scorecardresearch

വെടിക്കെട്ട് ബാറ്റിങ്ങ് പുറത്തെടുക്കുന്നതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി യശസ്വി ജെയ്സ്വാൾ

ടെസ്റ്റ് പരമ്പരയിൽ യുവതാരം സിക്സർ മഴ പെയ്യിക്കുന്നതും ദീർഘസമയ ഇന്നിങ്സുകൾ കളിക്കുന്നതും ക്രിക്കറ്റ് ലോകം ഏറെ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. ഈ പവർ ഹിറ്റിങ്ങിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ യുവ ഓപ്പണർ.

ടെസ്റ്റ് പരമ്പരയിൽ യുവതാരം സിക്സർ മഴ പെയ്യിക്കുന്നതും ദീർഘസമയ ഇന്നിങ്സുകൾ കളിക്കുന്നതും ക്രിക്കറ്റ് ലോകം ഏറെ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. ഈ പവർ ഹിറ്റിങ്ങിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ യുവ ഓപ്പണർ.

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
yashasvi Jaiswal | India

ടെസ്റ്റ് മത്സരങ്ങളിലും ഉൾപ്പെടെ ആക്രമണാത്മക ശൈലിയിൽ വെടിക്കെട്ട് ബാറ്റിങ്ങ് പ്രകടനം നടത്തുന്ന താരമാണ് യശസ്വി ജെയ്സ്വാൾ (ഫയൽ ചിത്രം)

ടെസ്റ്റ് മത്സരങ്ങളിൽ ഉൾപ്പെടെ ആക്രമണാത്മക ശൈലിയിൽ വെടിക്കെട്ട് ബാറ്റിങ്ങ് പ്രകടനം നടത്തുന്ന താരമാണ് യശസ്വി ജെയ്സ്വാൾ. ടെസ്റ്റ് പരമ്പരയിൽ യുപിയിൽ നിന്നുള്ള യുവതാരം സിക്സർ മഴ പെയ്യിക്കുന്നതും ദീർഘസമയ ഇന്നിങ്സുകൾ കളിക്കുന്നതും ക്രിക്കറ്റ് ലോകം ഏറെ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. ഈ പവർ ഹിറ്റിങ്ങിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ യുവ ഓപ്പണർ.

Advertisment

"ടി20 ക്രിക്കറ്റിനും എൻ്റെ കളി മെച്ചപ്പെടുത്താൻ സഹായിച്ച സുബിൻ ബറൂച്ച സാറിനും നന്ദി. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ തുടങ്ങിയിട്ട് മൂന്നോ നാലോ വർഷമായി. രാജസ്ഥാൻ റോയൽസിന് നന്ദി, അവർ എനിക്ക് ദീർഘകാലം പരിശീലിക്കാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോം സമ്മാനിച്ചു. കഴിഞ്ഞ ഒമ്പത് മാസമായി ഞാൻ ഇന്ത്യൻ ടീമിനൊപ്പം കളിക്കുന്നുണ്ട്," ജെയ്സ്വാൾ പറഞ്ഞു.

"അവിടെ രോഹിത് ശർമ്മ സാറിനോടും രാഹുൽ ദ്രാവിഡ് സാറിനോടും ഞാൻ ഒരുപാട് സംസാരിക്കാറുണ്ട്. അത് എൻ്റെ കളി മെച്ചപ്പെടുത്താൻ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഗെയിമിൻ്റെ സാഹചര്യം മനസിലാക്കാനും, എങ്ങനെ ദീർഘമായ ഇന്നിങ്സുകൾ കളിക്കാമെന്നും, ഇഷ്ടപ്പെട്ട എല്ലാ ഷോട്ടുകളും കളിക്കുന്നതിലൂടെ ഗെയിം എങ്ങനെ ആസ്വദിക്കാമെന്നും അവർ എന്നെ പഠിപ്പിച്ചു," താരം പറഞ്ഞു.

"രോഹിത് സാർ ഡ്രസ്സിങ് റൂമിനുള്ളിൽ ഉണ്ടായിരിക്കുന്നത് എപ്പോഴും നല്ല അനുഭവമാണ്. അദ്ദേഹത്തിന് കീഴിൽ കളിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണ്. ഇപ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരുപാട് നിമിഷങ്ങൾ അദ്ദേഹത്തോടൊപ്പം എനിക്ക് ഉണ്ടായിട്ടുണ്ട്. തൽക്കാലം അത് എൻ്റെ കൂടെ ഇരിക്കട്ടെ," ജെയ്സ്വാൾ പറഞ്ഞു.

Advertisment

"ഈ യാത്രയിലുടനീളം അദ്ദേഹം കളിക്കാരെ പിന്തുണച്ച രീതിയും സംസാര രീതിയും ബാറ്റ് ചെയ്യുന്ന രീതിയും അത്ഭുതകരമാണ്. എന്ത് സംഭവിച്ചാലും അദ്ദേഹം കൂടെ നിൽക്കും. നിങ്ങളുടെ നേതാവിൽ അത് കാണുന്നത് അവിശ്വസനീയമാണെന്ന് ഞാൻ കരുതുന്നു. ഞാൻ അദ്ദേഹത്തിൽ നിന്ന് എല്ലായ്പ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്," ജെയ്സ്വാൾ കൂട്ടിച്ചേർത്തു.

Read More

Yashasvi Jaiswal Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: