scorecardresearch

ഒന്നിച്ച് ഭക്ഷണം കഴിക്കാതെ ടീം; മുറിക്കുള്ളിൽ ഒതുങ്ങി ഗംഭീർ; ഭിന്നത രൂക്ഷം?

ബോർഡർ ഗാവസ്കർ ട്രോഫിക്കായി ഓസ്ട്രേലിയയിലേക്ക് എത്തുന്ന സമയം തന്നെ ഇന്ത്യൻ ടീമിനുള്ളിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ട്. പെർത്ത് ടെസ്റ്റിലെ ജയത്തിനും ടീമിൽ ഒത്തൊരുമ കൊണ്ടുവരാനായില്ല.

ബോർഡർ ഗാവസ്കർ ട്രോഫിക്കായി ഓസ്ട്രേലിയയിലേക്ക് എത്തുന്ന സമയം തന്നെ ഇന്ത്യൻ ടീമിനുള്ളിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ട്. പെർത്ത് ടെസ്റ്റിലെ ജയത്തിനും ടീമിൽ ഒത്തൊരുമ കൊണ്ടുവരാനായില്ല.

author-image
Sports Desk
New Update
indian cricket team

Indian Cricket Players Photograph: (Instagram)

ബോർഡർ ഗാവസ്കർ ട്രോഫിക്കായി ഓസ്ട്രേലിയയിലേക്ക് എത്തുന്ന സമയം തന്നെ ഇന്ത്യൻ ടീമിനുള്ളിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ട്. പെർത്ത് ടെസ്റ്റിലെ ജയത്തിനും ടീമിൽ ഒത്തൊരുമ കൊണ്ടുവരാനായില്ല. സിഡ്നി ടെസ്റ്റിലേക്ക് എത്തുമ്പോഴും ടീമിനുള്ളിലെ ഈ അവസ്ഥയിൽ മാറ്റമില്ല എന്നാണ് ഓസ്ട്രേലിയയിൽ നിന്നുള്ള റിപ്പോർട്ടുകൾ. 

Advertisment

പെർത്തിൽ ഒന്നാം ഇന്നിങ്സിൽ 150ന് ഓൾഔട്ട് ആയെങ്കിലും ബുമ്ര തന്റെ ബോളിങ്ങിലൂടെ ടീമിനെ തിരിച്ചടിക്ക് പ്രാപ്തമാക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ യശസ്വിയും രാഹുലും കോഹ്ലിയും ബാറ്റുകൊണ്ട് പ്രതിരോധം തീർക്കുകയും ചെയ്തു. ഇതോടെ 295 റൺസിന്റെ കൂറ്റൻ ജയം ഇന്ത്യ തൊട്ടു. പരമ്പരയിൽ 1-0ന് ഇന്ത്യ മുൻപിലെത്തുകയും ചെയ്തു. 

വമ്പൻ തിരിച്ചുവരവ് നടത്തി പെർത്തിൽ ജയം തൊട്ടിട്ടും അതിന്റെ ആഘോഷമൊന്നും ഇന്ത്യൻ ടീമിൽ ഉണ്ടായില്ല. ഭക്ഷണം കഴിക്കാൻ പോലും ടീം ഒരുമിച്ച് എത്തിയില്ല. ചെറിയ കൂട്ടങ്ങളായി തിരിഞ്ഞ് പുറത്തേക്കിറങ്ങുകയാണ് ടീം അംഗങ്ങൾ ചെയ്തത്. ഇതിൽ ഒരുകൂട്ടം ജാപ്പനിസ് റെസ്റ്റോറന്റ് ബ്രാൻഡായ നോബിവിലേക്ക് രാത്രി ഭക്ഷണത്തിനായി പോയി. 

ടീം അംഗങ്ങൾ ഓരോ ഗ്രൂപ്പായി തിരിഞ്ഞ് നിൽക്കുമ്പോൾ ഗംഭീർ തന്റെ ഹോട്ടൽ മുറിക്കുള്ളിൽ തന്നെ തുടരുകയാണ് ചെയ്തത്. കുടുംബത്തിനൊപ്പമാണ് ഗംഭീർ ഭക്ഷണം കഴിച്ചത്. ചില യുവ താരങ്ങൾ ഹേയ് സ്ട്രീറ്റിൽ കറങ്ങി. സപ്പോർട്ട് സ്റ്റാഫിലെ ഒരു അംഗം ടീമിലെ എല്ലാവർക്കുമായി ഡ്രിങ്ക്സ് വാങ്ങാൻ ക്രഡിറ്റ് കാർഡ് നൽകി എങ്കിലും കളിക്കാർ ഇതിനോട് താത്പര്യം പ്രകടിപ്പിച്ചില്ല. ടീമിലെ എല്ലാ താരങ്ങളേയും ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സപ്പോർട്ട് സ്റ്റാഫ് അംഗം ഇങ്ങനെ ചെയ്തത്. 

Advertisment

പിങ്ക് ബോൾ ടെസ്റ്റിൽ 10 വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ബ്രിസ്ബേനിൽ മഴ ഇന്ത്യയുടെ രക്ഷയ്ക്കെത്തി. മെൽബണിൽ 20,4 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടാണ് ഇന്ത്യ തോൽവിയിലേക്ക് കൂപ്പുകുത്തിയത്. ഇതിന് പിന്നാലെ ഡ്രസ്സിങ് റൂമിൽ ഗംഭീർ പൊട്ടിത്തെറിച്ചു. ടീം ആവശ്യപ്പെടുന്ന വിധം കളിക്കാത്തവർക്ക് ടീമിൽ സ്ഥാനം ഉണ്ടാവില്ലെന്ന് ഗംഭീർ മുന്നറിയിപ്പ് നൽകുകയും ചെയ്തു. 

Read More

Gautham Gambhir Indian Cricket Team Indian Cricket Players Jaspreet Bumra indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: