ വരെ വില വരുന്ന ഫോണുകൾക്കാണ് വിപണിയിൽ ഡിമാൻഡ് കൂടുതൽ. പുതിയ ഫീച്ചറുകളോട് കൂടി ദിനംപ്രതി നിരവധി ഫോണുകളാണ് വിപണിയിലെത്തുന്നത്. ഉപയോക്താവിന്റെ ആവശ്യനുസരണവും ഇഷ്ടാനുസരണവും ഫോണുകൾ തെരഞ്ഞെടുക്കാൻ വിശാലമായ ചോയിസിൽ നിന്ന് സാധിക്കും.

POCO M2 Pro: പോകോ M2 പ്രോ

കോവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം 2020 ജൂലൈയിൽ പോകോ അവതരിപ്പിച്ച ഫോണാണ് പോകോ M2 പ്രോ. രണ്ട് വ്യത്യസ്ത മെമ്മറി പാക്കേജിൽ എത്തുന്ന ഫോണിന്റെ അടിസ്ഥാന മോഡലിന്റെ വില 13,999 രൂപയാണ്. 4 ജിബി റാം 64 ജിബി ഇന്റേണൽ മെമ്മറിയുള്ള ഫോണാണിത്. 6 ജിബി റാം 64 ജിബി ഇന്റേണൽ മെമ്മറിയുള്ള ഫോണിന് 14,999 രൂപയാണ് വില. 512 വരെ എസ്ഡി കാർഡ് ഉപയോഗിച്ച് മെമ്മറി എക്സ്റ്റൻഡ് ചെയ്യാനും സാധിച്ചു. 5000എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്. ക്വൂവൽകോം സ്നാപ്ഡ്രാഘൻ 720ജി പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. 48 എംപി ക്വാഡ് ക്യാമറയിലെത്തുന്ന ഫോണിന്റെ സെൽഫി ക്യാമറ 16 എംപിയാണ്.

Realme 6i: റിയൽമീ 6i

ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യൻ മൊബൈൽ ഫോൺ വിപണിയിൽ തങ്ങളുടെ സാനിധ്യം അറിയിക്കാൻ റിയൽമീക്ക് സാധിച്ചിട്ടുണ്ട്. മിഡ്റേഞ്ചിലുള്ള റിയൽമീയുടെ മോഡലുകൾക്ക് വലിയ പ്രതികരണമാണ് ഉപഭോക്താക്കൾക്കിടയിൽ നിന്ന് ലഭിക്കുന്നതും. ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന മറ്റൊരു മോഡൽകൂടി വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനി. റിയൽമീ 6 സീരിസിലെ 6iയാണ് ഇപ്പോൾ ഇന്ത്യയിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 9നുമായി മത്സരിക്കാനെത്തിയിരിക്കുന്ന റിയൽമീ 6iയുടെ വില ആരംഭിക്കുന്നത് 12,999 രൂപയിലാണ്. 4ജിബി റാമിനാണ് ഈ വില. 6ജിബി റാമോടെ എത്തുന്ന മോഡലിന് 14,999 രബൂപയുമാണ് കമ്പനി വിലയിടാക്കുന്നത്. ജൂലൈ 31 മുതൽ ഫോണിന്റെ വിൽപ്പന ഫ്ലിപ്കാർട്ടിലടക്കം ആരംഭിക്കും.

Also Read: Redmi 9 Prime: റെഡ്മി 9 പ്രൈം ഓഗസ്റ്റ് 4 മുതൽ ഇന്ത്യയിൽ: ഫീച്ചറുകളും വിശദാംശങ്ങളും അറിയാം

മീഡിയടെക് ഹീലിയോ G90T പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിന്റെ പ്രധാന പ്രത്യേകത മികച്ച ഗെയിമിങ് അനുഭവം നൽകാൻ സാധിക്കുമെന്നതാണ്. ഗെയിമർമാർക്ക് ഇഷടപ്പെടുന്ന തരത്തിലാണ് ഫോണിന്റെ രൂപകൽപ്പന. ഇതിന് അടിവരയിടുന്ന 4300 എംഎഎച്ചിന്റെ ബാറ്ററിയും 30W ഫ്ലാഷ് ചാർജിങ് ടെക്നോളജിയും കമ്പനി പുതിയ മോഡലിൽ അവതരിപ്പിച്ചിരിക്കുന്നു. 20W ഫാസ്റ്റ് ചാർജറും ഫോണിനൊപ്പം കമ്പനി നൽകുന്നുണ്ട്. ഇതുപയോഗിച്ച് 77മിനിറ്റിൽ ഫുൾ ബാറ്ററി റീച്ചാർജ് ചെയ്യാൻ സാധിക്കും. 6.5 ഇഞ്ച് ഡിസ്‌പ്ലേയിലെത്തുന്ന ഫോൺ 90Hz സ്ക്രീൻ റെസലൂഷനും നൽകുന്നു.

