scorecardresearch

'കുട്ടികൾക്കൊപ്പം സ്വകാര്യത വേണം;' ഓസ്ട്രേലിയൻ മാധ്യമത്തോട് തട്ടിക്കയറി വിരാട് കോഹ്ലി

കുട്ടികളുടെ ചിത്രം അനുവാദമില്ലാതെ പകർത്താൻ ശ്രമിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്

കുട്ടികളുടെ ചിത്രം അനുവാദമില്ലാതെ പകർത്താൻ ശ്രമിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്

author-image
Sports Desk
New Update
Virat Kohli, Virat Kohli Melbourne Airport

ചിത്രം: എക്സ്

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിനായി മെൽബണിലെത്തിയ ഇന്ത്യൻ താരം വിരാട് കോഹ്‌ലിയും ഓസ്‌ട്രേലിയൻ മാധ്യമ പ്രവർത്തകയുമായി വാക്കുതർക്കമുണ്ടായതായി റിപ്പോർട്ട്. മാധ്യമം കുട്ടികളുടെ ചിത്രം അനുവാദമില്ലാതെ പകർത്താൻ ശ്രമിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്.

Advertisment

വിമാനത്താവളത്തിൽ വച്ച് കുട്ടികളുടെ ചിത്രം പകർത്താൻ ശ്രമിച്ച 'ചാനൽ 7' റിപ്പോർട്ടറോടാണ് താരം തട്ടിക്കയറിയത്. മെല്‍ബണ്‍ വിമാനത്താവളത്തില്‍ നിന്നു പുറത്തേക്ക് പോകുമ്പോഴാണ് സംഭവം. ഭാര്യ അനുഷ്ക ശർമ്മയ്ക്കും കുട്ടികൾക്കും ഒപ്പം വിരാട് നടന്നു വരുന്നതിനിടെയാണ് മാധ്യമപ്രവർത്തകർ കുട്ടികളുടെ ചിത്രം പകർത്താൻ ശ്രമിച്ചത്.

കുട്ടികള്‍ക്കൊപ്പം തനിക്ക് സ്വകാര്യതവേണമെന്നും, അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്താനാകില്ലെന്നും താരം പറഞ്ഞു. അതേസമയം, ഓസ്‌ട്രേലിയന്‍ പേസര്‍ സ്‌കോട് ബോളണ്ടിന്റെ അഭിമുഖത്തിനായെത്തിയ മാധ്യമപ്രവർത്തകയോടാണ് കോഹ്ലി ദേഷ്യപ്പെട്ടതെന്നും തെറ്റിദ്ധാരണയാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നും ഓസിസ് മാധ്യമം പ്രതികരിച്ചു.

Advertisment

ഡിസംബർ 26നാണ് ഇന്ത്യ- ഓസ്ട്രേലിയ നാലാം ബോർഡർ-ഗവാസ്‌കർ ട്രോഫി മത്സരം. രണ്ടാം ടെസ്റ്റിൽ സെഞ്ചുറി നേടിയെങ്കിലും ഫോം കണ്ടെത്താനാകാതെ കോഹ്ലി ബുദ്ധിമുട്ടുകയാണ്. വരാനിരിക്കുന്ന മത്സരങ്ങളിൽ വിരാട് കോഹ്ലിയുടെ പ്രകടനം ടീമിന് നിർണായകമാണ്.

Read More

India Vs Australia Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: