Samsung Galaxy Note 20 , Note 20 Ultra, Tab S7, Tab S7+ Galaxy Watch 3, Live Buds Features, Price, Details: സാസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ മോഡലുകളായ ഗാലക്സി നോട്ട് 20, നോട്ട് 20 അൾട്രാ എന്നിവയും ഗാലക്സി ടാബ് എസ് 7, ഗാലക്സി വാച്ച് 3 അടക്കമുള്ള മറ്റ് ഗാഡ്ജറ്റുകളും പുറത്തിറക്കി. ദക്ഷിണകൊറിയൻ നഗരം സുവോണിലെ സാംസങ്ങ് ഡിജിറ്റൽ സിറ്റിയിൽ നടന്ന ചടങ്ങിലാണ് പുതിയ സ്മാർട്ട്ഫോണുകളും ഗാഡ്ജറ്റുകളും അവതരിപ്പിച്ചത്.

ഗാലക്സി നോട്ട് 20, ഗാലക്സി നോട്ട് 20 അൾട്രാ, ഗാലക്സി ടാബ് എസ് 7, ടാബ് എസ് 7+, ഗാലക്സി വാച്ച് 3 , ഗാലക്സി ഇസഡ് ഫോൾഡ് 2, ഗാലക്സി ബഡ്സ് ലൈവ്, പുതിയ എസ് പെൻ എന്നീ ഗാഡ്ജറ്റുകളാണ് സാംസങ്ങ് പുതുതായി അനാവരണം ചെയ്തത്.

ഒപ്പം മൈക്രോസോഫ്റ്റുമായുള്ള പങ്കാളിത്തം വർധിപ്പിക്കുമെന്നും സാംസങ്ങ് പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റിന്റെ ഗെയ്മിങ്ങ് കൺസോളായ എക്സ്ബോക്സുമായി ബന്ധപ്പെട്ടാണ് പുതിയ പ്രവർത്തനങ്ങൾ സാംസങ്ങ് ആരംഭിക്കുക. ക്ലൗഡ് ഗെയിമിംഗ് വഴി മൈൻക്രാഫ്റ്റ് ഡോൺഷോൺ, ഗിയേഴ്സ് ഓഫ് വാർ തുടങ്ങിയ ഗെയിമുകൾ സാംസങ് ഗാലക്‌സി ഉപകരണങ്ങളിൽ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. മൈക്രോസോഫ്റ്റിന്റെ ഗെയിം പാസ് അൾട്ടിമേറ്റ് ഉപയോഗിച്ചാണ് ഇവയെല്ലാം ലഭ്യമാക്കുക.

Samsung Galaxy Note 20, Galaxy Note 20 Ultra price, Features- സാംസങ്ങ് ഗാലക്സി നോട്ട് 20, നോട്ട് 20 അൾട്രാ

മിസ്റ്റിക് ബ്രോൺസ്, മിസ്റ്റിക് ഗ്രീൻ, മിസ്റ്റിക് ഗ്രേ കളർ ഓപ്ഷനുകളിൽ സാംസങ് ഗാലക്‌സി നോട്ട് 20 ലഭിക്കും. അൾട്രാ മിസ്റ്റിക് ബ്രോൺസ്, മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഗാലക്സി നോട്ട് 20 ലഭ്യമാവുക. ഈ ഉപകരണങ്ങൾ ഓഗസ്റ്റ് 21 മുതൽ തിരഞ്ഞെടുത്ത വിപണികളിൽ ലഭ്യമാക്കും.

5ജി സപ്പോർട്ടോട് കൂടിയാണ് നോട്ട് സീരിസീലെ പുതിയ ഉപകരണങ്ങൾ സാംസങ്ങ് അവതരിപ്പിച്ചത്. എന്നാൽ ചില മാർക്കറ്റുകളിൽ ഇവയുടെ 4ജി വാരിയന്റ് മാത്രമാണ് ലഭിക്കുക. ഏതെല്ലാം വിപണിയിലാണ് ഇതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വൈ-ഫൈ 6 പിന്തുണയും യു‌ഡബ്ല്യുബി 12 നിയർ ഷെയർ ഫീച്ചറും ഫോണിലുണ്ട് . കമ്പനിയുടെ സ്വന്തം നോക്സ് സുരക്ഷാ സോഫ്റ്റ്‌വെയർ ആണ് ഉപകരണങ്ങൾ സുരക്ഷിതമാക്കുന്നത്.

