/indian-express-malayalam/media/media_files/2025/01/20/2vaDSbQiwIficXcfN4N7.jpg)
നീരജ് ചോപ്ര വിവാഹിതനായി : (എക്സ്)
ഇന്ത്യയുടെ അഭിമാന താരം നീരജ് ചോപ്ര വിവാഹിതനായി. വിവാഹത്തെ കുറിച്ചും വധുവിനെ സംബന്ധിച്ചുമുള്ള വിവരങ്ങൾ നീരജ് പുറത്തുവിട്ടിരുന്നില്ല. ഒടുവിൽ സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് വിവാഹ കാര്യം ആരാധകരെ അറിയിച്ചത്. 27കാരിയായ ഹിമാനിയാണ് നീരജിന്റെ വധു.
രണ്ട് ഒളിംപിക്സ് മെഡലുകൾ നേടി ജാവലിൻ ത്രോയിലൂടെ രാജ്യത്തിന്റെ യശസ് ഉയർത്തിയ നീരജിന്റെ വിവാഹ വാർത്ത ആരാധകർക്ക് സർപ്രൈസ് ആയി. പ്രണയത്താൽ ബന്ധിതനായി എന്ന കുറിപ്പോടെയാണ് നീരജ് വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 'പുതിയൊരു അധ്യായം എന്റെ കുടുംബത്തിനൊപ്പം ആരംഭിച്ചു. ഈ നിമിഷത്തിലേക്ക് ഞങ്ങളെ കൊണ്ടുവന്ന് ഒന്നിപ്പിച്ച് എല്ലാവരുടേയും അനുഗ്രഹങ്ങൾക്ക് നന്ദി, നീരജ് ചോപ്ര സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഹരിയാനയിലെ ലർസൌലി സ്വദേശിയാണ് നീരജിന്റെ ഭാര്യ ഹിമാനി. പാനിപത്തിലെ ലിറ്റിൽ എയ്ഞ്ചൽസ് സ്കൂളിലാണ് ഹിമാനി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നാലെ ഡൽഹി സർവകലാശാലയിലെ മിറാൻഡാ ഹൌസിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി.
जीवन के नए अध्याय की शुरुआत अपने परिवार के साथ की। 🙏
— Neeraj Chopra (@Neeraj_chopra1) January 19, 2025
Grateful for every blessing that brought us to this moment together. Bound by love, happily ever after.
नीरज ♥️ हिमानी pic.twitter.com/OU9RM5w2o8
സയൻസ് ആൻഡ് സ്പോർ്ട്സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും ഹിമാനി പൂർത്തിയാക്കി.ടെന്നീസ് താരം എന്ന നിലയിൽ ഫ്രാങ്ക്ലിൻ പിയേഴ്സ് സർവകലാശാലയിൽ ഹിമാനി പാർട് ടൈം കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ അംഹെസ്റ്റ് കോളജിലെ ടെന്നീസ് ടീമിന്റെ പരിശീലകയാണ് ഹിമാനി.
രണ്ട് ദിവസം മുൻപായിരുന്നു വിവാഹം എന്ന് നീരജിന്റെ ബന്ധുവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 'അതെ, രണ്ട് ദിവസം മുൻപ് ഇന്ത്യയിൽ വെച്ചായിരുന്നു വിവാഹം. വിവാഹ വേദി എവിടെയായിരുന്നു എന്ന് എനിക്ക് പറയാനാവില്ല. സോനിപത്തിൽ നിന്നുള്ളതാണ് പെൺകുട്ടി. അമേരിക്കയിൽ വിദ്യാഭ്യാസം നടത്തുകയാണ്. ഇരുവരും ഹണിമൂണിനായി രാജ്യത്തിന് പുറത്തേക്ക് യാത്ര ആരംഭിച്ചു. എവിടേക്കാണ് അവർ പോയത് എന്ന് എനിക്ക് അറിയില്ല. ഞങ്ങൾ എല്ലാം രഹസ്യമാക്കി വെക്കാനാണ് ആഗ്രഹിക്കുന്നത്, നീരജിന്റെ ബന്ധു ബിം പിടിഐയോട് പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us