scorecardresearch

Latest News

5 Best Photo Editing Apps for Android: ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കാവുന്ന 5 മികച്ച ഫൊട്ടോ എഡിറ്റിങ്ങ് ആപ്പുകൾ

5 Best Photo Editing Apps for Android: ഹൈഎൻഡ് സ്മാർട്ട്ഫോൺ ഇല്ലാത്തവർക്കും മൊബൈൽ ക്യാമറയിലെടുത്ത ചിത്രങ്ങൾ മികച്ചതാക്കി മാറ്റാൻ സഹായിക്കുന്ന അഞ്ച് ആൻഡ്രോയ്ഡ് ആപ്പുകൾ

five best photo editors, best photo editors android, Pixlr, പിക്സലർ, snapspeed,സ്നാപ്പ്സ്പീഡ്, adobe lightroom,അഡോബി ലൈറ്റ്റൂം, prisma,പ്രിസ്‌മ, photo lab picture editor, ഫൊട്ടോ ലാബ് പിക്ചർ എഡിറ്റർ best photo editors ios, ie malayalam, ഐഇ മലയാളം

List of 5 best photo editing apps for Android in Malayalam: സ്മാർട്ട്ഫോൺ ഫൊട്ടോഗ്രാഫിക്ക് പ്രചാരം വളരെയധികം വർധിച്ച സമയമാണിത്. പ്രൊഫഷനൽ ഫൊട്ടോഗ്രാഫിക്ക് വരെ ഇന്ന് സ്മാർട്ട് ഫോണുകളെ ആശ്രയിക്കുന്നു. ഇതോടൊപ്പം ബജറ്റ് സ്മാർട്ട്ഫോണുകളിലടക്കം ഇന്ന് ഭേദപ്പെട്ട ക്യാമറാ സൗകര്യങ്ങളും ലഭ്യമാവുന്നു. മൊബൈൽ ഫൊട്ടോഗ്രാഫിയിൽ ചിത്രം പകർത്തുന്നത് പോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് അതിന്റെ എഡിറ്റിങ്ങും. ഒരു സാധാരണ ഷോട്ടിനെപ്പോലും പ്രൊഫഷനൽ നിലവാരത്തിലേക്കുയർത്താൻ എഡിറ്റിങ്ങിന് സഹായിക്കുന്നു.

നിരവധി ആപ്ലിക്കേഷനുകളും ഇന്ന് സ്മാർട്ട്ഫോണുകളിൽ ഫൊട്ടോ എഡിറ്റിങ്ങിനായി ലഭ്യമാണ്, പ്രത്യേകിച്ച് ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ. മികച്ച ഫിൽറ്ററുകൾ, എഫക്റ്റുകൾ, എഡിറ്റിങ്ങ് സൗകര്യങ്ങൾ എന്നിവ ഇത്തരം ആപ്പുകളിൽ ലഭ്യമാവും.

Read More: Best phones under Rs 15,000: ചെറിയ വിലയിൽ മികച്ച ഫീച്ചറുകളുമായി സ്മാർട്ഫോണുകൾ

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാനുള്ള ചിത്രങ്ങൾ എഡിറ്റ് ചെയ്യാനും ചിത്രങ്ങളുടെ കൊളാഷ് നിർമിക്കാനുമെല്ലാം ഈ ആപ്പുകൾ ഉപയോഗിക്കാം. ചിത്രങ്ങളുടെ കളർ ഡെപ്ത്,ക്ലാരിറ്റി,ഷാർപ്നെസ് എന്നിവയിൽ മാറ്റം വരുത്താനും ഈ അപ്ലിക്കേഷനുകൾ സഹായിക്കുന്നു.

ഗൂഗിൽ പ്ലേ സ്റ്റോറിൽ നിങ്ങൾ സെർച്ച് ചെയ്യുകയാണെങ്കിൽ നിരവധി ഫൊട്ടോ എഡിറ്റിങ്ങ് ആപ്പുകൾ കണ്ടെത്താനാവും. ഇതിൽ മികച്ച നിലവാരം പുലർത്തുന്ന അഞ്ച് ആൻഡ്രോയ്ഡ് ആപ്പുകൾ പരിചയപ്പെടാം.

List of 5 best photo editing apps for Android in Malayalam- ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കാവുന്ന 5 മികച്ച ഫൊട്ടോ എഡിറ്റിങ്ങ് ആപ്പുകൾ
Pixlr photo editing app (Google Play Store screengrab)

Pixlr-പിക്സലർ

പ്ലേ സ്റ്റോറിൽ 4.3 റേറ്റിംഗുള്ള, 50 ദശലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ആപ്പാണ് പിക്സലർ, 27 എംബി (27MB) ആണ് ആപ്പ് സൈസ്. വൈവിധ്യമാർന്ന ടൂളുകളും ഇഫക്റ്റുകളും വാഗ്ദാനം ചെയ്യുന്നതിനാൽ ഈ അപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ധാരാളം ക്രിയേറ്റീവ് ആവാൻ കഴിയും.

ആപ്പിലെ ‘ഓട്ടോ-ഫിക്സ്’ ഫീച്ചർ ഉപയോഗിച്ച് നിറങ്ങൾ ബാലൻസ് ചെയ്യുന്നതടക്കമുള്ള കറക്ഷനുകൾ ഒറ്റയടിക്ക് പടത്തിൽ വരുത്താനാവും. ആപ്പ് ഉപയോഗിച്ച് ക്രിയേറ്റ് ചെയ്ത ഇമേജുകൾ പിക്സലർ കമ്മ്യൂണിറ്റിയുമായി പങ്കിടാനും നിങ്ങൾക്ക് കഴിയും.

Photo Lab Picture Editor- ഫൊട്ടോ ലാബ് പിക്ചർ എഡിറ്റർ

ഗൂഗിൾ പ്ലേ സ്റ്റോറിൽ 4.4 റേറ്റിംഗുള്ള 100 ദശലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ഏറ്റവും ജനപ്രിയമായ ഫൊട്ടോ എഡിറ്റർ ആപ്പുകളിൽ ഒന്നാണ് ഫൊട്ടോ ലാബ്. 54എംബി ആണ് ഫയൽ സൈസ്.

ഈ അപ്ലിക്കേഷനിൽ നിങ്ങൾക്ക് 900 ഇഫക്റ്റുകൾ കമ്പൈൻ ചെയ്യാൻ കഴിയും. ഡെപ്ത് എഫക്റ്റ്, ഗ്ലിച്ച് ആർട്ട്, സ്മാർട്ട് ടച്ച്-അപ്പ് എന്നിവ പോലുള്ള സ്മാർട്ട് ഫിൽട്ടറുകൾ ലഭ്യമാണ്. നിങ്ങൾക്ക് ഒരു ഫൊട്ടോയെ ഒരു ആർട്ട് വർക്ക് ആക്കി മാറ്റാനും കഴിയും.

Read More: Best phones under Rs 20,000: 20,000 രൂപയ്ക്ക് താഴെ വിലയുള്ള മികച്ച ഫോണുകൾ

കൂടാതെ, മുഖം സ്വാപ്പ് ചെയ്യാനും നിങ്ങളുടെ അല്ലെങ്കിൽ മറ്റാരുടെയെങ്കിലും മുഖത്തിന്റെ ഫൊട്ടോയെ കാർട്ടൂൺ ക്യാരക്ടറിന്റെയോ ബഹിരാകാശ സഞ്ചാരിയുടെയോ പൈറേറ്റ്പോലുള്ള മറ്റ് ക്യാരക്ടറുകളുടെ മുഖത്തോ ചേർക്കാനും ഈ ആപ്പിലൂടെ കഴിയും.

List of 5 best photo editing apps for Android in Malayalam- ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കാവുന്ന 5 മികച്ച ഫൊട്ടോ എഡിറ്റിങ്ങ് ആപ്പുകൾ
Adobe’s Lightroom photo editing app (Google Play Store screengrab)

Adobe Lightroom- അഡോബി ലൈറ്റ്റൂം

ഗൂഗിൾ പ്ലോ സ്റ്റോറിലെ എഡിറ്റേഴ് ചോയ്സ് ആപ്പുകളിലൊന്നാണ് അഡോബിയുടെ ലൈറ്റ് റൂം. 4.3 റേറ്റിംഗോടെ 100 ദശലക്ഷത്തിലധികം ഡൗൺലോഡുകൾ ലൈറ്റ്റൂമിനുണ്ട്. ആൻഡ്രോയിഡ് ഉപകരണത്തിൽ 79 എംബി സ്റ്റോറേജ് സ്പെയ്സാണ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ വേണ്ടത്.

ചിത്രത്തിൽ വിശദമായ എഡിറ്റിങ്ങ് ജോലികൾക്കായി ആപ്പ് ഉപയോഗിക്കാം. നിങ്ങൾക്ക് ബ്രഷുകൾ ഉപയോഗിക്കാനും ചിത്രത്തിൽ പ്രത്യേക ഇടം മാത്രം എൻഹാൻസ് ചെയ്യാനും കഴിയും.

Read More: പുതിയ ലാപ്ടോപ് വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ലോലൈറ്റ് കണ്ടീഷനിലെടുത്ത ചിത്രങ്ങളെ എൻഹാൻസ് ചെയ്യാം. ഗ്രെയിൻ ലെവൽ അഡ്ജസ്റ്റ് ചെയ്യാം. പ്രൊഫഷനൽ ഫൊട്ടോഗ്രാഫർമാർ ഉപയോഗിക്കുന്ന ലൈറ്റ്റൂം ഡെസ്ക്ടോപ്പ് സോഫ്റ്റ്‌വെയറിന്റെ മൊബൈൽ വെർഷനെന്ന സവിശേഷതയും ഈ ആപ്പിനുണ്ട്.

Prisma- പ്രിസ്‌മ

4.5 റേറ്റിങ്ങുള്ള പ്രിസ്മയ്ക്ക് പ്ലേസ്റ്റോറിൽ 50 ദശലക്ഷത്തിലധികം ഡൗൺലോഡുകൾ ഉണ്ട്. ഫൊട്ടോകളെ പെയിന്റിങ്ങ് രൂപത്തിലാക്കുന്നതിനുള്ള ഫിൽറ്ററുകളുള്ള ഈ ആപ്പ് ഒരുകാലത്ത് വളരെ ശ്രദ്ധിയാകർഷിക്കപ്പെട്ടിരുന്നു.

12 എം‌ബി മാത്രമാണ് ഈ ആപ്പിന് സ്റ്റോറേജ് സ്പെയ്സ് ആവശ്യമുള്ളത്. എൻ‌ട്രി ലെവൽ‌ സ്മാർട്ട്‌ഫോണുകളിൽ ‌ ഈ അപ്ലിക്കേഷൻ‌ ഡൗൺ‌ലോഡു ചെയ്യുന്നത് പരിഗണിക്കണം. കാരണം ഇത് സ്റ്റോറേജ് സ്പെയ്സിനെ കാര്യമായി ബാധിക്കുന്നില്ല.

പ്രിസ്‌മയുടെ ആർട്ട് ഫിൽട്ടർ ലൈബ്രറിയിൽ മുന്നൂറിലധികം ആർട്ട് സ്റ്റൈലുകൾ ലഭ്യമാണ്. ഇത് എല്ലാ ദിവസവും ഒരു പുതിയ ആർട്ട് ഫിൽട്ടറും പുറത്തിറക്കുന്നു. ഒരു ഈസി റ്റു യൂസ് ഫൊട്ടോ എഡിറ്റിങ്ങ് ആപ്പാണ് ഇത്.

Snapspeed- സ്നാപ്പ്സ്പീഡ്

പ്ലേസ്റ്റോറിലെ എഡിറ്റേഴ്സ് ചോയ്സ് ആപ്പുകളിലൊന്നാണ് സ്നാപ്പ്സ്പീഡ്. 24 എംബി മാത്രമാണ് അപ്പിന്റെ ഫയൽ സൈസ്. പ്ലേസ്റ്റോറിൽ 4.5 റേറ്റിങ്ങുള്ള ആപ്പ് 100 ദശലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

കൺട്രോൾ പോയിന്റ് ഉപയോഗിച്ച് ചിത്രങ്ങളിലെ തിരഞ്ഞെടുത്ത ഭാഗങ്ങളിൽ മാത്രം ഇഫക്ട് അപ്ലൈ ചെയ്യാനാവും. കൂടുതൽ ഉപയോക്തൃ സൗഹൃദമായ വൺ-ടച്ച് ഫിൽട്ടറുകളുണ്ട്. മറ്റ് ആപ്ലിക്കേഷനുകൾ പോലെ വൈവിധ്യമാർന്ന ഫിൽട്ടറുകളും ഇത് വാഗ്ദാനം ചെയ്യുന്നു.

Read More: 5 best photo editing apps for Android

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: List of 5 best photo editing apps android in malayalam

Best of Express