6.9 ഇഞ്ചാണ് ഗാലക്‌സി നോട്ട് 20 അൾട്രയുടെ സ്ക്രീൻ സൈസ്. ഡൈനാമിക് അമോലെഡ് 2 എക്സ് ഡിസ്പ്ലേയ്ക്ക് ഗോറില്ല ഗ്ലാസ് വിക്ഷ്യസ് പരിരക്ഷയുണ്ട്. 120 ഹെർട്സ് റിഫ്രഷ് റെയ്റ്റ് വാഗ്ദാനം ചെയ്യുന്നു. ഒരു ദിവസം മുഴുവൻ നിലനിൽക്കുന്ന ബാറ്ററിയാണ് ഈ ഉപകരണത്തിലുള്ളതെന്നും വെറും 30 മിനിറ്റിനുള്ളിൽ 50 ശതമാനത്തിൽ കൂടുതൽ ചാർജ് ഈടാക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.

Read More: Samsung Galaxy M31s- സാംസങ്ങ് ഗാലക്സി എം31എസ് വിപണിയിലേക്ക്, എം31 പോലെ മികച്ചതാവുമോ?

108 എംപി വൈഡ് ആംഗിൾ മെയിൻ ക്യാമറ, 12 എംപി അൾട്രാ വൈഡ്, 12 എംപി ടെലിഫോട്ടോ ലെൻസ് എന്നിങ്ങനെയാണ് റിയർ ക്യാമറ സെറ്റപ്പ്. 10 എംപിയാണ് ഫ്രണ്ട് ക്യാമറ. “സിനിമാ-ക്വാളിറ്റി വീഡിയോ റെക്കോർഡിംഗ്” നൽകാൻ റിയർ ക്യാമറക്ക് കഴിയുമെന്ന് സാംസങ്ങ് വാഗ്ദാനം ചെയ്യുന്നുണ്ട്.

എക്സ്ബോക്സ് ഗെയിം പാസ് അൾട്ടിമേറ്റ് ഉപയോഗിച്ച് ക്ലൗഡിൽ നിന്ന് ഫോണിൽ 100-ലധികം എക്സ്ബോക്സ് ഗെയിമുകൾ ആക്സസ് ചെയ്യാനാവും.

ഗാലക്സി നോട്ട് 20 5 ജി വേരിയൻറ് 999 ഡോളറും (ഏകദേശം 74,724 രൂപ), നോട്ട് 20 അൾട്രാ 5 ജിക്ക് 1,299 ഡോളറും (ഏകദേശം 97,100 രൂപ) ആണ് പ്രാരംഭ വില. ഗാലക്സി നോട്ട്, ഗാലക്സി ടാബ് എന്നിവയുടെ പുതിയ മോഡലുകൾക്കായി പുതിയ എസ് പെന്നും സാംസങ്ങ് പുറത്തിറക്കിയിട്ടുണ്ട്

Samsung Galaxy Tab S7 series price, Features- സാംസങ് ഗാലക്‌സി ടാബ് എസ് 7

സാംസങ് ഗാലക്‌സി ടാബ് എസ് 7 ടാബ്ലറ്റിന്റെ 5 ജി വേരിയൻറിന് 849 ഡോളറാണ് പ്രാരംഭ വില. ടാബ് എസ് 7പ്ലസിൽ 1049 ഡോളറാണ് 5ജി പതിപ്പിന്റെ വില. എൽടിഇ പതിപ്പുകൾക്ക് യഥാക്രമം 749 ഡോളറും 949 ഡോളറുമാണ് എസ് 7, എസ് 7 പ്ലസ് മോഡലുകളുടെ വില. വൈഫൈ പതിപ്പുകൾക്ക് ഇത് 649 ഡോളറും 849 ഡോളറുമാണ്. ഓഗസ്റ്റ് 21 മുതൽ മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് സിൽവർ, മിസ്റ്റിക് ബ്രോൺസ് കളർ ഓപ്ഷനുകളിൽ ഉപകരണം ലഭ്യമാവും.

