scorecardresearch

വിരമിക്കലിന് തൊട്ടുപിന്നാലെ ചെന്നൈയിൽ പറന്നെത്തി അശ്വിൻ

വിരമിക്കൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ അശ്വിൻ നാലാം ടെസ്റ്റ് നടക്കുന്ന മെൽബണിലേക്ക് വരില്ലെന്നു ഇന്ത്യൻ നായകൻ രോഹിത് ശർമ ഇന്നലെ വ്യക്തമാക്കിയിരുന്നു

വിരമിക്കൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ അശ്വിൻ നാലാം ടെസ്റ്റ് നടക്കുന്ന മെൽബണിലേക്ക് വരില്ലെന്നു ഇന്ത്യൻ നായകൻ രോഹിത് ശർമ ഇന്നലെ വ്യക്തമാക്കിയിരുന്നു

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aswin R

ആർ അശ്വൻ

ചെന്നൈ: അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ നാട്ടിലേക്ക് തിരിച്ചെത്തി ഇന്ത്യൻ ഇതിഹാസ സ്പിന്നർ ആർ അശ്വിൻ. മൂന്നാം ടെസ്റ്റ് കഴിഞ്ഞതിനു പിന്നാലെയാണ് അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്. പിന്നാലെ ഇന്ന് രാവിലെ താരം ഓസ്‌ട്രേലിയയിൽ നിന്നു ചെന്നൈയിൽ തിരിച്ചെത്തി.

Advertisment

അശ്വിനെ സ്വീകരിക്കാൻ നിരവധി പേർ വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്നു കൂട്ടിക്കൊണ്ടു പോകാനായി അശ്വിന്റെ ഭാര്യയും കുട്ടികളുമടക്കമുള്ളവരും എത്തിയിരുന്നു. ഇവർക്കൊപ്പം താരം മടങ്ങി. വീട്ടിൽ വൻ വലവേൽപ്പാണ് അശ്വന് ആരാധകർ ഒരുക്കിയത്.

വിമാനത്താവളത്തിൽ അശ്വിൻ മാധ്യമങ്ങളോടൊന്നും പ്രതികരിച്ചില്ല. മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞപ്പോൾ പിന്നീടാകാമെന്നു മാത്രമാണ് അശ്വിൻ മറുപടി നൽകിയത്.

Advertisment

വിരമിക്കൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ അശ്വിൻ നാലാം ടെസ്റ്റ് നടക്കുന്ന മെൽബണിലേക്ക് വരില്ലെന്നു ഇന്ത്യൻ നായകൻ രോഹിത് ശർമ ഇന്നലെ വ്യക്തമാക്കിയിരുന്നു. ബ്രിസ്‌ബെയ്‌നിൽ നിന്നാണ് അശ്വിൻ ചെന്നൈയിലേക്ക് മടങ്ങിയത്.

Read More

R Aswin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: