/indian-express-malayalam/media/media_files/2025/09/29/indian-cricket-players-asia-cup-celebration-2025-09-29-08-43-48.jpg)
Photograph: (Source: Instagram)
നിലപാടിൽ ഉറച്ച്, പഹൽഗാമിൽ ജീവൻ പൊലിഞ്ഞവർക്കും അവരുടെ കുടുംബങ്ങൾക്കും ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഏഷ്യാ കപ്പ് കിരീടം പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രിയിൽ നിന്ന് വാങ്ങാതെ ഇന്ത്യ. ക്രിക്കറ്റ് മൈതാനത്തും ഓപ്പറേഷൻ സിന്ദുർ എന്നാണ് ഇന്ത്യൻ ജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. കിരീടം വാങ്ങിയില്ലെങ്കിലും കിരീടം കയ്യിലുണ്ടെന്ന് സങ്കൽപ്പിച്ചുള്ള ഇന്ത്യൻ കളിക്കാരുടെ ആഘോഷം ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമാവുകയാണ്.
ട്രോഫി കയ്യിലുണ്ടെന്ന് സങ്കൽപ്പിച്ച് ഗ്രൗണ്ടിൽ രോഹിത് ശർമയുടേതിന് സമാനമായ രീതിയിലായിരുന്നു സൂര്യകുമാർ യാദവിന്റെ ടീമിനൊപ്പമുള്ള സെലിബ്രേഷൻ. ഡ്രസ്സിങ് റൂമിലെ ഇന്ത്യയുടെ സെലിബ്രേഷൻ ഫോട്ടോകളും ഇപ്പോൾ ചർച്ചയാവുകയാണ്. ട്രോഫി എഡിറ്റ് ചെയ്ത് ചേർത്താണ് തിലക് വർമ ഉൾപ്പെടെയുള്ള കളിക്കാർ സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പങ്കുവെച്ചത്.
Also Read: കിരീടം വാങ്ങാതെ ഇന്ത്യയുടെ ആഘോഷം; എത്രയും വേഗം ട്രോഫി തിരികെ നൽകണം എന്ന് നഖ്വിയോട് ബിസിസിഐ
സൂര്യകുമാർ യാദവിനൊപ്പം ട്രോഫി പിടിച്ച് നിൽക്കുന്ന എഡിറ്റ് ചെയ്ത പോസ്റ്റ് ആണ് തിലക് വർമ പങ്കുവെച്ചത്. ഹർദിക് പാണ്ഡ്യയും ട്രോഫി എഡിറ്റ് ചെയ്ത ഫോട്ടോയാണ് ഫൈനൽ ജയത്തിന് പിന്നാലെ പങ്കുവെച്ചത്.
ഇന്ത്യൻ ഓപ്പണിങ് സഖ്യവും വിട്ടുനിന്നില്ല. അഭിഷേക് ശർമയും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ഡ്രസ്സിങ് റൂമിൽ നിന്ന് പങ്കുവെച്ച ഫോട്ടോയിലും ട്രോഫി എഡിറ്റ് ചെയ്ത് ഇട്ടിട്ടുണ്ട്.
Also Read: ഏഷ്യയിലെ രാജാക്കന്മാരായി ഇന്ത്യ; പാക്കിസ്ഥാന്റെ ചിറകരിഞ്ഞത് തിലകിന്റെ തോളിലേറി
എസിസി ചെയർമാനും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവനും പാക്കിസ്ഥാന ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്വിയിൽ നിന്ന് കിരീടം സ്വീകരിക്കില്ല എന്ന് ഇന്ത്യ ഫൈനലിന് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ജയിച്ച ടീമിന് താൻ തന്നെ ട്രോഫി നൽകും എന്ന നിലപാടിൽ നഖ്വി ഉറച്ച് നിന്നതോടെ ഇന്ത്യ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറായില്ല.
Also Read: 'മൈതാനത്തെ ഓപ്പറേഷൻ സിന്ദൂർ;' ഏഷ്യയിലെ ചാമ്പ്യൻമാർക്ക് അഭിനന്ദന പ്രവാഹം
ചാംപ്യന്മാരായിട്ടും ഒരു ടീം കിരീടമില്ലാതെ ആഘോഷിക്കുന്ന കാഴ്ച ക്രിക്കറ്റ് ലോകത്തിന് കാണേണ്ടി വന്നു. കിരീടവും ഇന്ത്യൻ കളിക്കാരുടെ മെഡലുകളും എത്രയും പെട്ടെന്ന് തിരികെ നൽകണം എന്ന് ബിസിസിഐ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവനോട് നിർദേശിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ പ്രധാന നേതാവിന്റെ കൈകളിൽ നിന്ന് ട്രോഫി സ്വീകരിക്കേണ്ടതില്ല എന്നാണ് ഞങ്ങൾ തീരുമാനിച്ചത്. അതിനർഥം അദ്ദേഹത്തിന് കിരീടവും മെഡലുമായി പോവാം എന്നല്ല. മെഡലും ട്രോഫിയും എത്രയും പെട്ടെന്ന് ഇന്ത്യക്ക് കൈമാറണം. ഐസിസിയെ പരാതി അറിയിക്കും എന്നും ബിസിസിഐ സെക്രട്ടറി വ്യക്തമാക്കി.
Read More: പഹൽഗാം ഓർമിപ്പിച്ചുള്ള വാക്കുകൾ; സൂര്യക്കെതിരെ ഐസിസി നടപടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.