ടാബ് എസ് 7ന് 11 ഇഞ്ച് ഡിസ്പ്ലേയാണ്, ഗാലക്സി ടാബ് എസ് 7 പ്ലസ് പതിപ്പിന് 12.4 ഇഞ്ച് ഡിസ്പ്ലേയും നൽകിയിരിക്കുന്നു. 120ഹെട്സ് റിഫ്രെഷ് റേറ്റ് ഡിസ്പ്ലേയാണ് രണ്ടു മോഡലും വരുന്നത്. രണ്ട് പുതിയ ടാബുകളുടെയും ഫീച്ചറുകൾ സമാനമായി തുടരും.

Read More: Samsung Galaxy A21s: അറിയാം സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലിന്റെ വിലയും മറ്റ് ഫീച്ചറുകളും

പുതിയ ടാബ് എസ് 7 സീരീസിനൊപ്പം കമ്പനി പുതിയ ബുക്ക് കവർ കീബോർഡും പുറത്തിറക്കി. ഗാലക്സി നോട്ട് 20 സീരീസിനായുള്ള പുതിയ എസ്-പെന്നിന്റെ വലിയ വകഭേദമാണ് ടാബിന് ഉപയോഗിക്കുക. ഇതിന് പുറമെ ടാബ് എസ് 7 പതിപ്പുകൾക്കായി ഒരു പുതിയ ബ്ലൂടൂത്ത് മൗസും സാംസങ്ങ് പുറത്തിറക്കി.

Samsung Galaxy Watch 3 Features- സാംസങ് ഗാലക്‌സി വാച്ച് 3

41 എംഎം, 45 എംഎം എന്നീ രണ്ട് വലുപ്പങ്ങളിൽ ഗാലക്‌സി വാച്ച് 3 ലഭ്യമാവും. സ്റ്റെയിൻലെസ് സ്റ്റീൽ ബോഡിക്കൊപ്പം ലെതർ ബാൻഡാണ് വാച്ചിന്. ഉപകരണത്തിന്റെ ടൈറ്റാനിയം വേരിയന്റും ലഭ്യമാക്കും.

ഗാലക്സി വാച്ച് 3 റൊട്ടേറ്റിങ്ങ് ബെസൽ വഴി നിയന്ത്രിക്കാം. ആദ്യ ഗാലക്‌സി വാച്ചിനെ അപേക്ഷിച്ച് 14 ശതമാനം കനംകുറഞ്ഞതും എട്ട് ശതമാനം ചെറുതും 15 ശതമാനം ഭാരം കുറഞ്ഞതുമാണ് ഗാലക്‌സി വാച്ച് 3 എന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ഡിവൈസ് ഗാലക്‌സി സ്റ്റോറിലെ 80,000 വാച്ച് ഫെയ്‌സുകളെ പിന്തുണയ്‌ക്കും. ഒപ്പം സ്വന്തമായി വാച്ച് ഫെയ്സ് രൂപകൽപ്പന ചെയ്യാനും കഴിയും. പ്രധാനപ്പെട്ട വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ വാച്ച് ഫെയ്സ് കസ്റ്റമൈസ് ചെയ്യാനും കഴിയും.

Read More: Samsung Galaxy A31: പുതിയ മോഡൽ ഇന്ത്യൻ വിപണിയിലെത്തിച്ച് സാംസങ്, ഫീച്ചറുകളും വിലയും നോക്കാം

ബ്ലഡ് ഓക്സിജൻ (എസ്‌പി‌ഒ 2) മീറ്റർ, ബ്ലഡ് പ്രഷർ (ബിപി) മോണിറ്റർ, ഇലക്ട്രോ കാർഡിയോ ഗ്രാം (ഇസിജി) എന്നിവയുമായാണ് പുതിയ ഗാലക്‌സി വാച്ച് 3 വരുന്നത്. ഈ സവിശേഷതകളുള്ള ഉപകരണങ്ങൾക്ക് അനുമതിയുള്ള മാർക്കറ്റുകളിൽ ഈ ഫീച്ചറുകൾ ലഭ്യമാക്കും. അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള ഒരു എസ്ഒഎസ് നോട്ടിഫിക്കേഷൻ ഫീച്ചറും ഇതിലുണ്ട്.

റണ്ണിംഗ് അനാലിസിസ്, വി‌ഒ 2 മാക്സ് റീഡിംഗ് ട്രാക്കർ, 120 ൽ അധികം വ്യത്യസ്ത വർക്കൗട്ട് വീഡിയോ ലൈബ്രറി, സ്ലീപ്പ് സ്കോർ സ്റ്റാറ്റിറ്റിക്സ് എന്നിവയും വാച്ചിൽ ഉൾപ്പെടുന്നു.

ആഗസ്റ്റ് 6 മുതൽ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ സാംസങ് ഗാലക്‌സി വാച്ച് 3 ലഭ്യമാക്കും.

41 എംഎം വേരിയൻറ് മിസ്റ്റിക് ബ്രോൺസ്, മിസ്റ്റിക് സിൽവർ കളർ ഓപ്ഷനുകളിൽ ലഭ്യമാക്കും. 45 എംഎം വേരിയൻറ് മിസ്റ്റിക് സിൽവർ, മിസ്റ്റിക് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ലഭ്യമാക്കും. ടൈറ്റാനിയം വേരിയൻറ് ഈ വർഷാവസാനമാണ് വിപണിയിലെത്തുക.

Samsung Galaxy Z Fold 2- സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡിന്റെ പിൻഗാമിയാണ്  ഗാലക്‌സി ഇസഡ് ഫോൾഡ് 2. ഫോൾഡബിൾ ഡിവൈസിന്റെ രണ്ടാം പതിപ്പിൽ കമ്പനി വളരെയധികം മെച്ചപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. സെപ്റ്റംബർ ഒന്നിനാണ് ഇസഡ് ഫോൾഡ് 2വിന്റെ ലോഞ്ച്. മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് ബ്രോൺസ് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാക്കും.

6.2 ഇഞ്ച് കവർ ഡിസ്‌പ്ലേയും 7.6 ഇഞ്ച് ഫോൾഡബിൾ ഡിസ്‌പ്ലേയുമാണ് ഡിവൈസിന്. പിറകിൽ, ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പും രണ്ട് ഡിസ്പ്ലേകളിലും സിംഗിൾ ഹോൾ പഞ്ച് മൊഡ്യൂളുകളുമുണ്ട്. പൊടിപടലങ്ങൾ ഒഴിവാക്കാൻ ഉപകരണത്തിനുള്ളിൽ മികച്ച ബ്രിസിലുകൾ ഉണ്ടെന്ന് കമ്പനി അറിയിച്ചു.

Read More: Samsung Galaxy M01, M11: അറിയാം ഫീച്ചറുകളും മറ്റ് പ്രത്യേകതകളും

ഇസഡ് ഫോൾഡ് 2വിന്റെ ലിമിറ്റഡ് എഡിഷനും സാംസങ്ങ് ഇന്ന് അവതരിപ്പിച്ചു. ഗാലക്‌സി ഇസഡ് ഫോൾഡ് 2 തോം ബ്രൗൺ പതിപ്പാണിത്. ന്യൂയോർക്കിലെ ഫാഷൻ ഹൗസായ തോം ബ്രൗൺ ആണ് ലിമിറ്റഡ് എഡിഷൻ പതിപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Samsung Buds Live- സാംസങ്ങ് ബഡ്സ് ലൈവ്

ആക്ടീവ് നോയ്സ് കാൻസലേഷൻ സപ്പോർട്ടുമായാണ് പുതിയ സാംസങ്ങ് ബഡ്സ് ലൈവ് എത്തുന്നത്. മറ്റ് എല്ലാ ഗാലക്‌സി ഉപകരണങ്ങളുമായി സിങ്ക് ചെയ്യും.

ആഗസ്റ്റ് 6 മുതൽ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ സാംസങ്ങ് ബഡ്സ് ലൈവ് ലഭ്യമാവും. കറുപ്പ്, വെള്ള, ബ്രോൺസ് നിറങ്ങളിലാണ് ഡിവൈസ് പുറത്തിറക്കുന്നത്.

Read More: Samsung Galaxy Note 20 Launch Event Highlights: Everything announced

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook