/indian-express-malayalam/media/media_files/uploads/2018/02/kohli-qvirat-kohli-receives-special-message-from-his-idol-sachin-tendulkar-1400x653-1516350269_1100x513.jpg)
ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റിന് ഇന്ത്യ സംഭാവന നൽകിയ എക്കാലത്തെയും മികച്ച രണ്ട് പേരാണ് ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറും നിലവിലെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും. രാജ്യാന്തര ക്രിക്കറ്റിൽ പല റെക്കോർഡുകളും എഴുതി ചേർക്കുകയും തിരുത്തി കുറിക്കുകയും ചെയ്ത താരമാണ് സച്ചിൻ. കോഹ്‌ലിയാകട്ടെ ഇത്തരത്തിൽ സച്ചിൻ കുറിച്ച പല റെക്കോർഡുകളും തന്റെ പേരിലേക്ക് മാറ്റിയെഴുതുകയാണ് ഓരോ തവണ ബാറ്റേന്തുമ്പോഴും. പലപ്പോഴും ഇരുവരെയും താരതമ്യം ചെയ്തുകൊണ്ടുള്ള സംവാദങ്ങളും ക്രിക്കറ്റ് ലോകത്തെ ചൂടേറിയ ചർച്ചകളിലൊന്നാണ്.
Also Read: വിരാട് കോഹ്‌ലിയോ രവീന്ദ്ര ജഡേജയോ; മികച്ച ഫീൽഡറെ തിരഞ്ഞെടുത്ത് ഇന്ത്യൻ നായകൻ
എന്നാൽ അത്തരത്തിൽ ഒരിക്കലും സച്ചിനെയും കോഹ്‌ലിയെയും താരതമ്യം ചെയ്യാൻ തനിക്കാകില്ലെന്നാണ് മുൻ പാക് താരം വസീം അക്രം പറയുന്നത്. കോഹ്‌ലിക്ക് പല റെക്കോർഡുകളും തിരുത്താൻ സാധിച്ചേക്കുമെന്നും എന്നാൽ സച്ചിന്റെ റെക്കോർഡുകളെല്ലാം തകർക്കാൻ സാധിക്കുമോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: ചെന്നൈ-മുംബൈ ടീമുകളെ ചേർത്തൊരു ഐപിഎൽ ഇലവൻ; ഓപ്പണർമാരായി ഇതിഹാസങ്ങൾ
"അവരെ രണ്ട് പേരെയും താരതമ്യം ചെയ്യാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. വിരാട് കോഹ്‌ലിക്ക് പല റെക്കോർഡുകളും തിരുത്താൻ സാധിക്കും. എന്നാൽ സച്ചിന്റെ റെക്കോർഡുകളെല്ലാം തിരുത്താനാകുമോ? എനിക്ക് സംശയമുണ്ട്. അദ്ദേഹത്തിന് വളരെയധികം റെക്കോർഡുകൾ ഉണ്ട്," അക്രം പറഞ്ഞു.
Also Read: ഏറ്റവും ശക്തനായ ബാറ്റ്സാമാനും മികച്ച ഫിനിഷറും ധോണി തന്നെ: ഗ്രെഗ് ചാപ്പൽ
സ്ലെഡ്ജ് ചെയ്യുമ്പോഴും താരങ്ങളുടെയും പ്രതികരണവും വ്യത്യസ്തമാണെന്നും അക്രം പറയുന്നു. സച്ചിനെ സ്ലെഡ്ജ് ചെയ്താൽ അദ്ദേഹം കൂടുതൽ നിശ്ചയദാർഢ്യത്തോടെ ബാറ്റ് വീശും. എന്നാൽ കോഹ്‌ലിയെ സ്ലെഡ്ജ് ചെയ്താൽ അദ്ദേഹം പെട്ടെന്ന് പ്രകോപിതനാകുമെന്നും എളുപ്പത്തിൽ പുറത്താക്കാൻ സാധിക്കുമെന്നും പാക് താരം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.