/indian-express-malayalam/media/media_files/2025/01/03/FdWqr8hkWbSljWGu3BU0.jpg)
Cristiano, Geovany: (Instagram, X)
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് പോർച്ചുഗൽ വണ്ടർ കിഡ്. സ്പോർട്ടിങ് സിപിയുടെ യുവ താരം ജിയോവാനി ക്വെൻഡയാണ് ക്രിസ്റ്റ്യാനോയുടെ റെക്കോർഡ് കടപുഴക്കിയത്. ലിസ്ബൺ ഡെർബിയിൽ കളിക്കുന്ന സ്പോർട്ടിങ് സിപിയിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടമാണ് ക്രിസ്റ്റ്യാനോയെ മറികടന്ന് ജിയോവാനി സ്വന്തമാക്കിയത്.
2002 ഡിസംബറിൽ ബെൻഫിക്കയ്ക്ക് എതിരെ സ്പോർട്ടിങ് എഫ്സിക്ക് വേണ്ടി കളിക്കാനിറങ്ങുമ്പോൾ ക്രിസ്റ്റ്യാനോയുടെ പ്രായം 17 വയസും 10 മാസവും. എന്നാൽ ബെൻഫിക്കയ്ക്ക് എതിരെ സ്പോർട്ടിങ് എഫ്സിക്ക് വേണ്ടി കളിക്കുമ്പോൾ ജിയോവാനിയുടെ പ്രായം 17 വയസും എട്ട് മാസവും.
ലിസ്ബൺ ഡെർബിയിലെ അരങ്ങേറ്റം വിങ്ങറായ ജിയോവാനി മോശമാക്കിയതും ഇല്ല. എതിരില്ലാത്ത ഒരു ഗോളിന് സ്പോർട്ടിങ് ജയിച്ചപ്പോൾ ജിയോവാനിയുടെ പ്രകടനം നിർണായകമായി. സ്പോർട്ടിങ് എഫ്സിക്ക് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും ജിയോവാനിയുടെ പേരിലാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് താരം ഈ നേട്ടത്തിലേക്ക് എത്തിയത്. ആ ഗോൾ നേടുമ്പോൾ 17 വയസും 95 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം.
ഈ സീസണിൽ സ്പോർട്ടിങ് സിപിയുടെ എല്ലാ ലീഗ് മത്സരങ്ങളിലും ജിയോവാനി കളിച്ചു. 27 മത്സരങ്ങളിൽ നിന്ന് നേടിയത് രണ്ട് ഗോളും മൂന്ന് അസിസ്റ്റും. 2027 വരെയാണ് സ്പോർട്ടിങ് സിപിയുമായുള്ള ജിയോവാനിയുടെ കരാർ. എന്നാൽ പല യൂറോപ്യൻ ക്ലബുകളും ഈ പോർച്ചുഗൽ താരത്തിൽ നോട്ടമിട്ടിട്ടുണ്ട്. പ്രത്യേകിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്.
ക്രിസ്റ്റ്യാനോയിലേക്ക് വരുമ്പോൾ സൌദി പ്രോ ലീഗ് വിടാൻ ക്രിസ്റ്റ്യാനോ ആലോചിക്കുന്നതായാണ് സ്പാനിഷ് മാധ്യമമായ മാർക റിപ്പോർട്ട് ചെയ്യുന്നത്. അൽ നസറുമായുള്ള കരാർ തീരുന്നതോടെയായിരിക്കും ഇത്. അൽ നസറിനൊപ്പം സൊദി പ്രോ ലീഗ് കിരീടം നേടാൻ ക്രിസ്റ്റ്യാനോ ആഗ്രഹിക്കുന്നതായും മാർകയുടെ റിപ്പോർട്ടിൽ പറയുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us