പുതിയ മോഡലിലും ക്യാമറയ്ക്ക് വലിയ പ്രാധാന്യം നൽകാൻ കമ്പനി മറന്നട്ടില്ല. ക്വാഡ് ക്യാമറ സെറ്റപ്പിലെത്തുന്ന റിയർ ക്യാമറയിൽ 48 എംപിയുടെ പ്രൈമറി സെൻസറാണ് നൽകിയിരിക്കുന്നത്. 8എംപിയുടെ അൾട്ര വൈഡ് ആംഗിൾ ലെൻസും മാക്രോ ലെൻസും ബ്ലാക്ക് ആൻഡ് വൈറ്റ് പോർട്രെയ്റ്റ് ലെൻസും പിന്നിൽ നൽകിയപ്പോൾ 16 എംപിയുടെ സെൽഫി ക്യാമറയാണ് ഫോണിന്റേത്. വാട്ടർപ്രൂഫ് സീലിങ്ങോടെയുള്ള സിലിക്കോൺ പ്രൊട്ടക്ഷനാണ് മറ്റൊരു പ്രത്യേകത.

Redmi Note 9 Pro: റെഡ്മി നോട്ട് 9 പ്രോ

പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ റെഡ്മി ഈ വർഷം തുടക്കത്തിൽ അവതരിപ്പിച്ച മിഡ് റേഞ്ച് മോഡലാണ് റെഡ്മി നോട്ട് 9 പ്രോ. 6ജിബി റാമും 128 ജിബി ഇന്രേണൽ മെമ്മറിയുമുള്ള ഫോണിന്റെ വില 14,999 രൂപയാണ്. 6.67 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന്റേത്. ക്വൂവൽകോം സ്നാപ്ഡ്രാഗൻ 720 ജി പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. 48 എംപിയുടെ ക്വാഡ് ക്യാമറയും 5020 എംഎഎച്ച് ബാറ്ററിയുമാണ് ഫോണിന്റെ മറ്റ് ഫീച്ചറുകൾ.

Also Read: നിരോധിച്ച ചൈനീസ് ആപ്പുകളുടെ പട്ടികയിലേക്ക് ഷവോമിയുടെ മി ബ്രൗസർ പ്രോയും

Samsung M21: സാംസങ് ഗ്യാലക്സി എം21

സ്മാർട്ഫോൺ രംഗത്തെ ഭീമന്മാരായ സാംസങ് അവതരിപ്പിച്ച ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് സാംസങ് ഗ്യാലക്സി എം21. ട്രിപ്പിൾ റിയർ ക്യാമറ, 48 എംപി ക്യാമറ സെൻസർ, 6,000 എംഎഎച്ച് ബാറ്ററി, ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ തുടങ്ങി നിരവധി സവിശേഷതകളോടെയാണ് ഗാലക്‌സി എം 21 എത്തുന്നത്. ഗാലക്‌സി എം 21 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിന് 13,499 രൂപയും 6 ജിബി റാം + 128 ജിബി റോം വേരിയന്റിന് 15,499 രൂപയുമാണ് വില വരുന്നത്. മിഡ്‌നൈറ്റ്‌ ബ്ലൂ, റേവൻ ബ്ലാക്ക് എന്നീ നിറങ്ങളുടെ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

ഗാലക്‌സി എം 21 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി വോൾട്ട്, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ആൻഡ്രോയിഡ് 10 അധിഷ്‌ഠിത വൺയുഐ 2.0ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് കൂടാതെ 6000 എംഎഎച്ച് ബാറ്ററിയും 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഫോണിലുണ്ട്. ഗാലക്‌സി എം 21 49 മണിക്കൂർ ടോക്ക് ടൈമും 22 മണിക്കൂർ തുടർച്ചയായ ഇന്റർനെറ്റ് ഉപയോഗവും (വൈ-ഫൈ / എൽടിഇ) നൽകുമെന്ന് സാംസങ് പറയുന്നു. ഫിംഗർപ്രിന്റ് സ്കാനർ പിൻവശത്ത് സ്ഥാപിച്ചിരിക്കുന്നു.

Vivo Y30: വിവോ Y30

കഴിഞ്ഞ മാസമാണ് വിവോ അവരുടെ ഏറ്റവും പുതിയ മോഡലായി വിവോ Y30 വിപണിയിലെത്തിച്ചത്. 4 ജിബി റാമും, 128 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുമുള്ള ഒരൊറ്റ സ്‌പെസിഫിക്കേഷനില്‍ മാത്രമാണ് വിവോ Y30 വില്പനക്കെത്തിയിരിക്കുന്നത്. ഡ്യുവല്‍ സിമ്മുള്ള (നാനോ+നാനോ) വിവോ Y30, ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 6.47-ഇഞ്ച് എച്ഡി+ (720×1560 പിക്സല്‍) എല്‍സിഡി ഡിസ്‌പ്ലേ ആണ് വിവോ Y30-യ്ക്ക്. ഒക്ട-കോര്‍ മീഡിയടെക് ഹീലിയോ P35 (MT6765) SoC ആണ് പ്രോസസ്സര്‍. Y30-യ്ക്ക് 14,990 രൂപയാണ് വില.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook