/indian-express-malayalam/media/media_files/2025/09/29/india-cricket-team-asia-cup-2025-09-29-08-24-40.jpg)
ചിത്രം: എക്സ്/ബിസിസിഐ
ചിരവൈരികളായ പാക്കിസ്ഥാനെ തകർത്ത് ഏഷ്യാ കപ്പിൽ ആവേശോജ്വല വിജയം നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമ്മുവും അടക്കം നിരവധി രാഷ്ട്ര നേതാക്കൾ ടിം ഇന്ത്യയെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ എത്തി.
"മൈതാനത്ത് ഓപ്പറേഷൻ സിന്ദൂർ. ഫലം ഒന്നുതന്നെ - ഇന്ത്യ വിജയിച്ചു. നമ്മുടെ ക്രിക്കറ്റ് താരങ്ങൾക്ക് അഭിനന്ദനങ്ങൾ" എന്നായിരുന്നു പ്രധാനമന്ത്രി എക്സിലൂടെ ആശംസിച്ചത്. "ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് നേടിയ ടീം ഇന്ത്യയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ" അറിയിക്കുന്നതായി രാഷ്ട്രപതി എക്സിൽ കുറിച്ചു. ടൂർണമെന്റിൽ ഒരു മത്സരവും തോൽക്കാതെ, ആധിപത്യം അടയാളപ്പെടുത്തിയാണ് ടിം കിരീടം ചൂടിയതെന്നും ഭാവിയിലും ടീം ഇന്ത്യ മഹത്വം നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നുവെന്നും രാഷ്ട്രപതി ആശംസിച്ചു.
#OperationSindoor on the games field.
— Narendra Modi (@narendramodi) September 28, 2025
Outcome is the same - india wins!
Congrats to our cricketers.
Also Read: കിരീടം വാങ്ങാതെ ഇന്ത്യയുടെ ആഘോഷം; എത്രയും വേഗം ട്രോഫി തിരികെ നൽകണം എന്ന് നഖ്വിയോട് ബിസിസിഐ
"ആവേശകരമായ ഫൈനൽ മത്സരത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ," എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ. ഇന്ത്യൻ ടീമിന്റെ ചിത്രത്തിനൊപ്പം ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ ആശംസ.
എല്ലാ ഭംഗിയും നിറഞ്ഞ ഹൈ ടെൻഷൻ മത്സരമായിരുന്നു ഫൈനൽ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. "ഏഷ്യാ കപ്പിൽ ഇന്ത്യക്ക് ചരിത്ര നേട്ടം. പാകിസ്താന് മേൽ ആധികാരിക വിജയം. നാൽപ്പത്തിയൊന്ന് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഏഷ്യാ കപ്പ് ഫൈനലില്‍ വരുന്നത്. പതിനഞ്ച് ദിവസത്തിനുള്ളിൽ ഫൈനൽ ഉൾപ്പെടെ മൂന്ന് തവണ ഇന്ത്യയോട് പാക്കിസ്ഥാൻ തോറ്റു. ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഏതൊരാൾക്കും ആഹ്ളാദ നിമിഷം. ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ" കുറിപ്പ് ഇങ്ങനെ.
Also Read: ഏഷ്യയിലെ രാജാക്കന്മാരായി ഇന്ത്യ; പാക്കിസ്ഥാന്റെ ചിറകരിഞ്ഞത് തിലകിന്റെ തോളിലേറി
അതേസമയം, പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിന് തകർത്താണ് ഇന്ത്യ ഏഷ്യാ കപ്പ് സ്വന്തമാക്കിയത്. 69 റൺസ് എടുത്ത തിലക് വർമ്മയുടെ പോരാട്ടമാണ് ഇന്ത്യൻ വിജയത്തിൽ നർണായകമായത്. കുൽദീപ് യാദവിൻ്റെ നാലു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയുടെ ആവേശോജ്വല വിജയത്തിന് നട്ടെല്ലായത്. ഇന്ത്യൻ സ്പിന്നർമാർ തിളങ്ങിയ മത്സരത്തിൽ പാക്കിസ്ഥാന്റെ ബാറ്റിങ് 19.1 ഓവറില്‍ 146ന് അവസാനിക്കുകയായിരുന്നു. 19.4 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യയുടെ ചരിത്ര വിജയം.
Read More: മൂന്നാം സീമറുടെ അഭാവത്തിൽ സ്പിന്നർമാരെ നേരത്തെ ഇറക്കി; അതോടെ ചീട്ടുകൊട്ടാരമായി പാക്കിസ്ഥാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.