scorecardresearch

അതെന്റെ സ്വപ്നമാണ്; കാത്തിരിക്കാനാവുന്നില്ല; ഫ്രാൻസിന്റെ പരിശീലകനാവാൻ സിദാൻ

Zinedine Zidane: ഫ്രഞ്ച് ടീമിന്റെ പരിശീലകനാവാൻ ഞാൻ യോഗ്യനാണ് എന്നാണ് എനിക്ക് തോന്നുന്നത്, കളിക്കാരനായി 14 വർഷത്തോളം ഞാൻ തുടർന്ന ഇടമാണ്, സിദാൻ പറഞ്ഞു

Zinedine Zidane: ഫ്രഞ്ച് ടീമിന്റെ പരിശീലകനാവാൻ ഞാൻ യോഗ്യനാണ് എന്നാണ് എനിക്ക് തോന്നുന്നത്, കളിക്കാരനായി 14 വർഷത്തോളം ഞാൻ തുടർന്ന ഇടമാണ്, സിദാൻ പറഞ്ഞു

author-image
Sports Desk
New Update
Mbappe,Zidane

എംബാപ്പെ, സിദാൻ Photograph: (ഫയൽ ഫോട്ടോ)

ഫ്രഞ്ച് ടീമിന്റെ പരിശീലക സ്ഥാനം എന്നത് തന്റെ സ്വപ്നമാണെന്ന് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ. 2026 ഫിഫ ലോകകപ്പിന് പിന്നാലെ സിദാൻ ഫ്രഞ്ച് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കും എന്നാണ് റിപ്പോർട്ടുകൾ. അതിനിടയിലാണ് എത്രമാത്രം ആ സ്ഥാനത്തിനായി താൻ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കി സിദാന്റെ വാക്കുകൾ വരുന്നത്. 

Advertisment

അടുത്ത വർഷത്തെ ഫിഫ ലോകകപ്പോടെ ഫ്രഞ്ച് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയും എന്ന് ദെഷാംസ് പ്രഖ്യാപിച്ചിരുന്നു. 2012ൽ ആണ് ദെഷാംസ് ഫ്രഞ്ച് ടീമിന്റെ പരിശീലകനായി വരുന്നത്. 2018ൽ ലോക കിരീടത്തിലേക്കും 2022ൽ കലാശപ്പോരിലേക്കും ടീമിനെ നയിക്കാൻ അദ്ദേഹത്തിനായി. 

Also Read: Cristiano Ronaldo: 'ഈ അധ്യായം അവസാനിച്ചു,' അൽ നസറിൽ നിന്ന് പടിയിറക്കം? വലിയ സൂചനയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

"ഫ്രഞ്ച് ടീമിന്റെ പരിശീലകനാവാൻ ഞാൻ യോഗ്യനാണ് എന്നാണ് എനിക്ക് തോന്നുന്നത്, കളിക്കാരനായി 14 വർഷത്തോളം ഞാൻ തുടർന്ന ഇടമാണ്. ഫ്രഞ്ച് ടീമിന്റെ പരിശീലക സ്ഥാനം എന്റെ സ്വപ്നമാണ്. ആ സ്വപ്നത്തിലേക്കെത്താനുള്ള കാത്തിരിപ്പിാണ്," ഫ്രഞ്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിദാൻ പറഞ്ഞു. 

Advertisment

Also Read: Cristiano Ronaldo: 'ഈ അധ്യായം അവസാനിച്ചു,' അൽ നസറിൽ നിന്ന് പടിയിറക്കം? വലിയ സൂചനയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

"പരിശീലകനാവാൻ ഞാൻ 100 ശതമാനവും തയ്യാറാണ്. അതൊരു ആഗ്രഹമാണ്. നിലവിൽ അവിടെ ഒരു പരിശീലകനും ടീമും ഉണ്ട്. എല്ലാത്തിനേയും നമ്മൾ ബഹുമാനിക്കണം. എന്നാൽ അങ്ങനെയൊരു അവസരം ലഭിച്ചാൽ അത് വലിയൊരു സന്തോഷമായിരിക്കും."

ബാഴ്സയുടെ 17കാരൻ സ്പാനിഷ് സെൻസേഷൻ ലാമിൻ യമാലിനേയും സിദാൻ പ്രശംസിച്ചു. "അവൻ കളിക്കുന്നത് കാണുമ്പോൾ, ഉദാഹരണത്തിന് ഇന്റർ മിലാനെതിരായ സെമി നോക്കു, എന്റെ ജീവിതത്തിൽ അങ്ങനെയൊന്ന് ഞാൻ ഇതിന് മുൻപ് കണ്ടിട്ടില്ല. ഗ്രൗണ്ടിൽ തന്റെ കരവിരുതിൽ ഇത്രയും ആധികാരികതയുള്ള ഒരു കളിക്കാരൻ. എല്ലാ യുവ താരങ്ങളും ലാമിൻ യമാലിനെ കണ്ട് പഠിക്കണം," ഫ്രഞ്ച് മുൻ ക്യാപ്റ്റൻ പറഞ്ഞു. 

Also Read: ഒരുനാൾ നിങ്ങളെന്നെ മനസിലാക്കും; നെഞ്ചിൽ കൈവെച്ച് ഞാൻ പറയുന്നു'; കരൾ പിളർന്ന് പടിയിറക്കം

യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് സ്പെയ്ൻ കിരീടം ചൂടുമ്പോൾ ലാമിൻ യമാലിന്റെ പ്രകടനവും നിർണായകമായിരുന്നു. ടൂർണമെന്റിലെ ഏറ്റവും പ്രായംകുറഞ്ഞ താരമായിരുന്നു യമാൽ. ഈ സീസണിൽ ബാഴ്സയ്ക്കൊപ്പം ട്രെബിളും ജയിച്ചതോടെ ലാമിൻ യമാൽ ഹീറോയായി ഉയർന്നു. 

Read More

Lamine Yamal Zinedine Zidane

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: