/indian-express-malayalam/media/media_files/2025/08/20/chahal-and-dhanashree-verma-2025-08-20-13-22-16.jpg)
Chahal and Dhanashree Verma Photograph: (Source: Instagram)
ഇന്ത്യൻ സ്പിന്നർ ചഹലുമായുള്ള ദാമ്പത്യം തകർന്നതിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഭാര്യ ധനശ്രീ വർമ.'റൈസ് ആൻഡ് ഫാൾ' എന്ന റിയാലിറ്റി ഷോയില്‍ സംസാരിക്കുമ്പോഴാണ് ചഹലിന് എതിരെയുള്ള ധനശ്രീയുടെ പരാമർശങ്ങൾ.
ഷോയിൽ നടി കുബ്ര സെയ്ദ് ആണ് ധനശ്രിയോട് ചഹലുമായുള്ള വിവാഹം തെറ്റായിപ്പോയി എന്ന് എപ്പോഴാണ് തോന്നിയത് എന്ന് ചോദിച്ചത്.വിവാഹം കഴിഞ്ഞ് രണ്ടാം മാസം തന്നെ ചഹല്‍ ചതിക്കുകയാണെന്ന് മനസിലാക്കിയെന്ന് കൊറിയോഗ്രാഫറായ ധനശ്രീ പറഞ്ഞു. ധനശ്രീയുടെ വാക്കുകൾ കേട്ട് കുബ്രയും ഞെട്ടി.
Also Read: ചെക്ക് വാങ്ങി വലിച്ചെറിഞ്ഞ് പാക്കിസ്ഥാൻ ക്യാപ്റ്റൻ; കൂവലോടെ തിരിച്ചടിച്ച് ഇന്ത്യൻ ആരാധകർ
ചഹലുമായി വേർപിരിഞ്ഞതിന് പിന്നാലെ ധനശ്രീക്കെതിരെ വലിയ സൈബർ ആക്രമണം നടന്നിരുന്നു. ചഹലിൽ നിന്ന് താൻ ജീവാനാംശം ആവശ്യപ്പെട്ടു എന്ന റിപ്പോർട്ടുകളും വന്നിരുന്നു. എന്നാൽ ധനശ്രീ ഇത് തള്ളി. വിവാഹ മോചനം അനുവദിച്ച് കോടതി വിധി പറയുന്ന സമയം താൻ കോടതി മുറിയിൽ നിന്ന് പൊട്ടിക്കരഞ്ഞതായും ധനശ്രീ വെളിപ്പെടുത്തിയിരുന്നു.
Also Read: മാച്ച് ഫീ സൈന്യത്തിനും പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും; ഹൃദയം തൊട്ട് സൂര്യ
കോവിഡ് ലോക്‌ഡൗൺ സമയത്താണ് ചഹലും ധനശ്രീയും പരിചയപ്പെടുന്നത്. ഏതാനും മാസം നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായി. എന്നാൽ 2022 മുതല്‍ ദമ്പതികളായി അഭിനയിക്കുകയായിരുന്നു തങ്ങൾ എന്ന് ധനശ്രി പറഞ്ഞു. പിന്നാലെ ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയും ചെയ്തു.
Also Read: ആ കൈകളിൽ നിന്ന് കിരീടം വേണ്ട; ട്രോഫി എഡിറ്റ് ചെയ്ത് ചേർത്ത് ഇന്ത്യൻ കളിക്കാർ
വിവാഹമോചന കേസിൽ വിധി വരുന്ന ദിവസം 'Be your on sugar Daddy, They come and They Go' എന്ന വാചകം പ്രിന്റ് ചെയ്ത ടി ഷർട്ടും ധരിച്ചാണ് ചഹൽ എത്തിയത്. ധനശ്രീയെ അപമാനിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.
Read More: കിരീടം വാങ്ങാതെ ഇന്ത്യയുടെ ആഘോഷം; എത്രയും വേഗം ട്രോഫി തിരികെ നൽകണം എന്ന് നഖ്വിയോട് ബിസിസിഐ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.