ക്രീസിൽ വെടിക്കെട്ട് പ്രകടനുമായി തിളങ്ങിയ താരമാണ് മുൻ ഓസിസ് നായകൻ കൂടിയായ ഗ്രെഗ് ചാപ്പൽ. എന്നാൽ പരിശീലകന്റെ റോളിലെത്തിയപ്പോൾ തിളങ്ങാനായില്ലെന്ന് മാത്രമല്ല പല വിവാദങ്ങൾക്കും ചാപ്പൽ തുടക്കമിട്ടുവെന്നും പറയാൻ. പ്രത്യേകിച്ച് ഇന്ത്യൻ പരിശീലകനായിരുന്ന കാലത്ത് ടീം അംഗങ്ങളുമായി നേർക്കുനേർ വരുന്ന സാഹചര്യം പോലുമുണ്ടായി.
അതേസമയം എടുത്തുപറയേണ്ട ചില നല്ല വശങ്ങളും ചാപ്പലിന്റെ കാലത്ത് നടന്നു എന്നത് വിസ്മരിക്കാനാകുന്നതല്ല. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എംഎസ് ധോണിയെന്ന താരത്തിന്റെ ഉയർച്ചയായിരുന്നു. രാജ്യന്തര തലത്തിൽ ധോണി എത്തുന്നത് ചാപ്പലിന്റെ സമയത്താണ്.
ഒരു അഭിമുഖത്തിൽ ധോണിയുടെ ആദ്യ കാല ബാറ്റിങ്ങിനെക്കുറിച്ച് ചാപ്പൽ വാചലനായി. ബാറ്റിങ്ങിൽ ധോണിയുടെ കഴിവുകളും പവർഫുൾ ഹിറ്റിങ്ങും തനിക്ക് മതിപ്പുളവാക്കിയെന്ന് ചാപ്പൽ പറയുന്നു. താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തനായ ബാറ്റ്സ്മാനാണ് ധോണിയെ ചാപ്പൽ വിശേഷിപ്പിച്ചത്.
“ധോണിയുടെ ബാറ്റിങ് ആദ്യമായി കണ്ടത് ഇപ്പോഴും എന്റെ ഓർമ്മയിലുണ്ട്. ആ സമയത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായിരുന്നു ധോണി. അസാധരണമായ പൊസിഷനുകളിൽ നിന്നായിരുന്നു ധോണി പലപ്പോഴും പന്തുകളെ നേരിട്ടിരുന്നത്. ഞാൻ കണ്ടതിൽ ഏറ്റവും ശക്തനായ ബാറ്റ്സ്മാനാണ് ധോണി,” ചാപ്പൽ പറഞ്ഞു.